വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 7:49
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 എന്നാൽ നിയമം അറിഞ്ഞു​കൂ​ടാത്ത ഈ ജനം ശപിക്കപ്പെ​ട്ട​വ​രാണ്‌.”

  • യോഹന്നാൻ
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 7:49

      “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 140-141

      യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 155

      വഴിയും സത്യവും, പേ. 161

      വീക്ഷാഗോപുരം,

      4/1/1995, പേ. 10

      11/1/1991, പേ. 11

      12/1/1987, പേ. 27

      ഉണരുക!,

      9/8/1997, പേ. 13

  • യോഹ​ന്നാൻ: പഠനക്കു​റി​പ്പു​കൾ—അധ്യായം 7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 7:49

      ജനം ശപിക്ക​പ്പെ​ട്ട​വ​രാണ്‌: അഹങ്കാ​രി​ക​ളും സ്വയനീ​തി​ക്കാ​രും ആയ പരീശ​ന്മാ​രും ജൂത​നേ​താ​ക്ക​ന്മാ​രും, യേശു​വി​നെ ശ്രദ്ധിച്ച സാധാ​ര​ണ​ക്കാ​രായ ആളുകളെ അവജ്ഞ​യോ​ടെ​യാ​ണു കണ്ടിരു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ അവർ അവരെ ‘ശപിക്ക​പ്പെട്ട ജനം’ എന്നു വിളി​ച്ചി​രു​ന്നു. അവർ ദൈവ​ത്തി​ന്റെ ശാപത്തിൻകീ​ഴി​ലാണ്‌ എന്നൊരു ധ്വനി​യാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എപാര​റ്റസ്‌ (വെറു​പ്പി​നെ സൂചി​പ്പി​ക്കു​ന്നു.) എന്ന ഗ്രീക്കു​പദം തരുന്നത്‌. ഇനി, സാധാ​ര​ണ​ക്കാ​രായ ആളുക​ളോ​ടുള്ള വെറു​പ്പി​നെ സൂചി​പ്പി​ക്കാൻ ജൂതമ​ത​നേ​താ​ക്ക​ന്മാർ അംഹാ​രെ​റ്റ്‌സ്‌ (“ദേശത്തെ ആളുകൾ”) എന്നൊരു എബ്രാ​യ​പ​ദ​വും ഉപയോ​ഗി​ച്ചി​രു​ന്നു. തുടക്ക​ത്തിൽ ഇത്‌, ഒരു ദേശത്തെ എല്ലാ പൗരന്മാ​രെ​യും കുറി​ക്കാൻ ആദര​വോ​ടെ ഉപയോ​ഗി​ച്ചി​രുന്ന ഒരു പദമാ​യി​രു​ന്നു. പാവ​പ്പെ​ട്ട​വ​രെ​യും എളിയ​വ​രെ​യും മാത്രമല്ല പ്രമു​ഖ​രായ ആളുക​ളെ​പ്പോ​ലും അന്ന്‌ അംഹാ​രെ​റ്റ്‌സ്‌ എന്നു വിളി​ച്ചി​രു​ന്നു. (ഉൽ 23:7; 2രാജ 23:35; യഹ 22:29) എന്നാൽ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ പദത്തിന്റെ അർഥം മാറി. മോശ​യു​ടെ നിയമം അറിയാ​ത്ത​വ​രെന്നു മുദ്ര​കു​ത്തി​യി​രു​ന്ന​വ​രെ​യും റബ്ബിമാ​രു​ടെ പാരമ്പ​ര്യ​ങ്ങ​ളി​ലെ തീർത്തും നിസ്സാ​ര​മായ കാര്യങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തു​ന്ന​വ​രെ​യും ഒക്കെ കുറി​ക്കാൻ ഈ പദം ഉപയോ​ഗി​ച്ചു​തു​ടങ്ങി. റബ്ബിമാർക്ക്‌ ഇങ്ങനെ​യൊ​രു മനോ​ഭാ​വം ഉണ്ടായി​രു​ന്ന​താ​യി പിൽക്കാ​ലത്തെ അവരുടെ പല ലിഖി​ത​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. പല മതനേ​താ​ക്ക​ന്മാ​രും അത്തരം ആളുകളെ അവജ്ഞ​യോ​ടെ​യാ​ണു കണ്ടിരു​ന്നത്‌. അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കാ​നോ അവരിൽനിന്ന്‌ എന്തെങ്കി​ലും വിലയ്‌ക്കു വാങ്ങാ​നോ അവരു​മാ​യി ഇടപഴ​കാ​നോ അവർ വിസമ്മ​തി​ച്ചി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക