സത്യക്രിസ്ത്യാനികളെല്ലാം സുവിശേഷകരായിരിക്കണം
“ഒരു സുവിശേഷകന്റെ [അല്ലെങ്കിൽ, മിഷനറിയുടെ] വേല ചെയ്യുക.”—2 തിമൊഥെയോസ് 4:5, അടിക്കുറിപ്പ്, NW.
1. ഒന്നാം നൂററാണ്ടിലെ സുവിശേഷകർ പ്രസംഗിച്ച സുവാർത്ത എന്തായിരുന്നു?
ഇന്ന് ഒരു സുവിശേഷകനായിരിക്കുകയെന്നാൽ അർത്ഥമെന്താണ്? നിങ്ങൾ ഒരു സുവിശേഷകനാണോ? സുവിശേഷകൻ എന്ന പദം ഒരു “സുവാർത്താപ്രസംഗകൻ” എന്നർത്ഥമുള്ള യുവാഗെലിസ്ററസ് എന്ന ഗ്രീക്കുവാക്കിൽനിന്നുത്ഭവിച്ച “ഇവാൻജലൈസർ” എന്ന ഇംഗ്ലീഷ് പദത്തിന്റെ പരിഭാഷയാണ്. പൊ.യു. 33-ലെ ക്രിസ്തീയസഭയുടെ സ്ഥാപിക്കൽ മുതൽ ക്രിസ്തീയ സുവാർത്ത ദൈവത്തിന്റെ രക്ഷാമാർഗ്ഗത്തെ പ്രദീപ്തമാക്കുകയും മനുഷ്യവർഗ്ഗത്തിൻമേലുള്ള തന്റെ രാജ്യഭരണം തുടങ്ങാൻ യേശുക്രിസ്തു പിൽക്കാലത്തു തിരിച്ചുവരുമെന്നു ഘോഷിക്കുകയും ചെയ്തു.—മത്തായി 25:31, 32; 2 തിമൊഥെയോസ് 4:1; എബ്രായർ 10:12, 13.
2. (എ) നമ്മുടെ നാളിൽ സുവാർത്തയുടെ ഉള്ളടക്കം സമ്പന്നമാക്കപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ഇന്നു സകല സത്യക്രിസ്ത്യാനികളുടെയുംമേൽ എന്തു കടപ്പാടു സ്ഥിതിചെയ്യുന്നു?
2 തന്റെ തിരിച്ചുവരവും അദൃശ്യസാന്നിദ്ധ്യവും സംബന്ധിച്ചു യേശു നൽകിയിരുന്ന അടയാളം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നുവെന്നതിനു 1914 മുതൽ തെളിവു വർദ്ധിച്ചുതുടങ്ങി. (മത്തായി 24:3-13, 33) ഒരിക്കൽകൂടി സുവാർത്തയിൽ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു”വെന്ന പദപ്രയോഗം ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. (ലൂക്കോസ് 21:7, 31; മർക്കോസ് 1:14, 15) തീർച്ചയായും, മത്തായി 24:14-ൽ രേഖപ്പെടുത്തിയിരുന്ന യേശുവിന്റെ പ്രവചനത്തിനു മഹത്തായ ഒരു നിവൃത്തിയുണ്ടാകാനുള്ള സമയം വന്നിരുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” തന്നിമിത്തം, ഇപ്പോൾ സുവിശേഷിക്കലിൽ സ്ഥാപിത ദൈവരാജ്യത്തെയും അത് അനുസരണമുള്ള മനുഷ്യവർഗ്ഗത്തിനു പെട്ടെന്നുതന്നെ കൈവരുത്തുന്ന അനുഗ്രഹങ്ങളെയും തീക്ഷ്ണമായി ഘോഷിക്കുന്നതുൾപ്പെടുന്നു. സകല ക്രിസ്ത്യാനികളും ഈ വേല ചെയ്യാനും “ശിഷ്യരാക്കാ”നുമുള്ള കല്പനയിൻകീഴിലാണ്.—മത്തായി 28:19, 20; വെളിപ്പാട് 22:17.
3. (എ) “സുവിശേഷകൻ” എന്ന പദത്തിന് എന്തു കൂടുതലായ അർത്ഥമുണ്ട്? (തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 770, പംക്തി 2, ഖണ്ഡിക 2 കാണുക.) (ബി) ഇത് ഏതു ചോദ്യം ഉദിപ്പിക്കുന്നു?
3 പൊതുവിലുള്ള സുവാർത്താപ്രസംഗത്തിനുപുറമേ, പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിനു സ്വന്തപ്രദേശം വിട്ടുപോകുന്നവരെ സംബന്ധിച്ചു ബൈബിൾ “സുവിശേഷകൻ” എന്ന പദം ഒരു പ്രത്യേക അർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്. ഒന്നാം നൂററാണ്ടിൽ, ഫിലിപ്പോസ്, പൗലോസ്, ബർന്നബാസ്, ശീലാസ്, തിമൊഥെയോസ് എന്നിങ്ങനെയുള്ള അനേകം മിഷനറിസുവിശേഷകർ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 21:8; എഫേസ്യർ 4:11) എന്നാൽ 1914 മുതലുള്ള നമ്മുടെ പ്രത്യേക കാലത്തെ സംബന്ധിച്ചെന്ത്? യഹോവയുടെ ജനം ഇന്നു തദ്ദേശീയ സുവിശേഷകരായും അതുപോലെതന്നെ മിഷനറിസുവിശേഷകരായും തങ്ങളേത്തന്നെ ലഭ്യമാക്കിയിട്ടുണ്ടോ?
1919 മുതലുള്ള പുരോഗതി
4, 5. സുവിശേഷിക്കൽവേലക്ക് 1914-നുശേഷം താമസിയാതെ ഉണ്ടായിരുന്ന സാദ്ധ്യതകളെന്തായിരുന്നു?
4 ഒന്നാം ലോകമഹായുദ്ധം 1918-ൽ അവസാനിച്ചപ്പോൾ, ദൈവദാസൻമാർക്ക് വിശ്വാസത്യാഗികളിൽനിന്നും ക്രൈസ്തവലോകത്തിലെ വൈദികരിൽനിന്നും അവരുടെ രാഷ്ട്രീയ സഖ്യകക്ഷികളിൽനിന്നും വർദ്ധിതമായ എതിർപ്പനുഭവപ്പെട്ടു. യഥാർത്ഥത്തിൽ, ഐക്യനാടുകളിലെ വാച്ച് ററവർ സൊസൈററിയുടെ പ്രമുഖ ഉദ്യോഗസ്ഥൻമാർ വ്യാജാരോപണങ്ങൾ ചുമത്തപ്പെട്ട് 20 വർഷത്തെ തടവിനു വിധിക്കപ്പെട്ട 1918 ജൂണിൽ യഥാർത്ഥ ക്രിസ്തീയ സുവിശേഷിക്കൽ മിക്കവാറും നിശ്ചലമായി. സുവാർത്താപ്രസംഗത്തിന് അറുതി വരുത്തുന്നതിൽ ദൈവദാസൻമാരുടെ ശത്രുക്കൾ വിജയിച്ചിരുന്നോ?
5 അപ്രതീക്ഷിതമായി, 1919 മാർച്ചിൽ സൊസൈററിയുടെ ഉദ്യോഗസ്ഥൻമാർ വിട്ടയക്കപ്പെടുകയും അവരെ തുറങ്കിലെത്തിച്ച വ്യാജാരോപണങ്ങൾ സംബന്ധിച്ചു പിന്നീടു കുററവിമുക്തരാക്കപ്പെടുകയും ചെയ്തു. പുതുതായി കണ്ടെത്തപ്പെട്ട തങ്ങളുടെ സ്വാതന്ത്ര്യത്തോടെ ഈ അഭിഷിക്തക്രിസ്ത്യാനികൾ ദൈവരാജ്യത്തിന്റെ കൂട്ടവകാശികളെന്ന നിലയിൽ തങ്ങളുടെ സ്വർഗ്ഗീയ പ്രതിഫലത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നതിനു മുമ്പു ധാരാളം വേല ഇനിയും ചെയ്യേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു.—റോമർ 8:17; 2 തിമൊഥെയോസ് 2:12; 4:18.
6. സുവിശേഷിക്കൽവേല 1919-നും 1939-നുമിടക്ക് എങ്ങനെ പുരോഗമിച്ചു?
6 അന്ന് 1919-ൽ സുവാർത്ത പരത്തുന്നതിൽ പങ്കെടുത്തവരായി റിപ്പോർട്ടുചെയ്ത 4,000-ത്തിൽ കുറഞ്ഞ ആളുകളാണുണ്ടായിരുന്നത്. അടുത്ത രണ്ടു ദശാബ്ദങ്ങളിൽ നിരവധിയാളുകൾ മിഷനറിസുവിശേഷകരെന്ന നിലയിൽ തങ്ങളേത്തന്നെ അർപ്പിച്ചു, അവരിൽ ചിലർ ആഫ്രിക്കയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളിലേക്ക് അയക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയൊൻപത് ആയപ്പോഴേക്ക് 20 വർഷത്തെ രാജ്യപ്രസംഗത്തിനു ശേഷം യഹോവയുടെ സാക്ഷികൾ 73,000-ത്തിൽപരമായി വർദ്ധിച്ചിരുന്നു. വളരെയധികം പീഡനമുണ്ടായിരുന്നിട്ടും സാധിതമായ ഈ മുന്തിയ വർദ്ധനവു ക്രിസ്തീയ സഭയുടെ ആദിമവർഷങ്ങളിൽ സംഭവിച്ചതിനോടു സമാനമായിരുന്നു.—പ്രവൃത്തികൾ 6:7; 8:4, 14-17; 11:19-21.
7. പൊ.യു. 47, 1939 എന്നീ വർഷങ്ങളിൽ ക്രിസ്തീയ സുവിശേഷിക്കൽ വേല സംബന്ധിച്ച് ഏതു സമാനമായ സാഹചര്യം നിലനിന്നിരുന്നു?
7 എന്നിരുന്നാലും, ആ കാലത്ത് യഹോവയുടെ സാക്ഷികളിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് സംസാരിക്കുന്ന പ്രൊട്ടസ്ററൻറ് രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരുന്നു. യഥാർത്ഥത്തിൽ, 73,000 രാജ്യപ്രഘോഷകരുടെ 75 ശതമാനവും ആസ്ത്രേലിയാ, ബ്രിട്ടൻ, കാനഡാ, ന്യൂസീലണ്ട്, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നായിരുന്നു. പൊ.യു. 47-ൽ വാസ്തവമായിരുന്നതുപോലെ, പ്രവർത്തനം കുറവായിരുന്ന ഭൂമിയിലെ രാജ്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനു സുവിശേഷകരെ പ്രോൽസാഹിപ്പിക്കാൻ ചിലത് ആവശ്യമായിരുന്നു.
8. ഗിലയദ് സ്കൂൾ 1992 ആയതോടെ എന്തു നേട്ടമുണ്ടാക്കിയിരുന്നു?
8 യുദ്ധകാല നിയന്ത്രണങ്ങൾക്കും പീഡനങ്ങൾക്കും, വർദ്ധിച്ച വികസനത്തിന് ഒരുങ്ങാൻ തന്റെ ദാസൻമാരെ പ്രേരിപ്പിക്കുന്നതിൽനിന്നു യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിനെ തടയാൻ കഴിഞ്ഞില്ല. 1943-ൽ രണ്ടാം ലോകമഹായുദ്ധം മൂർദ്ധന്യത്തിലെത്തിയിരിക്കെ, കൂടുതൽ വ്യാപകമായി സുവാർത്ത പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിൽ ദൈവസ്ഥാപനം വാച്ച്ററവർ ഗിലയദ് ബൈബിൾസ്കൂൾ സ്ഥാപിച്ചു. 1992 മാർച്ച് ആയതോടെ, ഈ സ്കൂൾ 6,517 മിഷനറിമാരെ 171 വ്യത്യസ്ത രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. അതിനു പുറമേ, വാച്ച് ററവർ സൊസൈററിയുടെ വിദേശ രാജ്യങ്ങളിലെ ബ്രാഞ്ചുകളുടെ ചുമതല വഹിക്കുന്നതിനു പുരുഷൻമാർ പരിശീലിപ്പിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിരണ്ട് വരെ 97 ബ്രാഞ്ച് കമ്മിററി കോഓർഡിനേററർമാരിൽ 75 പേർ ഗിലയദിൽ പരിശീലിപ്പിക്കപ്പെട്ടു.
9. സുവിശേഷിക്കൽവേലയിലും ശിഷ്യരാക്കൽവേലയിലുമുള്ള പുരോഗതിയിൽ ഏതു പരിശീലനപരിപാടികൾ ഒരു പങ്കു വഹിച്ചിരിക്കുന്നു?
9 ഗിലയദ് സ്കൂളിനു പുറമേ മററു പരിശീലനപരിപാടികളും തങ്ങളുടെ സുവിശേഷിക്കൽവേലയെ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും യഹോവയുടെ ജനത്തെ സജ്ജരാക്കിയിട്ടുണ്ട്. ദൃഷ്ടാന്തമായി, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഭൂമിയിലാസകലമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്രമീകരണവും ഒപ്പം പ്രതിവാര സേവനയോഗവും പരസ്യ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിനു ദശലക്ഷക്കണക്കിനു രാജ്യപ്രസംഗകരെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യശുശ്രൂഷാസ്കൂളുമുണ്ട്, അവ വർദ്ധിച്ചുവരുന്ന സഭകളെ മെച്ചമായി പരിപാലിക്കാൻ കഴിയേണ്ടതിനു മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും വിലയേറിയ പരിശീലനം കൊടുക്കുന്നു. പയനിയർ സേവന സ്കൂൾ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിന് അനേകം മുഴുസമയ സുവിശേഷകരെ സഹായിച്ചിട്ടുണ്ട്. കുറേക്കൂടെ അടുത്ത കാലത്തു ശുശ്രൂഷാപരിശീലന സ്കൂൾ ആധുനികനാളിലെ തിമൊഥെയോസുമാരായിത്തീരുന്നതിന് അവിവാഹിതരായ മൂപ്പൻമാരെയും ശുശ്രൂഷാദാസൻമാരെയും സഹായിക്കാൻ വ്യത്യസ്തരാജ്യങ്ങളിൽ പ്രവർത്തിച്ചിരിക്കുന്നു.
10. ദൈവസ്ഥാപനത്തിലൂടെ പ്രദാനംചെയ്യപ്പെട്ടിരിക്കുന്ന വിശിഷ്ടമായ പരിശീലനത്തിന്റെയെല്ലാം ഫലമെന്തായിരുന്നിട്ടുണ്ട്? (ചതുരത്തിലെ വിവരങ്ങളും ഉൾപ്പെടുത്തുക.)
10 ഈ പരിശീലനത്തിന്റെയെല്ലാം ഫലം എന്തായിരുന്നിട്ടുണ്ട്? 1991-ൽ യഹോവയുടെ സാക്ഷികൾ 212 രാജ്യങ്ങളിൽ പ്രവർത്തനനിരതരായിരിക്കുന്ന നാല്പതു ലക്ഷത്തിൽപരം രാജ്യപ്രഘോഷകരുടെ ഒരു അത്യുച്ചത്തിലെത്തിയിരുന്നു. എന്നിരുന്നാലും, 1939-ൽ നിലവിലിരുന്ന സാഹചര്യത്തിൽനിന്നു വ്യത്യസ്തമായി, ഇവരുടെ 70-ൽപരം ശതമാനം ഇംഗ്ലീഷ് മുഖ്യഭാഷയായിരിക്കാത്ത കത്തോലിക്കാ രാജ്യങ്ങളിൽനിന്നോ ഓർത്തഡോക്സ് രാജ്യങ്ങളിൽനിന്നോ അക്രൈസ്തവരാജ്യങ്ങളിൽനിന്നോ മററു രാജ്യങ്ങളിൽനിന്നോ ആയിരുന്നു.—“1939 മുതലുള്ള വികസനം” എന്ന ചതുരം കാണുക.
എന്തുകൊണ്ടു വിജയപ്രദം
11. ഒരു ശുശ്രൂഷകനെന്ന നിലയിലുള്ള തന്റെ വിജയം ആർ മുഖാന്തരമാണെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു?
11 യഹോവയുടെ സാക്ഷികൾ ഈ വികസനത്തിനുള്ള ബഹുമതി സ്വീകരിക്കുന്നില്ല. മറിച്ച്, അവർ അപ്പൊസ്തലനായ പൗലോസ് വേലയെ വീക്ഷിച്ച വിധത്തിൽ തങ്ങളുടെ വേലയെ വീക്ഷിക്കുന്നു, കൊരിന്ത്യർക്കുള്ള തന്റെ ലേഖനത്തിൽ അവൻ അതു വിശദീകരിക്കുന്നു. “അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രെ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.”—1 കൊരിന്ത്യർ 3:5-7, 9.
12. (എ) വിജയപ്രദമായ ക്രിസ്തീയ സുവിശേഷിക്കലിൽ ദൈവവചനം എന്തു പങ്കു വഹിക്കുന്നു? (ബി) ക്രിസ്തീയസഭയുടെ ശിരസ്സെന്ന നിലയിൽ ആർ നിയമിക്കപ്പെട്ടിരിക്കുന്നു, അവന്റെ ശിരഃസ്ഥാനത്തോടുള്ള നമ്മുടെ കീഴ്പ്പെടൽ പ്രകടമാക്കാനുള്ള ഒരു പ്രധാനപ്പെട്ട മാർഗ്ഗമെന്താണ്?
12 യഹോവയുടെ സാക്ഷികൾക്കനുഭവപ്പെട്ടിരിക്കുന്ന പ്രാതിഭാസികമായ വളർച്ച ദൈവത്തിന്റെ അനുഗ്രഹം മൂലമാണെന്നുള്ളതിനു സംശയമില്ല. ഇതു ദൈവത്തിന്റെ വേലയാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അവർ തുടർച്ചയായി ദൈവവചനം പഠിക്കുന്നതിൽ തുടർന്നു വ്യാപൃതരാകുന്നു. തങ്ങളുടെ സുവിശേഷിക്കൽവേലയിൽ തങ്ങൾ പഠിപ്പിക്കുന്നതെല്ലാം ബൈബിളിൽ അടിസ്ഥാനപ്പെടുത്തുന്നു. (1 കൊരിന്ത്യർ 4:6; 2 തിമൊഥെയോസ് 3:16) തങ്ങളുടെ വിജയകരമായ സുവിശേഷിക്കലിന്റെ മറെറാരു താക്കോൽ സഭയുടെ തലയായി ദൈവം നിയമിച്ച കർത്താവായ യേശുക്രിസ്തുവിനെ അവർ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നതാണ്. (എഫെസ്യർ 5:23) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ യേശു അപ്പൊസ്തലൻമാരായി നിയമിച്ചവരോടു സഹകരിച്ചുകൊണ്ട് ഇതു പ്രകടമാക്കി. ഈ പുരുഷൻമാരും യെരൂശലേം സഭയിലെ മററു മൂപ്പൻമാരുമായിരുന്നു ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ ഭരണസംഘം. സ്വർഗ്ഗത്തിൽനിന്നു കർത്താവായ യേശുക്രിസ്തു, പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനും സുവിശേഷിക്കൽ വേലക്കു മാർഗ്ഗനിർദ്ദേശം കൊടുക്കുന്നതിനും പക്വതയുള്ള ക്രിസ്ത്യാനികളുടെ ഈ കൂട്ടത്തെ ഉപയോഗിച്ചു. ഈ ദിവ്യക്രമീകരണത്തോടുള്ള പൗലോസിന്റെ ഉത്സാഹപൂർവകമായ സഹകരണം അവൻ സന്ദർശിച്ച സഭകളിലെ വർദ്ധനവിൽ കലാശിച്ചു. (പ്രവൃത്തികൾ 16:4, 5; ഗലാത്യർ 2:9) അതുപോലെ ഇന്നും ദൈവവചനത്തോടു ദൃഢമായി പററിനിൽക്കുന്നതിനാലും ഭരണസംഘത്തിൽനിന്നു വരുന്ന മാർഗ്ഗനിർദ്ദേശത്തോടു ഉത്സാഹപൂർവം സഹകരിക്കുന്നതിനാലും ക്രിസ്തീയ ശുശ്രൂഷകർക്കു തങ്ങളുടെ ശുശ്രൂഷയിലെ വിജയത്തിന് ഉറപ്പു ലഭിക്കുന്നു.—തീത്തൊസ് 1:9; എബ്രായർ 13:17.
മററുള്ളവരെ ശ്രേഷ്ഠരെന്നു പരിഗണിക്കൽ
13, 14. (എ) ഫിലിപ്പിയർ 2:1-4-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതു ബുദ്ധിയുപദേശം അപ്പൊസ്തലനായ പൗലോസ് നൽകി? (ബി) സുവിശേഷിക്കൽവേലയിൽ പങ്കെടുക്കുമ്പോൾ ഈ ബുദ്ധിയുപദേശം ഓർമ്മിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
13 അപ്പൊസ്തലനായ പൗലോസ് സത്യാന്വേഷികളോടു യഥാർത്ഥ സ്നേഹം പ്രകടമാക്കുകയും ശ്രേഷ്ഠതാമനോഭാവം അല്ലെങ്കിൽ വർഗ്ഗീയ മനോഭാവം പ്രകടമാക്കാതിരിക്കുകയും ചെയ്തു. തന്നിമിത്തം, അവന് ‘മററുള്ളവരെ ശ്രേഷ്ഠരെന്നു പരിഗണിക്കാൻ’ സഹവിശ്വാസികളെ ബുദ്ധിയുപദേശിക്കാൻ കഴിഞ്ഞു.—ഫിലിപ്പിയർ 2:1-4.
14 സമാനമായി ഇന്നത്തെ യഥാർത്ഥ ക്രിസ്തീയ സുവിശേഷകർക്കു വ്യത്യസ്ത വർഗ്ഗങ്ങളിലും പശ്ചാത്തലങ്ങളിലുംപെട്ട ആളുകളോടു ഇടപെടുമ്പോൾ ഒരു ശ്രേഷ്ഠതാമനോഭാവമില്ല. ആഫ്രിക്കയിൽ ഒരു മിഷനറിയായി സേവിക്കാൻ നിയമിതനായ ഐക്യനാടുകളിൽനിന്നുള്ള യഹോവയുടെ സാക്ഷികളിൽപെട്ട ഒരാൾ പറയുന്നു: “ഞങ്ങൾ ശേഷ്ഠരല്ലെന്ന് എനിക്ക് അറിയാം. ഒരുപക്ഷേ ഞങ്ങൾക്കു കൂടുതൽ പണവും ഔപചാരിക വിദ്യാഭ്യാസമെന്നു പറയപ്പെടുന്നതും ഉണ്ടായിരിക്കാം, എന്നാൽ അവർക്ക് [സ്ഥലവാസികൾക്ക്] ഞങ്ങളുടേതിനേക്കാൾ മികച്ച ഗുണങ്ങൾ ഉണ്ട്.”
15. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നവർക്കു ശിഷ്യരാകാൻ സാദ്ധ്യതയുള്ളവരോടു യഥാർത്ഥ ബഹുമാനം പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
15 തീർച്ചയായും, നാം സുവാർത്ത പങ്കുവെക്കുന്നവരോടു യഥാർത്ഥ ബഹുമാനം പ്രകടമാക്കുന്നതിനാൽ ബൈബിൾസന്ദേശം സ്വീകരിക്കുന്നത് അവർക്കു കൂടുതൽ എളുപ്പമാക്കിത്തീർക്കും. ഒരു മിഷനറി സുവിശേഷകൻ ആരെ സഹായിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നുവോ ആ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്നതിനു സന്തോഷമുള്ളവനാണെന്നു പ്രകടമാക്കുമ്പോഴും അതു സഹായകമാണ്. കഴിഞ്ഞ 38 വർഷം ആഫ്രിക്കയിൽ ചെലവഴിച്ചിരിക്കുന്ന വിജയപ്രദനായ ഒരു മിഷനറി വിശദീകരിക്കുന്നു: “ഇതു എന്റെ ഭവനമാണെന്നും ഞാൻ നിയമിക്കപ്പെട്ടിരിക്കുന്ന സഭയിലുള്ളവർ എന്റെ സഹോദരൻമാരും സഹോദരിമാരുമാണെന്നും എന്റെ ഉള്ളിൽ ഒരു ആഴമായ വിചാരമുണ്ട്. ഞാൻ അവധിക്കു കാനഡായിൽ തിരിച്ചുചെല്ലുമ്പോൾ എനിക്കു യഥാർത്ഥത്തിൽ സുഖം തോന്നുന്നില്ല. കാനഡായിൽ കഴിയുന്ന ഏതാണ്ട് അവസാന ആഴ്ച ആയപ്പോഴേക്കു തിരികെ പോകാൻ എനിക്ക് ആകാംക്ഷയാണുള്ളത്. എനിക്ക് എല്ലായ്പ്പോഴും ആ വിചാരമാണുള്ളത്. ഞാൻ വീണ്ടും തിരികെ വന്നതിൽ എത്ര സന്തുഷ്ടനാണെന്നു ഞാൻ എന്റെ ബൈബിളദ്ധ്യേതാക്കളോടും സഹോദരീസഹോദരൻമാരോടും പറയുന്നു. ഞാൻ അവരോടൊത്തായിരിക്കാൻ ആഗ്രഹിക്കുന്നതിനെ അവർ വിലമതിക്കുന്നു.”—1 തെസ്സലൊനീക്യർ 2:8.
16, 17. (എ) അനേകം മിഷനറിമാരും തദ്ദേശീയ സുവിശേഷകരും തങ്ങളുടെ ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിരിക്കുന്നതിന് ഏതു വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു? (ബി) സ്ഥലത്തെ ഭാഷയിൽ സംസാരിച്ചതുനിമിത്തം ഒരു മിഷനറിക്ക് എന്തനുഭവമുണ്ടായി?
16 അവർ തങ്ങളുടെ തദ്ദേശീയ പ്രദേശങ്ങളിൽ ഒരു വിദേശഭാഷാമേഖല കാണുമ്പോൾ ചിലർ ആ ഭാഷ പഠിക്കാൻ ഒരു ശ്രമം ചെയ്യുകയും അങ്ങനെ മററുള്ളവർ തങ്ങളേക്കാൾ ശ്രേഷ്ഠരെന്നു പരിഗണിക്കുന്നതായി പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. “ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ പശ്ചാത്തലമുള്ള ആളുകളും യൂറോപ്യൻ പശ്ചാത്തലമുള്ള ആളുകളും തമ്മിൽ ചിലപ്പോൾ അവിശ്വാസത്തിന്റെ ഒരു തോന്നൽ ഉണ്ട്. എന്നാൽ തദ്ദേശീയഭാഷയിലുള്ള ഞങ്ങളുടെ സംസാരം പെട്ടെന്ന് ഈ വിചാരത്തെ ദൂരീകരിക്കുന്നു” എന്ന് ഒരു മിഷനറി പ്രസ്താവിക്കുന്നു. നാം സുവാർത്ത പങ്കുവെക്കുന്നവരുടെ ഭാഷ സംസാരിക്കുന്നത് അവരുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിനുള്ള ഒരു വലിയ സഹായമാണ്. അതിനു കഠിനവേലയും വിനീതമായ സ്ഥിരശ്രമവും ആവശ്യമാണ്. ഒരു ഏഷ്യൻരാജ്യത്തെ ഒരു മിഷനറി ഇങ്ങനെ വിശദീകരിക്കുന്നു: “നിങ്ങളുടെ തെററുകൾ നിമിത്തം കളിയാക്കപ്പെടുമ്പോൾ സ്ഥിരമായി തെററുകൾ വരുത്തിക്കൊണ്ടിരിക്കുന്നത് ഒരു പരിശോധനയായിരിക്കാൻ കഴിയും. ശ്രമം ഉപേക്ഷിക്കുന്നത് ഏറെ എളുപ്പമാണെന്നു തോന്നിയേക്കാം.” എന്നിരുന്നാലും, ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം പിടിച്ചുനിൽക്കാൻ ഈ മിഷനറിയെ സഹായിച്ചു.—മർക്കോസ് 12:30, 31.
17 മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ഒരു വിദേശി തദ്ദേശീയരുടെ ഭാഷയിൽ സുവാർത്ത പങ്കുവെക്കാൻ കഠിനശ്രമം നടത്തുമ്പോൾ ആളുകൾ വികാരഭരിതരായിത്തീരുന്നു. ചിലപ്പോൾ അത് അപ്രതീക്ഷിതമായ അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. ആഫ്രിക്കൻ രാജ്യമായ ലെസോതോയിലെ ഒരു മിഷനറി ചിത്രയവനികക്കടയിൽ ജോലിചെയ്യുന്ന മറെറാരു സ്ത്രീയോടു സെസൂററൂ ഭാഷയിൽ സംസാരിക്കുകയായിരുന്നു. മറെറാരു ആഫ്രിക്കൻരാജ്യത്തുനിന്നുള്ള ഒരു മന്ത്രി പരിസരങ്ങളിൽ പര്യടനം നടത്തിക്കൊണ്ടിരിക്കെ ആ സംഭാഷണം യാദൃച്ഛികമായി കേട്ടു. അദ്ദേഹം അടുത്തുവന്ന് അവരെ ഊഷ്മളമായി അനുമോദിച്ചു, അപ്പോൾ അവർ മന്ത്രിയോട് അദ്ദേഹത്തിന്റെ സ്വന്തം ഭാഷയിൽ സംസാരിച്ചുതുടങ്ങി. “നിങ്ങൾക്കു സ്വഹീളിയും അറിയാവുന്നതുകൊണ്ടു നിങ്ങൾ [എന്റെ രാജ്യത്തേക്കു] വന്നു ഞങ്ങളുടെ ആളുകളുടെ ഇടയിൽ എന്തുകൊണ്ടു വേല ചെയ്യുന്നില്ല?” എന്ന് അദ്ദേഹം ചോദിച്ചു. മിഷനറി നയപൂർവം മറുപടി പറഞ്ഞു: “അതു വളരെ നല്ലതാണ്. എന്നാൽ ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണ്, ഇപ്പോൾ താങ്കളുടെ രാജ്യത്തു ഞങ്ങളുടെ വേല നിയമവിരുദ്ധമാക്കപ്പെട്ടിരിക്കുകയാണ്.” “ഞങ്ങളെല്ലാം നിങ്ങളുടെ വേലയെ എതിർക്കുകയാണെന്ന് ദയവായി വിചാരിക്കരുത്. ഞങ്ങളിലനേകർ യഹോവയുടെ സാക്ഷികളെ അനുകൂലിക്കുന്നു. ഒരുപക്ഷേ ഒരു നാളിൽ നിങ്ങൾക്കു സ്വതന്ത്രമായി ഞങ്ങളുടെ ആളുകളുടെ ഇടയിൽ പഠിപ്പിക്കാൻ കഴിഞ്ഞേക്കും” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. കുറേക്കാലം കഴിഞ്ഞു യഹോവയുടെ സാക്ഷികൾക്ക് അതേ രാജ്യത്ത് ആരാധനാസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടതായി മനസ്സിലാക്കിയപ്പോൾ മിഷനറി പുളകിതയായി.
അവകാശങ്ങൾ വെടിയാൻ സന്നദ്ധർ
18, 19. (എ) പൗലോസ് ഏതു പ്രധാനപ്പെട്ട വിധത്തിൽ തന്റെ യജമാനനായ യേശുക്രിസ്തുവിനെ അനുകരിക്കാൻ കഠിനശ്രമം ചെയ്തു? (ബി) നാം സുവാർത്ത പങ്കുവെക്കുന്നവർക്ക് ഇടർച്ചക്ക് എന്തെങ്കിലും കാരണമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിന്റെ പ്രാധാന്യം പ്രകടമാക്കുന്നതിന് ഒരു അനുഭവം (ഖണ്ഡികയിലേതോ നിങ്ങളുടെ സ്വന്തമോ) പറയുക.
18 “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ എന്റെ അനുകാരികൾ ആകുവിൻ” എന്നു അപ്പോസ്തലനായ പൗലോസ് എഴുതിയപ്പോൾ അവൻ മററുള്ളവർക്ക് ഇടർച്ചവരുത്തുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്യുകയായിരുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ. യഹൂദൻമാർക്കും യവനൻമാർക്കും ദൈവസഭെക്കും ഇടർച്ചയല്ലാത്തവരാകുവിൻ. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണംതന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.”—1 കൊരിന്ത്യർ 10:31-33; 11:1.
19 തങ്ങൾ ആരോടു പ്രസംഗിക്കുന്നുവോ അവരുടെ പ്രയോജനത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാൻ സന്നദ്ധരായിരുന്ന പൗലോസിനെപ്പോലെയുള്ള സുവിശേഷകൻമാർ അനുഗ്രഹങ്ങൾ കൊയ്യുന്നു. ദൃഷ്ടാന്തത്തിന്, ഒരു ആഫ്രിക്കൻരാജ്യത്ത് ഒരു മിഷനറിദമ്പതിമാർ തങ്ങളുടെ വിവാഹ വാർഷികമാഘോഷിക്കുന്നതിനു സ്ഥലത്തെ ഒരു ഹോട്ടലിൽ ഭക്ഷണംകഴിക്കാൻ പോയി. ലഹരിപാനീയങ്ങളുടെ മിതമായ ഉപയോഗത്തെ ബൈബിളിൽ കുററംവിധിക്കുന്നില്ലാത്തതുകൊണ്ട് ആദ്യം ഭക്ഷണത്തോടുകൂടെ വീഞ്ഞ് ഓർഡർചെയ്യാൻ അവർ തീരുമാനിച്ചു. (സങ്കീർത്തനം 104:15) എന്നാൽ അതു സ്ഥലത്തെ ആളുകൾക്ക് ഇടർച്ചവരുത്തിയാലോ എന്നുവെച്ചു അങ്ങനെ ചെയ്യാതിരിക്കാൻ ഈ ദമ്പതിമാർ തീരുമാനിച്ചു. “കുറേ കഴിഞ്ഞ് ഞങ്ങൾ ആ ഹോട്ടലിലെ പ്രധാന പാചകക്കാരനായിരുന്ന ഒരു മനുഷ്യനെ കണ്ടുമുട്ടി, അയാളുമായി ഞങ്ങൾ ഒരു ബൈബിളദ്ധ്യയനം തുടങ്ങി. വളരെക്കാലം കഴിഞ്ഞ്: ‘നിങ്ങൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്കു വന്നതു നിങ്ങൾ ഓർക്കുന്നുണ്ടോ? ഞങ്ങളെല്ലാം അടുക്കളയുടെ വാതിലിനു പിന്നിൽ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സഭാമിഷനറിമാർ കുടിക്കുന്നതു തെററാണെന്നു ഞങ്ങളോടു പറഞ്ഞു. എന്നാലും അവർ ഹോട്ടലിലേക്കു വരുമ്പോൾ അവർ യഥേഷ്ടം വീഞ്ഞ് ഓർഡർ ചെയ്യുന്നു. അതുകൊണ്ടു നിങ്ങൾ കുടിക്കാൻ എന്തെങ്കിലും ഓർഡർ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഞങ്ങളോടു പ്രസംഗിക്കാൻ വന്നാൽ നിങ്ങളെ ശ്രദ്ധിക്കുകയില്ലെന്നു ഞങ്ങൾ തീരുമാനിച്ചു’ എന്ന് അയാൾ ഞങ്ങളോടു പറഞ്ഞു” എന്നു ഭർത്താവ് അനുസ്മരിക്കുന്നു. ഇന്ന് മുഖ്യപാചകക്കാരനും ഹോട്ടലിൽ ജോലിചെയ്തിരുന്ന മററു ചിലരും സ്നാപനമേററ സാക്ഷികളാണ്.
ഇനിയും ധാരാളം ചെയ്യാനുണ്ട്
20. നാം ഉത്സാഹമുള്ള സുവിശേഷകരെന്ന നിലയിൽ സഹിച്ചുനിൽക്കുന്നതു മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്, അനേകർ ഏതു സന്തോഷപ്രദമായ പദവി കരസ്ഥമാക്കുന്നു?
20 ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്തം സത്വരം സമീപിച്ചുവരവേ, അനേകർ ഇനിയും സുവാർത്ത കേൾക്കാൻ കാംക്ഷിക്കുന്നുണ്ട്, ഓരോ ക്രിസ്ത്യാനിയും ഒരു വിശ്വസ്ത സുവിശേഷകനായി സഹിച്ചുനിൽക്കേണ്ടത് എന്നത്തേതിലും അടിയന്തിരമാണ്. (മത്തായി 24:13) നിങ്ങൾക്കു ഫിലിപ്പോസിനെയും പൗലോസിനെയും ബർന്നബാസിനെയും ശീലാസിനെയും തിമൊഥെയോസിനെയും പോലെ, ഒരു പ്രത്യേക അർത്ഥത്തിൽ ഒരു സുവിശേഷകനായിത്തീർന്നുകൊണ്ട് ഈ വേലയിലുള്ള നിങ്ങളുടെ പങ്കു വിപുലപ്പെടുത്താൻ കഴിയുമോ? അനേകർ പയനിയർ അണികളിൽ ചേർന്നുകൊണ്ടും ആവശ്യം ഏറെയുള്ള സ്ഥലങ്ങളിൽ സേവിക്കാൻ തങ്ങളേത്തന്നെ ലഭ്യമാക്കിക്കൊണ്ടും സമാനമായ ചിലതു ചെയ്യുന്നു.
21. ഏതു വിധത്തിൽ യഹോവയുടെ ജനത്തിനു “പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ” തുറന്നുകിട്ടിയിരിക്കുന്നു?
21 അടുത്ത കാലത്ത്, മുമ്പു യഹോവയുടെ സാക്ഷികളുടെ വേല നിയന്ത്രിക്കപ്പെട്ടിരുന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും കിഴക്കൻയൂറോപ്പിലെയും രാജ്യങ്ങളിൽ സുവിശേഷിക്കലിനുള്ള വിസ്തൃതമായ വയലുകൾ തുറക്കപ്പെട്ടിട്ടുണ്ട്. അപ്പൊസ്തലനായ പൗലോസിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെ, യഹോവയുടെ ജനത്തിനു “വലിയതും സഫലവുമായോരു വാതിൽ (പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ, NW) തുറന്നിരിക്കുന്നു.” (1 കൊരിന്ത്യർ 16:9) ദൃഷ്ടാന്തത്തിന്, ആഫ്രിക്കൻരാജ്യമായ മൊസാംബിക്കിൽ അടുത്തകാലത്തു വന്നെത്തിയ മിഷനറിസുവിശേഷകർക്കു ബൈബിളദ്ധ്യയനങ്ങൾ ആഗ്രഹിക്കുന്ന എല്ലാവരെയും കൈകാര്യംചെയ്യാൻ സാധിക്കുന്നില്ല. 1991 ഫെബ്രുവരി 11-ന് ആ രാജ്യത്തു യഹോവയുടെ സാക്ഷികളുടെ വേല നിയമപരമാക്കപ്പെട്ടതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും!
22. നമ്മുടെ തദ്ദേശീയ പ്രദേശം നന്നായി പ്രവർത്തിച്ചതാണെങ്കിലും അല്ലെങ്കിലും നമ്മളെല്ലാം എന്തു ചെയ്യാൻ ദൃഢനിശ്ചയമുള്ളവരായിരിക്കണം?
22 നമുക്ക് എല്ലായ്പ്പോഴും ആരാധനാസ്വാതന്ത്ര്യമുണ്ടായിരുന്ന രാജ്യങ്ങളിലും നമ്മുടെ സഹോദരങ്ങൾക്കു തുടർച്ചയായ വർദ്ധനവുകൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതെ, നാം എവിടെ വസിച്ചാലും, അവിടെ ഇപ്പോഴും “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനു”ണ്ട്. (1 കൊരിന്ത്യർ 15:58, NW.) വാസ്തവമതാകയാൽ, നാം ഓരോരുത്തരും ‘നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിർവഹിച്ചുകൊണ്ട് ഒരു സുവിശേഷകന്റെ വേല ചെയ്യവേ’ നമുക്കു ശേഷിച്ചിരിക്കുന്ന സമയത്തെ ജ്ഞാനപൂർവം ഉപയോഗിക്കുന്നതിൽ തുടരാം.—2 തിമൊഥെയോസ് 4:5; എഫെസ്യർ 5:15, 16.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ ഒരു സുവിശേഷകൻ ആരാണ്?
◻ സുവാർത്തയുടെ ഉള്ളടക്കം 1914-നുശേഷം എങ്ങനെ സമ്പന്നമാക്കപ്പെട്ടു?
◻ സുവിശേഷിക്കൽവേല 1919-നുശേഷം എങ്ങനെ പുരോഗമിച്ചിരിക്കുന്നു?
◻ ഏതു മുഖ്യഘടകങ്ങൾ സുവിശേഷിക്കൽവേലയുടെ വിജയത്തിനു സംഭാവനചെയ്തിരിക്കുന്നു?
[19-ാം പേജിലെ ചതുരം]
1939 മുതലുള്ള വികസനം
ഗിലയദിൽ പരിശീലിപ്പിക്കപ്പെട്ട മിഷനറിമാർ അയക്കപ്പെട്ട മൂന്നു ഭൂഖണ്ഡങ്ങളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. അന്ന് 1939-ൽ പശ്ചിമാഫ്രിക്കയിൽനിന്നു റിപ്പോർട്ടുചെയ്യുന്ന 636 രാജ്യപ്രഘോഷകർ മാത്രമേ ഉണ്ടായിരുന്നുള്ളു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്ന് ആയപ്പോഴേക്ക് ഈ സംഖ്യ പശ്ചിമാഫ്രിക്കയിലെ 12 രാജ്യങ്ങളിൽ 2,00,000-ത്തിൽപരമായി വർദ്ധിച്ചിരുന്നു. മിഷനറിമാർ തെക്കേ അമേരിക്കയിലെ രാജ്യങ്ങളിലുണ്ടായ പ്രാതിഭാസികമായ വർദ്ധനവുകൾക്കും സംഭാവന ചെയ്തിരിക്കുന്നു. ഒന്ന് ബ്രസീലാണ്, അത് 1939-ലെ 114 രാജ്യപ്രഘോഷകരിൽനിന്ന് 1992 ഏപ്രിലിൽ 3,35,039 ആയി വർദ്ധിച്ചു. ഏഷ്യയിലെ രാജ്യങ്ങളിലും മിഷനറിമാർ എത്തിച്ചേർന്നതിനെ തുടർന്നു സമാനമായ വളർച്ചയുണ്ടായി. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ ചെറിയ സംഖ്യ കഠിനമായി പീഡിപ്പിക്കപ്പെട്ടു, അവരുടെ വേല നിശ്ചലമായി. പിന്നീട് 1949-ൽ, വേല പുനഃസംഘടിപ്പിക്കാൻ സഹായിക്കുന്നതിന് 13 മിഷനറിമാർ അയക്കപ്പെട്ടു. ആ സേവനവർഷത്തിൽ മുഴു ജപ്പാനിലും സ്വദേശീയരായ പത്തിൽ കുറഞ്ഞ പ്രസംഗകരേ വയൽസേവനം റിപ്പോർട്ടുചെയ്തിരുന്നുള്ളു. അതേസമയം 1992 ഏപ്രിലിൽ പ്രസംഗകരുടെ ആകെ മൊത്തം 1,67,370-ൽ എത്തി.
[21-ാം പേജിലെ ചതുരം]
ക്രൈസ്തവലോകവും ഭാഷാപ്രശ്നവും
ക്രൈസ്തവലോകത്തിലെ മിഷനറിമാരിൽ ചിലർ ഒരു വിദേശഭാഷ പഠിക്കാൻ ആത്മാർത്ഥശ്രമം ചെയ്തു. എന്നാൽ അനേകർ സ്ഥലവാസികൾ തങ്ങളുടെ യൂറോപ്യൻഭാഷ പഠിക്കാൻ പ്രതീക്ഷിച്ചു. ജെഫ്രി മൂർഹൗസ് ദി മിഷനറി എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നതുപോലെ:
“ഒരു നാട്ടുഭാഷയുടെ വശമാക്കൽ ഒട്ടുമിക്കപ്പോഴും തിരുവെഴുത്തുകൾ പരിഭാഷപ്പെടുത്താനുള്ള ഒരു മാർഗ്ഗമെന്നതിലുപരിയായി കാണപ്പെട്ടില്ല എന്നതായിരുന്നു കുഴപ്പം,” ഒരു നാട്ടുകാരനോടു രണ്ടു മനുഷ്യർ തമ്മിൽ ആഴമായ ഗ്രാഹ്യം ഉളവാക്കാൻ കഴിയുന്ന ഏകസംഗതിയായ അയാളുടെ സ്വന്തം ഭാഷയിൽ ഒഴുക്കോടെ സംസാരിക്കാൻ ഒരു മിഷനറിക്കു കഴിയുമെന്ന് ഉറപ്പുവരുത്താൻ വ്യക്തികളാലോ അവരെ നിയമിക്കുന്ന സൊസൈററികളാലോ താരതമ്യേന ശ്രമമൊന്നും ചെയ്യപ്പെട്ടില്ല. ഓരോ മിഷനറിയും തദ്ദേശീയ പദസമ്പത്തിന്റെ ഒരു അല്പജ്ഞാനം സമ്പാദിക്കും . . . അതു കഴിഞ്ഞാൽ, ആഫ്രിക്കക്കാരൻ ഇംഗ്ലീഷ് സന്ദർശകന്റെ മാതൃകക്കു കീഴ്പ്പെട്ടുകൊള്ളണമെന്നുള്ള വ്യക്തമായ സങ്കല്പത്തോടെ, പിജിൻ ഇംഗ്ലീഷ് എന്നു വിളിക്കപ്പെടുന്നതിന്റെ ഭയങ്കരവും വിഡ്ഢിയാക്കുന്നതുമായ താളലയങ്ങളിലാണ് പൊതുവേ ആശയവിനിയമം നടത്തപ്പെട്ടത്. ഇത് ഏററം മോശമായ അവസ്ഥയിൽ അത് വർഗ്ഗീയശ്രേഷ്ഠതയുടെ മറെറാരു പ്രത്യക്ഷതയായിരുന്നു.”
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടിൽ ലണ്ടനിലെ പൗരസ്ത്യ ആഫ്രിക്കൻ പഠനങ്ങൾക്കുള്ള സ്കൂൾ ഭാഷാപ്രശ്നത്തെക്കുറിച്ചു ഒരു റിപ്പോർട്ടു പ്രസിദ്ധപ്പെടുത്തി. മിഷനറിമാർ നാട്ടുഭാഷയിൽ നേടിയ പ്രാവീണ്യത്തിന്റെ ശരാശരി തോത് . . . സങ്കടകരമായും, അപകടകരായി പോലും, താഴ്ന്നതാണെന്നുള്ള അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്” എന്നു റിപ്പോർട്ടു പറഞ്ഞു.
വാച്ച് ററവർ സൊസൈററിയുടെ മിഷനറിമാർ പ്രാദേശികഭാഷയുടെ പഠനം ഒരു അവശ്യസംഗതിയായി കരുതിയിട്ടുണ്ട്, അത് മിഷനറിവയലിലെ അവരുടെ വിജയത്തിന്റെ കാരണം വിശദമാക്കാൻ സഹായിക്കുന്നു.