Chris McGrath/Getty Images
യുദ്ധം—ദൈവരാജ്യത്തിലൂടെ ഒരു മാറ്റം വരുമോ?
ലോകമെമ്പാടും യുദ്ധങ്ങൾ വലിയ നാശവും വേദനയും ദുരിതവും വരുത്തിവെക്കുന്നു. പിൻവരുന്ന റിപ്പോർട്ടുകൾ കാണുക:
“1994 മുതലുള്ള കണക്ക് നോക്കിയാൽ, യുദ്ധം കാരണം ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്. ഇത്യോപ്യയിലും യുക്രെയിനിലും നടന്ന യുദ്ധങ്ങളിലാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തത്.”—പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോ, 2023 ജൂൺ 7.
“2022-ൽ നടന്ന അതിതീവ്രമായ യുദ്ധങ്ങളിൽ ഒന്നു മാത്രമാണ് യുക്രെയിൻ യുദ്ധം. ലോകമെമ്പാടുമായി കഴിഞ്ഞ വർഷം രാഷ്ട്രീയകലാപങ്ങൾ 27 ശതമാനം വർധിച്ചു. ഏകദേശം 170 കോടി ആളുകളെയാണ് അത് ബാധിച്ചത്.”—ദി ആർമ്ഡ് കോൺഫ്ലിക്ട് ലൊക്കേഷൻ ആന്റ് ഇവന്റ് ഡാറ്റാ പ്രോജക്ട് (ACLED), 2023 ഫെബ്രുവരി 8.
ബൈബിൾ നമുക്ക് പ്രതീക്ഷ തരുന്നു. അതിൽ പറയുന്നു: “സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും.” (ദാനിയേൽ 2:44) ആ രാജ്യത്തിന്റെ അഥവാ ഗവൺമെന്റിന്റെ കീഴിൽ ‘ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കും.’—സങ്കീർത്തനം 46:9.