ബൈബിളിന്റെ വീക്ഷണം
പുകവലി യഥാർത്ഥത്തിൽ തെറ്റാണോ?
“ഞാൻ അതാസ്വദിക്കുന്നെങ്കിൽ പുകയില ഉപയോഗിച്ചുകൂടാത്തത് എന്തുകൊണ്ട്? ഞാൻ എന്റെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നെങ്കിൽ, അത് എന്റെ സ്വന്തം കാര്യമാണ്.” പുകവലിയിൽ ആനന്ദം കണ്ടെത്തുന്ന ദശലക്ഷങ്ങളുടെ, അപ്രകാരമുള്ള “ന്യായശാസ്ത്രം” ബോധ്യം വരുത്തുന്നതാണ്.
എങ്കിലും, ബ്രിട്ടനിൽ ഒരു വർഷം 1,00,000വും ഐക്യനാടുകളിൽ 3,50,000വും ഗ്രീസിലെ മരണങ്ങളിൽ മൂന്നിലോന്നിനും 1985-ലെ ന്യൂസ് റിപ്പോർട്ടുകൾ പുകവലിയെ കുറ്റപ്പെടുത്തി. ഈ അക്കങ്ങളുടെ ധാർമ്മിക സൂചനകളെ സമുദായം ഒഴിഞ്ഞുമാറുകയില്ലെന്നു സാമാന്യബോധം നിർദേശിക്കുന്നു. എന്നാൽ അത് ചെയ്യുന്നുണ്ട്. എന്തുകൊണ്ട്?
ഒരു സംഗതിയിൽ, അനേക മതനേതാക്കൻമാരും തങ്ങളുടെ ആട്ടിൻകൂട്ടം പുകവലി നിറുത്തുന്നതിനു യാതൊരു ധാർമ്മിക സമ്മർദ്ദവും ചെലുത്തുന്നതു നിരാകരിക്കുന്നു. അവരെടുക്കുന്ന വീക്ഷണം ദി ക്രിസ്ത്യൻ മോറൽ വിഷൻ എന്ന പുസ്തകത്തിന്റെ എഴുത്തുകാരനാൽ പ്രകടമാക്കപ്പെട്ടു. അദ്ദേഹം ദർശിക്കുന്നു. “അപകടങ്ങളെ പരിഗണിച്ചുകൊണ്ട് . . . അതു നൽകുന്ന ആനന്ദത്തിനുവേണ്ടി പുകവലി [തുടരുന്ന ഒരുവൻമേൽ “ധാർമ്മിക സമ്മർദ്ദത്തിനു യാതൊരു നീതീകരണവുമില്ല.” എന്നാൽ ബൈബിളിന്റെ വീക്ഷണം ഇതാണോ? അനാവശ്യമായ സാഹസകൃത്യങ്ങളെ “ആനന്ദം” നീതീകരിക്കുമോ?
ഇല്ല. അതു ചെയ്യുന്നില്ല. ശാരീരികമായും മാനസ്സികമായും ഏറ്റം നല്ല നിലയിലായിരിക്കാൻ ശ്രമിക്കുന്നത് കൂടുതൽ വിവേകമായിരിക്കയില്ലേ? നമ്മുടെ സ്വന്തം നൻമക്കും നമ്മുടെ സ്നേഹിക്കപ്പെട്ടവരോടും നമ്മുടെ സ്രഷ്ടാവിനോടുമുള്ള ബഹുമാനത്തിനും വേണ്ടി നാം ചെയ്യണമെന്നു ബൈബിൾ പ്രേരിപ്പിക്കുന്നു. “ജഡത്തിലെയും ആത്മാവിലെയും എല്ലാ അശുദ്ധിയിൽ [മലിനീകരണം] നിന്നും നമ്മെത്തന്നെ കഴുകുക.” (2 കൊരിന്ത്യർ 7:1; രാജ്യവരിമദ്ധ്യം) പുകയിലയിൽ നിന്നുള്ള ഹാനി ജഡിക ശരീരത്തിൽ നിലയ്ക്കുന്നുവോ?
അതു നിങ്ങളുടെ ജീവനോടു ചെയ്യുന്നതെന്ത്?
പുകയില ശീലത്തിനു നിങ്ങളെ ശാരീരികമായി മാത്രമല്ല മാനസ്സികമായും അടിപ്പെടുത്താൻ കഴിയും. ഒരുവൻറ ശരീരത്തെ മലിനീകരിക്കുന്നതു കൂടാതെ, പുകയില ഉപയോഗിക്കുന്നവർ ചിന്തിക്കുന്നതും വേലചെയ്യുന്നതും കളിക്കുന്നതും—അവരുടെ അനുദിന കാര്യങ്ങളിലെ ഭാവവും—ആയമുഴു “ആത്മാവി”ലും പുകയില ഊറിയിറങ്ങുന്നു. റിഡേഴ്സ് ഡൈജസ്റ്റിൽ ഒരു പത്രപ്രവർത്തകൻ സമ്മതിച്ചു: “എന്റെ ദൈനംദിന സിഗറ്ററ് റേഷൻ കൂടാതെ, എനിക്കു എഴുതുന്നതിനോ, ഭക്ഷിക്കുന്നതിനോ, ഉറങ്ങുന്നതിനോ, സ്നേഹിക്കുന്നതിനോ, എന്റെ കുട്ടികളുമായി വിനോദിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.”
അതിന്റെ പരമ ദ്രോഹത്തെ—മരണത്തെ—അഭിമുഖീകരിക്കുമ്പോൾ അവർ മുഖം തിരിച്ചുകളയുവാൻ ഇടയാക്കുന്ന ഘട്ടം വരെയും പുകയില ആളുകളുടെ ജീവിതത്തിൽ അത്ര രൂഢമൂലമായിത്തീരുന്നത് എന്തുകൊണ്ട്? 1985 ജനുവരി 3-ലെ ഗ്ലാസ്ഗോ ഫെറാൽഡിൽ മനോരോഗ വിദഗ്ദ്ധ ജൂഡിഗ്രീൻഡ് എഴുതി: “തടയപ്പെടാവുന്ന മറ്റേതെങ്കിലും കാരണത്തിൽനിന്നും 1,00,000 ആളുകൾ മരിച്ചിരുന്നെങ്കിൽ . . . അത് ഒരു ദേശീയ ക്രോധം ജനിപ്പിക്കുമായിരുന്നു . . . എന്നാൽ പുകവലി വ്യത്യസ്തമാണ് . . . നമ്മുടെ ദേശീയ സാമാന്യബോധത്തിൽ ഒരു ഇരുട്ടു പുള്ളി നാം വികസിപ്പിച്ചതായി തോന്നുന്നു.”
ആസക്തിയുടെ ആത്മീയ ഹാനി
ഉവ്വ്, ആസക്തി, ആനന്ദം മാത്രമല്ല, ഇന്ന് പൊതുജന “ആത്മാവി”ൽ ഒരു ഇരുട്ടു പുള്ളി ഉളവാക്കുന്നു. മരുന്നുകളുടെ ദുരുപയോഗത്തെപ്പറ്റിയുള്ള (യു.എസ്.എ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോക്ടർ റിച്ചാർഡ് പോളിൻ, ഇപ്പോൾ സിഗറ്ററ് വലി ലോകത്തിലെ ഏറ്റവും ഗൗരവവും വിപുലവ്യാപകവും—ഹിറോയിനിനേക്കാളും വഷളായ—ആസക്തിയാണെന്നു അവകാശപ്പെടുന്നു.
ഒരു ശീലത്തിനും ആ ശീലത്തിനധീനരായ മനുഷ്യർക്കും നമ്മെ അടിമകളാക്കുന്ന ആസക്തിയുളവാക്കുന്ന വസ്തുക്കളെ സംബന്ധിച്ചു ബൈബിളിന്റെ വീക്ഷണത്തിൽ യാതൊരു ഇരുട്ടു പുള്ളികളുമില്ല: “നിങ്ങളെ ഒരു വിലകൊണ്ടു വാങ്ങിയിരിക്കുന്നു; മനുഷ്യർക്കു അടിമകളാകുന്നതു നിറുത്തുക,” 1 കൊരിന്ത്യർ 7:23 പ്രസ്താവിക്കുന്നു.
ബൈബിൾ കാലങ്ങളിൽ ആസക്തിയുളവാക്കുന്ന മരുന്നുകളും മരുന്നുചെടികളും സാധാരണമായിരുന്നുവോ? “മദ്ധ്യതരണ്യാഴിയിലും ഏഷ്യാമൈനറിലെ ദ്വീപുകളിലും . . . കാനബീസ് (മരിഹ്വാന) മറ്റു മരുന്നു സസ്യങ്ങളും [പുകവലിക്കുന്നതിനുപയോഗിക്കുന്ന] . . . ചരിത്രാതീത പൈപ്പുകളുടെ തെളിവു കുഴിച്ചെടുക്കപ്പെട്ടു.” എന്നു പറയുന്ന റ്റുബായ്ക്കോ ആൻറ് കെൻറക്കി ഉദ്ധരിച്ചുകൊണ്ട് ഉവ്വ് എന്നു പറയുന്നു. യഥാർത്ഥത്തിൽ, പുസ്തകം കൂട്ടിച്ചേർക്കുന്നു, “വിവിധ വസ്തുക്കളുടെ പുക ഉൾക്കൊള്ളുന്നതോ പുകയ്ക്കുന്നതോ വിശുദ്ധവും സൗഖ്യമാക്കുന്നതും ആനന്ദദായകശീലവുമായിരുന്നു . . . അതിപുരാതനകാലംമുതലേ . . . കാനബീസും കറുപ്പും എന്നപോലെ പുകയിലയും.”
മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപിഡീയ അനുസരിച്ച്, “ക്രിസ്തീയ സഭയുടെ ആദിമകാലങ്ങളിൽ” “ദ്രോഹിക്കുന്നതിനു വേണ്ടി മരുന്നുകൾ ഉണ്ടാക്കുകയും കണ്ടുപിടിക്കയും ചെയ്യുന്ന കല”ക്ക് “ഫാർമസി” എന്ന പദം ഉപയോഗിച്ചിരുന്നു. അപ്രകാരമുള്ള വസ്തുക്കളെയും അവയിൽ വ്യാപാരം ചെയ്യുന്നവരെയും സംബന്ധിച്ച് ബൈബിൾ എടുത്ത വീക്ഷണം എന്താണ്?
ഫാർമസിയുടെ ഇരുണ്ട വശം
മരുന്നിന്റെ ദുരുപയോഗത്തെ ബൈബിൾ കുറ്റം വിധിക്കുന്നു, മരുന്നുകളുടെ ഉചിതമായ രോഗശമന ഉപയോഗത്തെയല്ല; “ഫാർമസി”യുടെ ഇന്നത്തെ ഉപയോഗത്തിന്റെ അർത്ഥം ഉചിതമായി ഉപയോഗമാണ്, പുരാതന അർത്ഥം മരുന്നു ദുരുപയോഗമാണ്—ദ്രോഹത്തിനുവേണ്ടി, സൗഖ്യമാക്കുന്നതിനല്ല. ബൈബിളിൽ അപ്രകാരമുള്ള ഫാർമസിയെ വളരെ ചീത്തകൂട്ടുകെട്ടിൽ പെടുത്തിയിരിക്കുന്നു—“ജഡത്തിന്റെ പ്രവൃത്തികൾ” ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല.” (ഗലാത്യർ 5:19-21) ദി ഇൻറർ നാഷനൽ സ്റ്റാൻഡാർട് ബൈബിൾ എൻസൈക്ലോപീഡീയ പറയുന്നു:
പൗലോസ് ഗലാത്യർ 5:20-ൽ വിളിക്കുന്ന ഫാർമാക്യാ . . . മാന്ത്രിക കല പ്രയോഗിക്കുന്നതിനുപയോഗിച്ച മരുന്നുകളെ, അശുദ്ധി, വിഗ്രഹാരാധന എന്നിവയോട് തുല്യപ്പെടുത്തുന്നു.” അപ്പോൾ, ആനന്ദത്തിനുവേണ്ടി ആസക്തിയുളവാക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ വലിയ ആത്മീയ ദ്രോഹത്തെ കുറിക്കൊള്ളുക. അവ ഒരുവനെ ദൈവത്തിന്റെ പ്രീതിയിൽനിന്നും—ദൈവജനത്തിൽനിന്നും ഛേദിച്ചുകളയുന്നു.
ബൈബിൾ കാലങ്ങളിൽ മരുന്നുകളുടെ മാന്ത്രിക ഉപയോഗം നിമിത്തം ഗലാത്യർ 5:20, 21 ഫാർമാക്യാ “ആത്മവിദ്യാ പ്രയോഗം” എന്നു ഭാഷാന്തരം ചെയ്യുന്നു. എന്നാൽ രാജ്യവരിമദ്ധ്യ ഭാഷാന്തരം അക്ഷരീയാർത്ഥം “മയക്കുമരുന്നുകളുടെ ഉപയോഗം” ആയി കാണിക്കുന്നു, ഫെറാർ ഫെൻറൻ ഭാഷാന്തരം “വിഷലിപ്തമാക്കൽ” എന്നു ഉപയോഗിക്കുന്നു. ബൈബിൾ പണ്ഡിതൻ ആഡംക്ലാർക്ക് “മരുന്നും” “പുകക്കൽ” (പുക) യും “മനുഷ്യാതീത ഫലങ്ങൾ ഉളവാക്കുന്നതിന്” ഉപയോഗിച്ചുവെന്ന് പ്രത്യേകവൽക്കരിച്ചു. ഫാർമസിയുടെ അരുചിയുള്ള ഈ വശത്തിനു ഊന്നൽ കൊടുത്തുകൊണ്ട്, വേർഡ് പിക്ചേയ്സ് ഇൻ ദി ന്യൂറ്റെസ്മെൻറ് പറയുന്നു: “മരുന്നും ആഭിചാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒരുവൻ കുഴങ്ങിയിരിക്കുന്നുവെങ്കിൽ . . . (നമ്മുടെ ഫാർമസി) എന്ന പദത്താൽ . . . ക്ഷുദ്രക്കാരിലും തൊഴിലായി വിശ്വാസത്താൽ സൗഖ്യമാക്കുന്നവരിലും ആഫ്രിക്കയിലെ വൈദ്യൻമാരിലും . . . ഔഷധത്തിൽ ഇന്നുള്ളപൊട്ടത്തത്തെ ഓർമ്മിച്ചാൽ മതി. ഉവ്വ്, ഇതും നാം ഓർമ്മിച്ചേക്കും “അമേരിൻഡ്യൻ മതത്തിന്റെ മൂലക്കല്ല്—ഷാമാൻ, അഥവാ പുരോഹിതൻ അയാളുടെ “സമാധാന പൈപ്പിൽ” പുകയില വലിക്കുന്നതാണ്.
അതുകൊണ്ട്, വെളിപ്പാട് 22:15 “മരുന്നുകാരും (ഡ്രഗ്ഗേഴ്സ്) [ഫാർമക്കോയി] പരസംഗക്കാരും കൊലപാതകൻമാരും”— രാജ്യവരിമദ്ധ്യ, ദൈവത്തിന്റെ പറുദീസാ രാജ്യത്തിനു “പുറത്ത്” ആണെന്നു പറയുന്നതിൽ അതിശയിക്കാനില്ല.
സത്യമായും, ആനന്ദത്തിനുവേണ്ടി ഇന്ന് പുകയിലയുടെ സാധാരണമായ ഉപയോഗത്തിന് പണ്ടു കാലത്തെ ദൈവനിന്ദ്യമായ അന്ധവിശ്വാസങ്ങളിൽ അതിന്റെ വേരുണ്ട്. വ്യാജമതത്തിന്റെ ഫലങ്ങളേക്കുറിച്ചു യേശു മുൻകൂട്ടി പറഞ്ഞതുപോലെതന്നെ, പുകയിലയുടെ മൂലഫലങ്ങൾ—ശാരീരികമായും ആത്മീയമായും ചീഞ്ഞതിൽനിന്നും ഒട്ടും കുറഞ്ഞതായിരുന്നില്ല.—മത്തായി 7:15-20. (g86 1/8)
[20-ാം പേജിലെ ആകർഷകവാക്യം]
“1,00,000 ബ്രിട്ടീഷുകാർ തടയപ്പെടാവുന്ന മറ്റേതെങ്കിലും കാരണത്തിൽ നിന്നു മരിച്ചിരുന്നെങ്കിൽ, അത് ദേശീയമായ ഒരു ക്രോധം ജനിപ്പിക്കുമായിരുന്നു?
[21-ാം പേജിലെ ആകർഷകവാക്യം]
ബൈബിളിൽ ആനന്ദത്തിനുവേണ്ടിയുള്ള ആസക്തിയുളവാക്കുന്ന വസ്തുക്കളുടെ ഉപയോഗം വളരെ ചീത്തപ്രവർത്തികളിൽപെടുത്തിയിരിക്കുന്നു—“ജഡത്തിന്റെ പ്രവൃത്തികൾ”