വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ദേഹി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദേഹി
  • പദാവലി
  • സമാനമായ വിവരം
  • എന്താണ്‌ ദേഹി?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ദേഹി
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • മർമ്മം പരിഹരിക്കപ്പെടുന്നു
    ഉണരുക!—1989
  • മരണാനന്തര ജീവിതം—ബൈബിൾ എന്തു പറയുന്നു?
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
പദാവലി
nwtstg

ദേഹി

എബ്രാ​യ​പ​ദ​മായ നെഫെ​ഷിന്റെ​യും ഗ്രീക്കു​പ​ദ​മായ സൈക്കി​യുടെ​യും പരിഭാഷ. ബൈബി​ളിൽ ഈ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി കാണി​ക്കു​ന്നത്‌, ഇവ (1) ആളുകളെ​യോ (2) ജന്തുക്കളെ​യോ (3) ആളുക​ളു​ടെ അല്ലെങ്കിൽ ജന്തുക്ക​ളു​ടെ ജീവ​നെ​യോ അർഥമാ​ക്കു​ന്നു എന്നാണ്‌. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കു​റി​പ്പു​ക​ളും) “ദേഹി” എന്ന പദം പല മതങ്ങളും ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ ഭൗമി​ക​ജീ​വി​കളെ കുറി​ക്കുമ്പോൾ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾക്ക്‌ അവർ കല്‌പി​ക്കുന്ന അർഥമല്ല ഉള്ളതെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. തൊട്ടുനോ​ക്കാ​വു​ന്ന​തിനെ​യും കാണാ​വു​ന്ന​തിനെ​യും മരണമു​ള്ള​തിനെ​യും ആണ്‌ ഈ പദങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. ഈ പരിഭാ​ഷ​യിൽ നെഫെഷ്‌, സൈക്കി എന്നീ പദങ്ങൾ മിക്ക​പ്പോ​ഴും സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ “ജീവൻ,” “ജീവി,” “വ്യക്തി,” ‘പ്രാണൻ’ എന്നൊക്കെ​യോ അല്ലെങ്കിൽ വ്യക്തിയെ കുറി​ക്കുന്ന സർവനാ​മ​മാ​യോ (ഉദാഹ​ര​ണ​ത്തിന്‌ “എന്റെ ദേഹി” എന്നതിന്‌ “ഞാൻ.”) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മിക്ക സ്ഥലങ്ങളി​ലും അടിക്കു​റി​പ്പു​ക​ളിൽ “ദേഹി” എന്നു കൊടു​ത്തി​ട്ടുണ്ട്‌. പ്രധാ​ന​പാ​ഠ​ത്തി​ലോ അടിക്കു​റി​പ്പു​ക​ളി​ലോ “ദേഹി” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ടെ​ങ്കിൽ അതു മേൽപ്പറഞ്ഞ വിശദീ​ക​ര​ണ​ത്തി​നു ചേർച്ച​യിൽ വേണം മനസ്സി​ലാ​ക്കാൻ. മുഴുദേ​ഹിയോ​ടെ എന്തെങ്കി​ലും ചെയ്യുക എന്നു പറയു​മ്പോൾ അർഥമാ​ക്കു​ന്നതു ജീവിതം അതിനു​വേണ്ടി വിട്ടുകൊ​ടു​ക്കുക എന്നോ പൂർണ​മ​നസ്സോ​ടെ അതു ചെയ്യുക എന്നോ മനസ്സും ശരീര​വും മുഴു​വ​നാ​യി അതിനു​വേണ്ടി അർപ്പി​ക്കുക എന്നോ ആണ്‌. (ആവ 6:5; മത്ത 22:37) ചില സന്ദർഭ​ങ്ങ​ളിൽ ഈ പദങ്ങൾ ജീവി​ക​ളു​ടെ അതിയായ ആഗ്രഹത്തെ​യോ ആർത്തിയെ​യോ കുറി​ക്കു​ന്നു. കൂടാതെ അവയ്‌ക്കു മരിച്ച വ്യക്തിയെ​യോ മൃതശ​രീ​രത്തെ​യോ അർഥമാ​ക്കാ​നാ​കും.—സംഖ 6:6; സുഭ 23:2; യശ 56:11; ഹഗ്ഗ 2:13.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക