ഒക്ടോബർ 24 വെള്ളി
“ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം; കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.”—1 പത്രോ. 4:8.
അപ്പോസ്തലനായ പത്രോസ് പറഞ്ഞ ചില കാര്യങ്ങൾ നമുക്ക് ഒന്നുകൂടി നോക്കാം. 8-ാം വാക്യത്തിന്റെ ആദ്യഭാഗത്ത് ഏതു തരത്തിലുള്ള സ്നേഹമാണു നമുക്കുണ്ടായിരിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു: ‘അഗാധമായ സ്നേഹം.’ “അഗാധം” എന്ന് ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന വാക്കിന്റെ അക്ഷരാർഥം “വലിച്ചു നീട്ടിയത്” എന്നാണ്. ഇനി, ആ വാക്യത്തിന്റെ രണ്ടാം ഭാഗത്ത്, സഹോദരങ്ങളോട് അഗാധമായ സ്നേഹമുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യുമെന്നും പറഞ്ഞിരിക്കുന്നു. ആ സ്നേഹം സഹോദരങ്ങളുടെ പാപങ്ങൾ മറയ്ക്കും. അതു മനസ്സിലാക്കാൻ നമുക്കു സ്നേഹത്തെ വലിച്ചുനീട്ടാവുന്ന ഒരു തുണിയോട് ഉപമിക്കാം. എന്തെങ്കിലും മൂടാൻവേണ്ടി അത്തരമൊരു തുണി വലിച്ചുനീട്ടുന്നതുപോലെ സ്നേഹത്തെ രണ്ടു കൈകൊണ്ടും വലിച്ചുനീട്ടിയാൽ അത് ഒന്നോ രണ്ടോ പാപത്തെയല്ല വാക്യം പറയുന്നതുപോലെ “പാപങ്ങൾ എത്രയുണ്ടെങ്കിലും” അതെല്ലാം മറയ്ക്കും. ഇവിടെ മറയ്ക്കുക എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം ക്ഷമിക്കുക എന്നാണ്. ഒരു തുണികൊണ്ട് കറയോ പാടോ ഒക്കെ മറയ്ക്കാനാകുന്നതുപോലെ സ്നേഹംകൊണ്ട് മറ്റുള്ളവരുടെ കുറവുകളും ബലഹീനതകളും നമുക്കു മറയ്ക്കാനാകും. സഹോദരങ്ങളുടെ കുറവുകൾ ക്ഷമിക്കാൻ കഴിയുന്ന അളവോളം ശക്തമായിരിക്കണം അവരോടുള്ള നമ്മുടെ സ്നേഹം. അത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. (കൊലോ. 3:13) എന്നാൽ നല്ല ശ്രമം ചെയ്തിട്ടാണെങ്കിലും അങ്ങനെ ക്ഷമിക്കുന്നെങ്കിൽ അവരോടു ശക്തമായ സ്നേഹമുണ്ടെന്നും യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്നും തെളിയിക്കുകയായിരിക്കും. w23.11 10–11 ¶13-15
ഒക്ടോബർ 25 ശനി
“ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.”—2 ദിന. 34:18.
യോശിയ രാജാവിന് 26 വയസ്സായപ്പോൾ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിയുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തുതുടങ്ങി. ആ ജോലി നടക്കുന്ന സമയത്ത് “മോശയിലൂടെ ലഭിച്ച യഹോവയുടെ നിയമപുസ്തകം” കണ്ടെത്തി. നിയമപുസ്തകത്തിൽനിന്ന് വായിച്ചുകേട്ടത്, അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ രാജാവിനെ പ്രേരിപ്പിച്ചു. (2 ദിന. 34:14, 19-21) പതിവായി ബൈബിൾ വായിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഒരുപക്ഷേ ഇപ്പോൾത്തന്നെ നിങ്ങൾ അതിനു ശ്രമിക്കുന്നുണ്ടാകും. എന്നാൽ ശരിക്കും അത് ഇഷ്ടപ്പെടുന്നുണ്ടോ? വായിക്കുമ്പോൾ ഇഷ്ടപ്പെട്ട വാക്യങ്ങൾ കുറിച്ചുവെക്കാറുണ്ടോ? ഏകദേശം 39 വയസ്സുള്ളപ്പോൾ യോശിയ വലിയൊരു തെറ്റു ചെയ്തു. അതിന്റെ ഫലമായി അദ്ദേഹത്തിനു സ്വന്തം ജീവൻപോലും നഷ്ടപ്പെട്ടു. തീരുമാനങ്ങൾ എടുക്കേണ്ടിവന്നപ്പോൾ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിനു പകരം അദ്ദേഹം തന്നിൽത്തന്നെയാണ് ആശ്രയിച്ചത്. (2 ദിന. 35:20-25) അതിൽനിന്ന് നമുക്കു പഠിക്കാനുള്ള ഒരു പാഠമുണ്ട്: എത്ര പ്രായമായാലും, ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായാലും നമ്മൾ യഹോവയെ അന്വേഷിക്കുന്നതിൽ തുടരണം. ശരിയായ തീരുമാനമെടുക്കാനുള്ള സഹായത്തിനായി പതിവായി പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്നതും പക്വതയുള്ള ക്രിസ്ത്യാനികളുടെ ഉപദേശം തേടുന്നതും അതിൽ ഉൾപ്പെടുന്നു. അങ്ങനെയാകുമ്പോൾ നമ്മൾ വലിയ തെറ്റുകൾ വരുത്താനുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല കൂടുതൽ സന്തോഷത്തോടെയിരിക്കാനും നമുക്കു കഴിഞ്ഞേക്കും.—യാക്കോ. 1:25. w23.09 12 ¶15-16
ഒക്ടോബർ 26 ഞായർ
“ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു. എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു.”—യാക്കോ. 4:6.
യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത അനേകം സ്ത്രീകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അവരെല്ലാം “ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും” ആയിരുന്നു. (1 തിമൊ. 3:11) ഇനി, ചെറുപ്പക്കാരികളായ നിങ്ങൾക്കു നിങ്ങളുടെതന്നെ സഭയിൽ അനുകരിക്കാനാകുന്ന, പക്വതയുള്ള ക്രിസ്തീയസഹോദരിമാരെ കണ്ടെത്താനാകും. ചെറുപ്പക്കാരികളായ സഹോദരിമാരേ, നിങ്ങൾക്ക് അനുകരിക്കാൻ കഴിയുന്ന, പക്വതയുള്ള ഏതെങ്കിലും ക്രിസ്തീയസ്ത്രീകളെ അറിയാമോ? അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് എങ്ങനെ പകർത്താമെന്നു ചിന്തിക്കുക. ക്രിസ്തീയപക്വതയുള്ള ഒരാൾക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ് താഴ്മ. താഴ്മയുള്ള ഒരു സ്ത്രീക്ക് യഹോവയുമായും മറ്റുള്ളവരുമായും വളരെ നല്ല ഒരു ബന്ധം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, യഹോവയെ സ്നേഹിക്കുന്ന ഒരു സ്ത്രീ തന്റെ സ്വർഗീയപിതാവ് വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ താഴ്മയോടെ പിന്തുണയ്ക്കും. (1 കൊരി. 11:3) സഭയിലും കുടുംബത്തിലും ആ ക്രമീകരണത്തിനു കീഴ്പെടേണ്ട പല സാഹചര്യങ്ങളും ഉണ്ട്.w23.12 18–19 ¶3-5