-
മത്തായി 13:52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
52 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് അതു മനസ്സിലായ സ്ഥിതിക്ക് ഇതുംകൂടെ ഞാൻ പറയാം: സ്വർഗരാജ്യത്തെക്കുറിച്ച് അറിവ് നേടി അതു പഠിപ്പിക്കുന്ന ഏതൊരു ശിഷ്യനും തന്റെ അമൂല്യവസ്തുക്കളുടെ ശേഖരത്തിൽനിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുകാരനെപ്പോലെയാണ്.”
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പഠിപ്പിക്കുന്ന ഏതൊരു ശിഷ്യനും: അഥവാ “പഠിപ്പുള്ളയാൾ.” ഗ്രമ്മറ്റ്യൂസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മോശയിലൂടെ കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ജൂതാധ്യാപകരെക്കുറിച്ച് പറയുമ്പോൾ ഈ പദം “ശാസ്ത്രി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ ഈ പദപ്രയോഗം മറ്റുള്ളവരെ പഠിപ്പിക്കാൻ പരിശീലനം ലഭിച്ച ക്രിസ്തുശിഷ്യരെയാണു കുറിക്കുന്നത്.
-