-
ലൂക്കോസ് 16:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 എന്നാൽ ദേഹമാസകലം വ്രണങ്ങൾ നിറഞ്ഞ, ലാസർ എന്നു പേരുള്ള ഒരു യാചകനെ ഈ ധനികന്റെ പടിവാതിൽക്കൽ ഇരുത്താറുണ്ടായിരുന്നു.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരു യാചകൻ: അഥവാ “ഒരു ദരിദ്രൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിനു കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരെ കുറിക്കാനാകും. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധനികനായ മനുഷ്യനോടുള്ള താരതമ്യത്തിൽ ഈ മനുഷ്യന്റെ അവസ്ഥ എത്ര പരിതാപകരമായിരുന്നു എന്ന സൂചനയാണ് ഈ പദം നൽകുന്നത്. മത്ത 5:3-ൽ “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ” എന്നു പറയുന്നിടത്ത് ആലങ്കാരികാർഥത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ അക്ഷരാർഥം “ആത്മാവിൽ ദരിദ്രരായവർ (യാചകർ; പാവപ്പെട്ടവർ)” എന്നാണ്. തങ്ങൾ ആത്മീയമായി ദാരിദ്ര്യത്തിലാണെന്നും തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമുണ്ടെന്നും അങ്ങേയറ്റം ബോധവാന്മാരായ ആളുകളെയാണ് ഇത് അർഥമാക്കുന്നത്.—മത്ത 5:3-ന്റെ പഠനക്കുറിപ്പു കാണുക.
ലാസർ: സാധ്യതയനുസരിച്ച്, എലെയാസർ എന്ന എബ്രായപേരിന്റെ ഗ്രീക്കുരൂപമാണ് ഇത്. “ദൈവം സഹായിച്ചിരിക്കുന്നു” എന്നാണ് ആ പേരിന്റെ അർഥം.
-