വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 12:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 യേശു, സംഭാ​വ​നപ്പെ​ട്ടി​കൾ കാണാ​വുന്ന ഒരിടത്ത്‌ പോയി ഇരുന്നു.+ എന്നിട്ട്‌ ആളുകൾ ആ പെട്ടി​ക​ളിൽ പണം ഇടുന്നതു നിരീ​ക്ഷി​ച്ചു. പണക്കാ​രായ പലരും ധാരാളം നാണയങ്ങൾ ഇടുന്നു​ണ്ടാ​യി​രു​ന്നു.+

  • മർക്കോസ്‌
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 12:41

      വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

      4/2021, പേ. 6

      വീക്ഷാഗോപുരം,

      10/1/1988, പേ. 26

  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12:41

      സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്‌, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്‌ക്കു സാധ്യതയനുസരിച്ച്‌ മുകൾഭാഗത്ത്‌ ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്‌ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ്‌ ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇതു ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റം എന്ന്‌ അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച്‌ ആ മുറ്റത്തിന്റെ മതിലിന്‌ അകത്ത്‌ ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.

      പണം: അക്ഷ. “ചെമ്പ്‌.” അതായത്‌, ചെമ്പുപണം അഥവാ ചെമ്പുനാണയങ്ങൾ. എന്നാൽ എല്ലാ തരം പണത്തെയും കുറിക്കാൻ വിശാലമായ അർഥത്തിലും ഈ ഗ്രീക്കുപദം ഉപയോഗിച്ചിരുന്നു.​—അനു. ബി14 കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക