വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • ഇന്ന്

ഒക്ടോബർ 23 വ്യാഴം

“നിങ്ങൾ നന്നായി വേരൂ​ന്നി​യ​വ​രും അടിസ്ഥാ​ന​ത്തി​ന്മേൽ ഉറച്ചു​നിൽക്കു​ന്ന​വ​രും ആയിരി​ക്കട്ടെ.”—എഫെ. 3:17.

ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ബൈബി​ളി​ലെ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ മാത്രം മനസ്സി​ലാ​ക്കു​ന്ന​തിൽ തൃപ്‌തി​പ്പെ​ടു​ന്നില്ല. ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾപോ​ലും” പഠിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. (1 കൊരി. 2:9, 10) യഹോ​വ​യോ​ടു കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തിൽ ചില വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചു​കൂ​ടേ? ഉദാഹ​ര​ണ​ത്തിന്‌, പണ്ടുകാ​ലത്തെ ദൈവ​ദാ​സ​രോട്‌ യഹോവ സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ​യെ​ല്ലാ​മാ​ണെ​ന്നും ദൈവം നിങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്നതിന്‌ അതു തെളിവ്‌ നൽകു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും പഠിക്കാൻ ശ്രമി​ക്കുക. അതല്ലെ​ങ്കിൽ, യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന ക്രമീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ആരാധ​ന​യ്‌ക്കു​വേണ്ടി ഇന്നു ക്രിസ്‌ത്യാ​നി​കൾക്കുള്ള ക്രമീ​ക​ര​ണ​വു​മാ​യി അതിന്‌ എന്തു സമാന​ത​യാ​ണു​ള്ളത്‌ എന്നതി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ഇനി, യേശു​വി​ന്റെ ജീവി​ത​ത്തോ​ടും ശുശ്രൂ​ഷ​യോ​ടും ബന്ധപ്പെട്ടു നിറ​വേ​റിയ പ്രവച​ന​ങ്ങ​ളും നിങ്ങൾക്കു വിശദ​മാ​യി പഠിക്കാ​നാ​കും. ആ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യോ (ഇംഗ്ലീഷ്‌), യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യോ ഉപയോ​ഗിച്ച്‌ പഠിക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്ക്‌ ഒരുപാ​ടു സന്തോഷം നേടാ​നാ​കും. ഇത്തരത്തിൽ പഠിക്കു​ന്നതു നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കു​ക​യും ‘ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടാൻ’ സഹായി​ക്കു​ക​യും ചെയ്യും.—സുഭാ. 2:4, 5. w23.10 19 ¶3-5

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025

ഒക്ടോബർ 24 വെള്ളി

“ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങൾ പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കണം; കാരണം പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.”—1 പത്രോ. 4:8.

അപ്പോ​സ്‌ത​ല​നാ​യ പത്രോസ്‌ പറഞ്ഞ ചില കാര്യങ്ങൾ നമുക്ക്‌ ഒന്നുകൂ​ടി നോക്കാം. 8-ാം വാക്യ​ത്തി​ന്റെ ആദ്യഭാ​ഗത്ത്‌ ഏതു തരത്തി​ലുള്ള സ്‌നേ​ഹ​മാ​ണു നമുക്കു​ണ്ടാ​യി​രി​ക്കേ​ണ്ട​തെന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു: ‘അഗാധ​മായ സ്‌നേഹം.’ “അഗാധം” എന്ന്‌ ഇവിടെ പരിഭാഷ ചെയ്‌തി​രി​ക്കുന്ന വാക്കിന്റെ അക്ഷരാർഥം “വലിച്ചു നീട്ടി​യത്‌” എന്നാണ്‌. ഇനി, ആ വാക്യ​ത്തി​ന്റെ രണ്ടാം ഭാഗത്ത്‌, സഹോ​ദ​ര​ങ്ങ​ളോട്‌ അഗാധ​മായ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യു​മെ​ന്നും പറഞ്ഞി​രി​ക്കു​ന്നു. ആ സ്‌നേഹം സഹോ​ദ​ര​ങ്ങ​ളു​ടെ പാപങ്ങൾ മറയ്‌ക്കും. അതു മനസ്സി​ലാ​ക്കാൻ നമുക്കു സ്‌നേ​ഹത്തെ വലിച്ചു​നീ​ട്ടാ​വുന്ന ഒരു തുണി​യോട്‌ ഉപമി​ക്കാം. എന്തെങ്കി​ലും മൂടാൻവേണ്ടി അത്തര​മൊ​രു തുണി വലിച്ചു​നീ​ട്ടു​ന്ന​തു​പോ​ലെ സ്‌നേ​ഹത്തെ രണ്ടു കൈ​കൊ​ണ്ടും വലിച്ചു​നീ​ട്ടി​യാൽ അത്‌ ഒന്നോ രണ്ടോ പാപ​ത്തെയല്ല വാക്യം പറയു​ന്ന​തു​പോ​ലെ “പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും” അതെല്ലാം മറയ്‌ക്കും. ഇവിടെ മറയ്‌ക്കുക എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം ക്ഷമിക്കുക എന്നാണ്‌. ഒരു തുണി​കൊണ്ട്‌ കറയോ പാടോ ഒക്കെ മറയ്‌ക്കാ​നാ​കു​ന്ന​തു​പോ​ലെ സ്‌നേ​ഹം​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ കുറവു​ക​ളും ബലഹീ​ന​ത​ക​ളും നമുക്കു മറയ്‌ക്കാ​നാ​കും. സഹോ​ദ​ര​ങ്ങ​ളു​ടെ കുറവു​കൾ ക്ഷമിക്കാൻ കഴിയുന്ന അളവോ​ളം ശക്തമാ​യി​രി​ക്കണം അവരോ​ടുള്ള നമ്മുടെ സ്‌നേഹം. അത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. (കൊലോ. 3:13) എന്നാൽ നല്ല ശ്രമം ചെയ്‌തി​ട്ടാ​ണെ​ങ്കി​ലും അങ്ങനെ ക്ഷമിക്കു​ന്നെ​ങ്കിൽ അവരോ​ടു ശക്തമായ സ്‌നേ​ഹ​മു​ണ്ടെ​ന്നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നെ​ന്നും തെളി​യി​ക്കു​ക​യാ​യി​രി​ക്കും. w23.11 10–11 ¶13-15

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025

ഒക്ടോബർ 25 ശനി

“ശാഫാൻ അതു രാജാ​വി​നെ വായി​ച്ചു​കേൾപ്പി​ക്കാൻതു​ടങ്ങി.”—2 ദിന. 34:18.

യോശിയ രാജാ​വിന്‌ 26 വയസ്സാ​യ​പ്പോൾ ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾക്കു​വേ​ണ്ടി​യുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്‌തു​തു​ടങ്ങി. ആ ജോലി നടക്കുന്ന സമയത്ത്‌ “മോശ​യി​ലൂ​ടെ ലഭിച്ച യഹോ​വ​യു​ടെ നിയമ​പു​സ്‌തകം” കണ്ടെത്തി. നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കേ​ട്ടത്‌, അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ രാജാ​വി​നെ പ്രേരി​പ്പി​ച്ചു. (2 ദിന. 34:14, 19-21) പതിവാ​യി ബൈബിൾ വായി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഒരുപക്ഷേ ഇപ്പോൾത്തന്നെ നിങ്ങൾ അതിനു ശ്രമി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ ശരിക്കും അത്‌ ഇഷ്ടപ്പെ​ടു​ന്നു​ണ്ടോ? വായി​ക്കു​മ്പോൾ ഇഷ്ടപ്പെട്ട വാക്യങ്ങൾ കുറി​ച്ചു​വെ​ക്കാ​റു​ണ്ടോ? ഏകദേശം 39 വയസ്സു​ള്ള​പ്പോൾ യോശിയ വലി​യൊ​രു തെറ്റു ചെയ്‌തു. അതിന്റെ ഫലമായി അദ്ദേഹ​ത്തി​നു സ്വന്തം ജീവൻപോ​ലും നഷ്ടപ്പെട്ടു. തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​ന്ന​പ്പോൾ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കു​ന്ന​തി​നു പകരം അദ്ദേഹം തന്നിൽത്ത​ന്നെ​യാണ്‌ ആശ്രയി​ച്ചത്‌. (2 ദിന. 35:20-25) അതിൽനിന്ന്‌ നമുക്കു പഠിക്കാ​നുള്ള ഒരു പാഠമുണ്ട്‌: എത്ര പ്രായ​മാ​യാ​ലും, ബൈബിൾ പഠിക്കാൻ തുടങ്ങി​യിട്ട്‌ എത്ര വർഷമാ​യാ​ലും നമ്മൾ യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​തിൽ തുടരണം. ശരിയായ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള സഹായ​ത്തി​നാ​യി പതിവാ​യി പ്രാർഥി​ക്കു​ന്ന​തും ദൈവ​വ​ചനം പഠിക്കു​ന്ന​തും പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ ഉപദേശം തേടു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. അങ്ങനെ​യാ​കു​മ്പോൾ നമ്മൾ വലിയ തെറ്റുകൾ വരുത്താ​നുള്ള സാധ്യത കുറവാ​യി​രി​ക്കും. മാത്രമല്ല കൂടുതൽ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും നമുക്കു കഴി​ഞ്ഞേ​ക്കും.—യാക്കോ. 1:25. w23.09 12 ¶15-16

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക