-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവയുടെ ദൂതൻ: ഉൽ 16:7-ൽ ആദ്യമായി കാണുന്ന ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ പല തവണ ഉപയോഗിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം “ദൂതൻ” എന്നതിന്റെ എബ്രായപദത്തോടൊപ്പം ദൈവനാമവും (ചതുരക്ഷരി) കാണാം. ഇനി, സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാല പ്രതിയിലും സെഖ 3:5, 6 എന്ന തിരുവെഴുത്തുഭാഗത്ത് ആൻഗലൊസ് (ദൈവദൂതൻ; സന്ദേശവാഹകൻ) എന്ന ഗ്രീക്കുവാക്കിനോടൊപ്പം എബ്രായാക്ഷരങ്ങളിൽ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേലിലെ യഹൂദ്യ മരുഭൂമിയിലുള്ള നഹൽ ഹെവറിലെ ഒരു ഗുഹയിൽനിന്ന് കണ്ടെടുത്ത സെപ്‌റ്റുവജിന്റിന്റെ ആ ശകലം ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതാണെന്നു കരുതപ്പെടുന്നു. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ പ്രവൃ 5:19 എന്ന തിരുവെഴുത്തുഭാഗത്ത് “കർത്താവിന്റെ ദൂതൻ” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം അവിടെ “യഹോവയുടെ ദൂതൻ” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം അനു. സി-യിൽ വിശദീകരിച്ചിട്ടുണ്ട്.
-