-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സ്വയം ത്യജിച്ച്: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാശമെല്ലാം ഉപേക്ഷിച്ച്.” തന്റെ ആഗ്രഹങ്ങളെല്ലാം പൂർണമായി വെടിയാനോ തന്റെ ഉടമസ്ഥാവകാശം ദൈവത്തിനു വിട്ടുകൊടുക്കാനോ ഉള്ള ഒരാളുടെ മനസ്സൊരുക്കത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ ഗ്രീക്കുപദപ്രയോഗം “തന്നോടുതന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാഷപ്പെടുത്താം. അതു ശരിയാണുതാനും. കാരണം ഒരാളുടെ സ്വന്തം ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സൗകര്യങ്ങളോ വേണ്ടെന്നുവെക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (2കൊ 5:14, 15) യേശുവിനെ അറിയാമെന്ന കാര്യം പത്രോസ് നിഷേധിച്ചതിനെക്കുറിച്ച് പറയുന്നിടത്തും ലൂക്കോസ് ഇതേ ഗ്രീക്കുക്രിയയും അതിനോടു ബന്ധമുള്ള മറ്റൊരു ക്രിയയും ഉപയോഗിച്ചിട്ടുണ്ട്.—ലൂക്ക 22:34, 57, 61; മത്ത 16:24-ന്റെ പഠനക്കുറിപ്പു കാണുക.
ദണ്ഡനസ്‌തംഭം: മത്ത 16:24-ന്റെ പഠനക്കുറിപ്പു കാണുക.
-