TheCrimsonMonkey/E+ via Getty Images
പരിസ്ഥിതിപ്രശ്നങ്ങൾ—ദൈവരാജ്യത്തിലൂടെ ഒരു മാറ്റം വരുമോ?
“കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആളുകളെയും നഗരങ്ങളെയും ജീവജാലങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം കൊടുങ്കാറ്റുകളുടെ ശക്തി കൂടുകയും ലോകമെമ്പാടുമായി വീടുകളും ഉപജീവനമാർഗവും എല്ലാം നശിക്കുകയും ചെയ്യുന്നു. സമുദ്രതാപനില ഉയരുന്നത് പല ജീവജാലങ്ങളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്.”—ഇങ്ങർ ആനേഴ്സൺ, ഐക്യരാഷ്ട്രസംഘടനയുടെ അണ്ടർ സെക്രട്ടറി ജനറൽ, യു.എൻ. പരിസ്ഥിതി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ, 2023 ജൂലൈ 25.
ഈ ആഗോളപ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്നത്തെ ഗവൺമെന്റുകൾക്ക് ഒന്നിച്ച് പ്രവർത്തിക്കാനാകുമോ? അവർക്ക് ഒരു ശാശ്വതപരിഹാരം കൊണ്ടുവരാൻ കഴിയുമോ?
പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള, അത് ഉറപ്പായും ചെയ്യുന്ന ഒരു ഗവൺമെന്റിനെക്കുറിച്ച് ബൈബിൾ പറയുന്നു. ‘സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം’ അഥവാ ഒരു ഗവൺമെന്റ് സ്ഥാപിക്കും എന്നാണ് അതിൽ പറയുന്നത്. ആ ഗവൺമെന്റ് ഭൂമി മുഴുവൻ ഭരിക്കുകയും ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. (ദാനിയേൽ 2:44) അന്ന് മനുഷ്യർ തമ്മിൽത്തമ്മിലോ ഭൂമിക്കോ “ഒരു നാശവും വരുത്തില്ല, ഒരു ദ്രോഹവും ചെയ്യില്ല.”—യശയ്യ 11:9.