വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w94 5/1 പേ. 8-13
  • യഹോവക്കു സ്‌തുതികൾ പാടുവിൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവക്കു സ്‌തുതികൾ പാടുവിൻ
  • വീക്ഷാഗോപുരം—1994
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നമുക്കു യഹോ​വയെ പുകഴ്‌ത്താൻ കഴിയുന്ന വിധങ്ങൾ
  • ബൈബിൾകാ​ല​ങ്ങ​ളിൽ യഹോ​വക്കു സ്‌തു​തി​പാ​ടൽ
  • സ്‌തുതി പാടൽ—നമ്മുടെ ആരാധ​ന​യു​ടെ ഒരു മുഖ്യ ഭാഗം
  • പാടി​ക്കൊണ്ട്‌ യഹോ​വ​യു​ടെ നൻമ​യോ​ടുള്ള വിലമ​തി​പ്പു പ്രകട​മാ​ക്കു​വിൻ
  • സന്തോഷത്തിന്റെ സ്വരം മുഴങ്ങട്ടെ!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ഗീതത്തിലൂടെ യഹോവയെ സ്‌തുതിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ആധുനിക ആരാധനയിൽ സംഗീതത്തിനുള്ള സ്ഥാനം
    വീക്ഷാഗോപുരം—1997
  • സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കുക—ഗീതങ്ങൾ പാടി​ക്കൊണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
കൂടുതൽ കാണുക
വീക്ഷാഗോപുരം—1994
w94 5/1 പേ. 8-13

യഹോ​വക്കു സ്‌തു​തി​കൾ പാടു​വിൻ

“ഞാൻ യഹോ​വെക്കു പാട്ടു​പാ​ടും, അവൻ മഹോ​ന്നതൻ.”—പുറപ്പാ​ടു 15:1.

1. യഹോ​വയെ പുകഴ്‌ത്താൻ നമുക്കു കാരണങ്ങൾ നൽകുന്ന അവിടു​ത്തെ ഗുണങ്ങ​ളും സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളും എന്തെല്ലാം?

യഹോ​വയെ അഥവാ യാഹിനെ സ്‌തു​തി​പ്പിൻ എന്ന കൽപ്പന സങ്കീർത്തനം 150 പതിമൂ​ന്നു പ്രാവ​ശ്യം നൽകുന്നു. അവസാന വാക്യം ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “ജീവനു​ള്ള​തൊ​ക്കെ​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ; യഹോ​വയെ സ്‌തു​തി​പ്പിൻ.” യഹോവ നമ്മുടെ സ്‌തു​തി​കൾ അർഹി​ക്കു​ന്നു​വെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ നമുക്ക്‌ അറിയാം. അഖിലാണ്ഡ പരമാ​ധി​കാ​രി, അത്യു​ന്നതൻ, നിത്യ​ത​യു​ടെ രാജാവ്‌, നമ്മുടെ സ്രഷ്ടാവ്‌, നമ്മുടെ സഹായ​വാൻ എന്നീ സ്ഥാനങ്ങൾ അലങ്കരി​ക്കു​ന്ന​വ​നാണ്‌ അവിടുന്ന്‌. അവിടുന്ന്‌ അനേക​വി​ധ​ങ്ങ​ളിൽ എതിരി​ല്ലാ​ത്ത​വ​നാണ്‌, അനുപ​മ​നാണ്‌, അതുല്യ​നാണ്‌, കിടയ​റ​റ​വ​നാണ്‌. അവിടുന്ന്‌ സർവജ്ഞാ​നി​യാണ്‌, സർവശ​ക്ത​നാണ്‌, നീതി​യിൽ പൂർണ​നാണ്‌, സ്‌നേ​ഹ​ത്തി​ന്റെ ആളത്വ​മാണ്‌. മറെറ​ല്ലാ​റ​റി​ലു​മു​പരി, അവിടുന്ന്‌ നല്ലവനാണ്‌, വിശ്വ​സ്‌ത​നാണ്‌. (ലൂക്കൊസ്‌ 18:19; വെളി​പ്പാ​ടു 15:3, 4) നമ്മുടെ സ്‌തുതി അവിടുന്ന്‌ അർഹി​ക്കു​ന്നു​ണ്ടോ? തീർച്ച​യാ​യും ഉണ്ട്‌!

2. യഹോ​വ​യോ​ടു കൃതജ്ഞത പ്രകടി​പ്പി​ക്കാൻ നമുക്ക്‌ എന്തെല്ലാം കാരണങ്ങൾ ഉണ്ട്‌?

2 നമ്മുടെ ആരാധ​ന​യും സ്‌തു​തി​യും മാത്രമല്ല, നമുക്കു​വേണ്ടി അവിടുന്ന്‌ ചെയ്‌തി​രി​ക്കുന്ന സകല സംഗതി​കൾക്കു​മുള്ള നമ്മുടെ കൃതജ്ഞ​ത​യും നന്ദിയും യഹോവ അർഹി​ക്കു​ന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” പ്രദാനം ചെയ്യു​ന്നത്‌ അവിടു​ന്നാണ്‌. (യാക്കോബ്‌ 1:17) സകല ജീവ​ന്റെ​യും ഉറവ്‌, സ്രോ​തസ്സ്‌ അവിടു​ന്നാണ്‌. (സങ്കീർത്തനം 36:9) മനുഷ്യ​വർഗ​ത്തി​ലെ അംഗങ്ങൾ എന്ന നിലയിൽ നാം ആസ്വദി​ക്കുന്ന സകല വസ്‌തു​ക്ക​ളും യഹോ​വ​യിൽനി​ന്നാണ്‌, എന്തെന്നാൽ അവിടുന്ന്‌ നമ്മുടെ മഹദ്‌സ്ര​ഷ്ടാ​വാണ്‌. (യെശയ്യാ​വു 42:5) അവിടു​ത്തെ ആത്മാവി​ലൂ​ടെ​യും, സ്ഥാപന​ത്തി​ലൂ​ടെ​യും, അവിടു​ത്തെ വചനത്തി​ലൂ​ടെ​യും നമ്മി​ലേക്കു വരുന്ന സകല ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ദാതാ​വും അവിടു​ന്നാണ്‌. നമ്മുടെ വീണ്ടെ​ടു​പ്പു​വി​ല​യാ​യി അവിടുന്ന്‌ തന്റെ പുത്രനെ നൽകി​യ​തി​ന്റെ അടിസ്ഥാ​ന​ത്തിൽ നമുക്കു പാപ​മോ​ച​ന​മുണ്ട്‌. (യോഹ​ന്നാൻ 3:16) ‘നീതി വസിക്കുന്ന ഒരു പുതിയ ആകാശ​ത്തി​ന്റേ​യും ഒരു പുതിയ ഭൂമി​യു​ടേ​യും’ രാജ്യ​പ്ര​ത്യാ​ശ നമുക്കുണ്ട്‌. (2 പത്രോസ്‌ 3:13, NW) സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി നമു​ക്കൊ​രു നല്ല സഹവാ​സ​മുണ്ട്‌. (റോമർ 1:11, 12) അവിടു​ത്തെ സാക്ഷി​ക​ളാ​യി​രി​ക്കു​ന്ന​തി​ന്റെ മാന്യ​ത​യും അനു​ഗ്ര​ഹ​ങ്ങ​ളും നമുക്കുണ്ട്‌. (യെശയ്യാ​വു 43:10-12) കൂടാതെ, പ്രാർഥി​ക്കു​ന്ന​തി​നുള്ള മഹത്തായ പദവി​യും നമുക്കുണ്ട്‌. (മത്തായി 6:9-13) യഹോ​വക്കു നന്ദി കൊടു​ക്കാൻ നമുക്ക്‌ ഒട്ടനവധി കാരണ​ങ്ങ​ളുണ്ട്‌ എന്നതു സത്യം​തന്നെ!

നമുക്കു യഹോ​വയെ പുകഴ്‌ത്താൻ കഴിയുന്ന വിധങ്ങൾ

3. വ്യത്യ​സ്‌ത​മായ ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു യഹോ​വയെ സ്‌തു​തി​ക്കാ​നും അവിടു​ത്തോ​ടു കൃതജ്ഞത പ്രകടി​പ്പി​ക്കാ​നും കഴിയും?

3 യഹോ​വ​യു​ടെ സമർപ്പിത ദാസരെന്ന നിലയിൽ എങ്ങനെ​യാ​ണു നമുക്ക്‌ അവിടു​ത്തെ സ്‌തു​തി​ക്കാ​നും നമ്മുടെ കൃതജ്ഞത പ്രകടി​പ്പി​ക്കാ​നും കഴിയുക? വീടു​തോ​റും സാക്ഷീ​ക​രി​ക്കൽ, മടക്കസ​ന്ദർശനം നടത്തൽ, ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തൽ, തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെടൽ എന്നിങ്ങ​നെ​യുള്ള ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പങ്കുപ​റ​റി​ക്കൊ​ണ്ടു നമുക്ക്‌ അതു ചെയ്യാ​വു​ന്ന​താണ്‌. അവസരം ലഭിക്കു​മ്പോ​ഴെ​ല്ലാം അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും നമുക്ക്‌ അവിടു​ത്തെ സ്‌തു​തി​ക്കാ​നാ​വും. ഇനി, നമ്മുടെ ശരിയായ നടത്തയാൽ നമുക്കു യഹോ​വയെ സ്‌തു​തി​ക്കാ​വു​ന്ന​താണ്‌. വിനയം പ്രകട​മാ​ക്കുന്ന വൃത്തി​യുള്ള വേഷം, ചമയം എന്നിവ​യാ​ലും നമുക്കതു ചെയ്യാ​നാ​വും. ഈ വക കാര്യ​ങ്ങ​ളി​ലെ​ല്ലാം മാതൃ​ക​യു​ള്ള​വ​രാ​യി​രി​ക്കു​ന്നു​വെന്ന കാരണ​ത്താൽ യഹോ​വ​യു​ടെ സാക്ഷികൾ പലപ്പോ​ഴും പ്രശംസ പിടി​ച്ചു​പ​റ​റി​യി​രി​ക്കു​ന്നു. കൂടു​ത​ലാ​യി, പ്രാർഥ​ന​യി​ലൂ​ടെ നമുക്കു യഹോ​വയെ സ്‌തു​തി​ക്കാ​നും കൃതജ്ഞത പ്രകടി​പ്പി​ക്കാ​നും കഴിയും.—1 ദിനവൃ​ത്താ​ന്തം 29:10-13 കാണുക.

4. നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്വർഗീയ പിതാ​വി​നെ നമുക്കു സ്‌തു​തി​ക്കാ​നാ​വുന്ന ഏററവും മനോ​ഹ​ര​മായ വിധങ്ങ​ളി​ലൊന്ന്‌ ഏതാണ്‌?

4 ഇതി​നെ​ല്ലാം പുറമേ, ഇമ്പമധു​ര​മായ രാജ്യ​ഗീ​ത​ങ്ങ​ളാൽ സ്‌നേ​ഹ​നി​ധി​യായ നമ്മുടെ സ്വർഗീയ പിതാ​വി​നേ​യും അവിടു​ത്തെ ഗുണഗ​ണ​ങ്ങ​ളേ​യും പാടി​പ്പു​ക​ഴ്‌ത്തു​ന്ന​തി​ലൂ​ടെ അവിടു​ത്തെ സ്‌തു​തി​ക്കാ​നാ​കും എന്നതാണ്‌ ഏററവും മനോ​ഹ​ര​മായ വിധങ്ങ​ളിൽ ഒന്ന്‌. ഏററവും മനോ​ഹ​ര​മായ സംഗീ​തോ​പ​ക​രണം മനുഷ്യ​ശബ്ദം ആണെന്ന്‌ അനേകം സംഗീ​ത​ജ്ഞ​രും സംഗീ​ത​ര​ച​യി​താ​ക്ക​ളും സമ്മതി​ക്കു​ന്നു. ശാസ്‌ത്രീയ സംഗീത ഗുരു​ക്കൻമാർ സംഗീ​ത​നാ​ട​കങ്ങൾ രചിക്കാൻ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു, കാരണം, മനുഷ്യ​ശബ്ദം പാട്ടു രൂപത്തി​ലാ​ക്കി ശ്രവി​ക്കു​മ്പോൾ കിട്ടുന്ന സംതൃ​പ്‌തി ഒന്നു വേറെ​ത​ന്നെ​യാണ്‌.

5. രാജ്യ​ഗീ​തങ്ങൾ പാടു​ന്ന​തി​നെ നാം ഗൗരവ​മാ​യി എടു​ക്കേ​ണ്ടത്‌ ഏതു കാരണ​ങ്ങ​ളാ​ലാണ്‌?

5 മനുഷ്യ​രു​ടെ ഗാനാ​ലാ​പനം ശ്രവി​ക്കു​ന്നത്‌ യഹോ​വക്ക്‌ എത്രമാ​ത്രം ആസ്വാ​ദ്യ​മാ​യി​രി​ക്കും! വിശേ​ഷിച്ച്‌, അവർ സ്‌തു​തി​ഗീ​ത​ങ്ങ​ളും കൃതജ്ഞതാ ഗാനങ്ങ​ളും ആലപി​ക്കു​മ്പോൾ അതു തീർച്ച​യാ​യും അങ്ങനെ​യാണ്‌. അപ്പോൾ നിശ്ചയ​മാ​യും, സഭാ​യോ​ഗങ്ങൾ, സർക്കിട്ട്‌ സമ്മേള​നങ്ങൾ, പ്രത്യേക സമ്മേള​ന​ദി​നങ്ങൾ, ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​കൾ, സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾ എന്നിങ്ങനെയുള്ള നമ്മുടെ യോഗ​ങ്ങ​ളി​ലെ രാജ്യ​ഗീ​താ​ലാ​പ​നത്തെ നാം ഗൗരവ​മാ​യി എടുക്കണം. നമ്മുടെ പാട്ടു​പു​സ്‌തകം ഇമ്പമധു​ര​മായ ഗീതങ്ങൾ നിറഞ്ഞ​താണ്‌. അതിന്റെ മനോ​ഹാ​രി​തയെ പുറത്തു​ള്ളവർ എത്രയോ പ്രാവ​ശ്യം പുകഴ്‌ത്തി പറഞ്ഞി​രി​ക്കു​ന്നു. രാജ്യ​ഗീ​താ​ലാ​പ​ന​ത്തി​ന്റെ ആത്മാവി​നെ നാം എത്രയ​ധി​കം ഉൾക്കൊ​ള്ളു​ന്നു​വോ അത്രയ​ധി​കം നാം മററു​ള്ള​വർക്കു സുഖാ​നു​ഭൂ​തി പകരു​ക​യും നമുക്കു​തന്നെ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ക​യും ചെയ്യും.

ബൈബിൾകാ​ല​ങ്ങ​ളിൽ യഹോ​വക്കു സ്‌തു​തി​പാ​ടൽ

6. ചെങ്കട​ലിൽവെ​ച്ചു​ണ്ടായ മോച​ന​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേൽ ജനത വിലമ​തി​പ്പു പ്രകടി​പ്പി​ച്ചത്‌ എങ്ങനെ​യാണ്‌?

6 ചെങ്കട​ലിൽവെച്ചു ഫറവോ​ന്റെ സൈന്യ​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ മോശ​യും ശേഷമുള്ള ഇസ്രാ​യേൽ ജനതയും വിജയ​ശ്രീ​ലാ​ളി​ത​രാ​യി പാടി​യെന്നു ദൈവ​വ​ചനം നമ്മോടു പറയുന്നു. ഇങ്ങനെ തുടങ്ങു​ന്ന​താ​യി​രു​ന്നു അവരുടെ പാട്ട്‌: “ഞാൻ യഹോ​വെക്കു പാട്ടു​പാ​ടും, അവൻ മഹോ​ന്നതൻ: കുതി​ര​യെ​യും അതിൻമേൽ ഇരുന്ന​വ​നെ​യും അവൻ കടലിൽ തള്ളിയി​ട്ടി​രി​ക്കു​ന്നു. എന്റെ ബലവും എന്റെ ഗീതവും യഹോ​വ​യ​ത്രേ; അവൻ എനിക്കു രക്ഷയാ​യ്‌തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്‌തു​തി​ക്കും.” (പുറപ്പാ​ടു 15:1, 2) അതിശ​യ​ക​ര​മായ വിടു​ത​ലി​നു​ശേഷം ഇസ്രാ​യേ​ല്യർ ആ വാക്കുകൾ പാടി​യ​പ്പോൾ അവർക്ക്‌ എന്തൊരു ആവേശ​വും സന്തോ​ഷ​വു​മാ​യി​രു​ന്നു എന്നു നമുക്കു ശരിക്കും വിഭാവന ചെയ്യാ​നാ​വും!

7. ഇസ്രാ​യേൽ ജനത യഹോ​വയെ പാട്ടു​പാ​ടി സ്‌തു​തി​ക്കു​ന്ന​തി​ന്റെ വേറെ ഏതു ശ്രദ്ധേ​യ​മായ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ രേഖ​പ്പെ​ടു​ത്തു​ന്നത്‌?

7 ദാവീദ്‌ പെട്ടകത്തെ യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​ന്ന​പ്പോൾ പാട്ടും സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളും സഹിതം അവർ യഹോ​വയെ പുകഴ്‌ത്തി​യ​താ​യി നാം 1 ദിനവൃ​ത്താ​ന്തം 16:1, 4-36-ൽ വായി​ക്കു​ന്നു. അതു തികച്ചും സന്തോ​ഷ​നിർഭ​ര​മായ ഒരവസ​ര​മാ​യി​രു​ന്നു. ശലോ​മോൻ രാജാവ്‌ യരുശ​ലേ​മി​ലെ ആലയം സമർപ്പിച്ച സമയത്ത്‌ അവി​ടെ​യും യഹോ​വക്കു വാദ്യോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സ്‌തോ​ത്രാ​ലാ​പ​ന​മു​ണ്ടാ​യി​രു​ന്നു. 2 ദിനവൃ​ത്താ​ന്തം 5:13, 14-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “കാഹള​ക്കാ​രും സംഗീ​ത​ക്കാ​രും ഒത്തൊ​രു​മി​ച്ചു കാഹള​ങ്ങ​ളോ​ടും കൈത്താ​ള​ങ്ങ​ളോ​ടും വാദി​ത്ര​ങ്ങ​ളോ​ടും കൂടെ: അവൻ നല്ലവന​ല്ലോ അവന്റെ ദയ എന്നേക്കു​മു​ള്ളതു എന്നു ഏകസ്വ​ര​മാ​യി കേൾക്കു​മാ​റു യഹോ​വയെ വാഴ്‌ത്തി സ്‌തു​തി​ച്ചു; അവർ ഉച്ചത്തിൽ പാടി യഹോ​വയെ സ്‌തു​തി​ച്ച​പ്പോൾ യഹോ​വ​യു​ടെ ആലയമായ മന്ദിര​ത്തിൽ ഒരു മേഘം നിറഞ്ഞു. യഹോ​വ​യു​ടെ തേജസ്സ്‌ ദൈവാ​ല​യ​ത്തിൽ നിറഞ്ഞി​രു​ന്ന​തു​കൊ​ണ്ടു പുരോ​ഹി​തൻമാർക്കു മേഘം​നി​മി​ത്തം ശുശ്രൂഷ ചെയ്യേ​ണ്ട​തി​ന്നു നില്‌പാൻ കഴിഞ്ഞില്ല.” അത്‌ എന്താണു പ്രകട​മാ​ക്കു​ന്നത്‌? ഈ ഇമ്പമാർന്ന പുകഴ്‌ത്തൽ യഹോവ ശ്രദ്ധിച്ചു, അതിൽ സംപ്രീ​ത​നു​മാ​യി​രു​ന്നു. അതാണ്‌ പ്രകൃ​ത്യാ​തീത മേഘത്താൽ സൂചി​പ്പി​ച്ച​തും. പിന്നീട്‌, നെഹെ​മ്യാ​വി​ന്റെ നാളു​ക​ളിൽ യരുശ​ലേ​മി​ന്റെ മതിലു​ക​ളു​ടെ ഉദ്‌ഘാ​ട​ന​സ​മ​യത്തു രണ്ടു ഗായക സംഘങ്ങ​ളു​ടെ ഗാനാ​ലാ​പ​ന​മു​ണ്ടാ​യി​രു​ന്നു.—നെഹെ​മ്യാ​വു—12:27-42.

8. ഗാനാ​ലാ​പ​നത്തെ ഇസ്രാ​യേൽ ജനത ഗൗരവ​മാ​യി​ട്ടെ​ടു​ത്തി​രു​ന്നു എന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

8 വാസ്‌ത​വ​ത്തിൽ, ആലയത്തി​ലെ ആരാധ​ന​യു​ടെ ഒരു പ്രധാന ഭാഗമാ​യി​രു​ന്നു ഗാനാ​ലാ​പനം, കാരണം സംഗീ​ത​സേ​വ​ന​ത്തി​നു​വേണ്ടി 4,000 ലേവ്യ​രെ​യാ​യി​രു​ന്നു നിയമി​ച്ചി​രു​ന്നത്‌. (1 ദിനവൃ​ത്താ​ന്തം 23:4, 5) ഇവർ ഗായകരെ അനുഗ​മി​ച്ചി​രു​ന്നു. സംഗീ​ത​ത്തിന്‌, വിശേ​ഷിച്ച്‌ ഗായകർക്ക്‌ ആരാധ​ന​യിൽ ഒരു പ്രധാന സ്ഥാനമു​ണ്ടാ​യി​രു​ന്നു. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഘനമേ​റിയ കാര്യങ്ങൾ ആളുക​ളു​ടെ മനസ്സിൽ അവശ്യം പതിപ്പി​ക്കാ​നാ​യി​രു​ന്നില്ല, പകരം ആരാധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള ഒരു ശരിയായ ആത്മാവി​നെ പ്രദാനം ചെയ്യാ​നാ​യി​രു​ന്നു. ആവേശ​ത്തോ​ടെ, ഉൻമേ​ഷ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കാൻ ഇത്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. ഈ സ്വഭാ​വ​വി​ശേ​ഷ​ത്തി​നു നൽകപ്പെട്ട വിശദമായ തയ്യാ​റെ​ടു​പ്പും അതിനു​കൊ​ടുത്ത ശ്രദ്ധയും എന്തുമാ​ത്ര​മെന്നു നോക്കുക: “യഹോ​വെക്കു സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപു​ണൻമാ​രാ​യ​വ​രു​ടെ സകലസ​ഹോ​ദ​രൻമാ​രു​മാ​യി അവരുടെ സംഖ്യ ഇരുനൂ​റെ​റൺപ​ത്തെട്ടു.” (1 ദിനവൃ​ത്താ​ന്തം 25:7) യഹോ​വക്കു സ്‌തു​തി​ക​ളാ​ല​പി​ക്കുന്ന കാര്യം അവർ എത്ര ഗൗരവ​മാ​യി എടുത്തു​വെന്നു കുറി​ക്കൊ​ള്ളുക. സംഗീ​ത​ത്തിൽ അവർക്കു പരിശീ​ലനം ലഭിച്ചി​രു​ന്നു, അവർ അതിൽ നിപു​ണ​രു​മാ​യി​രു​ന്നു.

9. ക്രിസ്‌തീയ തിരു​വെ​ഴു​ത്തു​ക​ളിൽ പാട്ടിനു കൊടു​ത്തി​രി​ക്കുന്ന ഊന്നൽ എന്ത്‌?

9 പൊതു​യു​ഗം ഒന്നാം നൂററാ​ണ്ടി​ലേക്കു വരു​മ്പോൾ നാം എന്താണു കാണു​ന്നത്‌? യേശു ഒററി​ക്കൊ​ടു​ക്ക​പ്പെട്ട രാത്രി​യിൽ, അവിടു​ത്തെ മനസ്സാകെ ഘനമേ​റിയ കാര്യ​ങ്ങൾകൊ​ണ്ടു നിറഞ്ഞി​രു​ന്നു. എന്നിട്ടും പെസഹ ആഘോ​ഷ​ത്തി​ന്റെ​യും തന്റെ മരണത്തി​ന്റെ സ്‌മാ​രകം സ്ഥാപി​ക്ക​ലി​ന്റെ​യും ഒടുവിൽ യഹോ​വക്ക്‌ സ്‌തു​തി​കൾ ആലപി​ക്കേണ്ട ആവശ്യ​മു​ണ്ടെന്നു യേശു​വി​നു തോന്നി. (മത്തായി 26:30) ഇനി, ഏതാണ്ട്‌ “അർദ്ധരാ​ത്രി​ക്കു” പൗലോ​സും ശീലാ​സും അടിക​ളേ​ററ്‌ തടവി​ലാ​യി​രുന്ന സമയം. അവർ “പ്രാർത്ഥി​ച്ചു ദൈവത്തെ സ്‌തു​തി​ച്ചു; തടവു​കാർ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു” എന്നു നാം വായി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 16:25.

സ്‌തുതി പാടൽ—നമ്മുടെ ആരാധ​ന​യു​ടെ ഒരു മുഖ്യ ഭാഗം

10. ദൈവത്തെ പാടി​സ്‌തു​തി​ക്കു​ന്നതു സംബന്ധിച്ച്‌ ദൈവ​വ​ചനം നൽകുന്ന കല്‌പ​നകൾ ഏതെല്ലാം?

10 സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കേ​ണ്ട​തായ അത്ര പ്രാധാ​ന്യ​മൊ​ന്നും രാജ്യ​ഗീ​ത​ങ്ങൾക്കില്ല എന്നു നിങ്ങൾക്ക്‌ ഒരുപക്ഷേ തോന്നു​ന്നു​ണ്ടോ? അങ്ങനെ​യാ​ണെ​ങ്കിൽ, നിങ്ങൾ അക്കാര്യം വീണ്ടും പരി​ശോ​ധി​ക്കേ​ണ്ട​ത​ല്ല​യോ? സ്‌തു​തി​കൾ ആലപി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യാം ദൈവ​വും യേശു​ക്രി​സ്‌തു​വും കൊടു​ക്കുന്ന പ്രാധാ​ന്യം കണക്കി​ലെ​ടു​ക്കുക. എന്തിന്‌, യഹോ​വയെ പാടി​പു​ക​ഴ്‌ത്താ​നുള്ള കല്‌പ​ന​ക​ളാൽ ദൈവ​വ​ചനം നിറഞ്ഞി​രി​ക്കു​ന്നു! ഉദാഹ​ര​ണ​ത്തിന്‌, യെശയ്യാ​വു 42:10 ഇങ്ങനെ വായി​ക്കു​ന്നു: “സമു​ദ്ര​ത്തിൽ സഞ്ചരി​ക്കു​ന്ന​വ​രും അതിൽ ഉള്ള സകലവും ദ്വീപു​ക​ളും അവയിലെ നിവാ​സി​ക​ളും ആയു​ള്ളോ​രേ, യഹോ​വെക്കു ഒരു പുതിയ പാട്ടും ഭൂമി​യു​ടെ അററത്തു​നി​ന്നു അവന്നു സ്‌തു​തി​യും പാടു​വിൻ.”—സങ്കീർത്തനം 96:1; 98:1 കാണുക.

11. പാടു​ന്നതു സംബന്ധി​ച്ചു പൗലോസ്‌ അപ്പോ​സ്‌തലൻ എന്തു മുന്നറി​യി​പ്പു നൽകി?

11 പാടു​ന്ന​തി​ലൂ​ടെ നമ്മുടെ ഉത്സാഹത്തെ ഉണർത്താൻ കഴി​ഞ്ഞേ​ക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു, അതു​കൊണ്ട്‌ അദ്ദേഹം ആഹ്വാ​ന​രൂ​പ​ത്തിൽ അതു രണ്ടു പ്രാവ​ശ്യം നമ്മോടു പറയു​ക​യും ചെയ്‌തി​രി​ക്കു​ന്നു. “ആത്മാവു നിറഞ്ഞ​വ​രാ​യി സങ്കീർത്ത​ന​ങ്ങ​ളാ​ലും സ്‌തു​തി​ക​ളാ​ലും ആത്മിക​ഗീ​ത​ങ്ങ​ളാ​ലും തമ്മിൽ സംസാ​രി​ച്ചും നിങ്ങളു​ടെ ഹൃദയ​ത്തിൽ കർത്താ​വി​ന്നു പാടി​യും കീർത്തനം ചെയ്‌തു”മിരി​പ്പിൻ എന്നു നാം എഫെസ്യർ 5:18, 19-ൽ വായി​ക്കു​ന്നു. ഇനി കൊ​ലൊ​സ്സ്യർ 3:16-ലാണെ​ങ്കി​ലോ നാം ഇങ്ങനെ​യും വായി​ക്കു​ന്നു: “സങ്കീർത്ത​ന​ങ്ങ​ളാ​ലും സ്‌തു​തി​ക​ളാ​ലും ആത്മിക​ഗീ​ത​ങ്ങ​ളാ​ലും തമ്മിൽ പഠിപ്പി​ച്ചും ബുദ്ധി​യു​പ​ദേ​ശി​ച്ചും നന്ദി​യോ​ടെ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ ദൈവ​ത്തി​ന്നു പാടി​യും ഇങ്ങനെ ക്രിസ്‌തു​വി​ന്റെ വചനം ഐശ്വ​ര്യ​മാ​യി സകല ജ്ഞാന​ത്തോ​ടും​കൂ​ടെ നിങ്ങളിൽ വസിക്കട്ടെ.”

12. പരസ്‌പരം പഠിപ്പി​ക്കാ​നും ഉപദേ​ശി​ക്കാ​നും നമ്മെ സഹായി​ക്കുന്ന ഗീതങ്ങൾ നമുക്കുണ്ട്‌ എന്നതി​നുള്ള ദൃഷ്ടാ​ന്തങ്ങൾ ഏവ?

12 ‘സങ്കീർത്ത​ന​ങ്ങ​ളാ​ലും സ്‌തു​തി​ക​ളാ​ലും ആത്മിക​ഗീ​ത​ങ്ങ​ളാ​ലും നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ ദൈവ​ത്തി​ന്നു പാടി​യും’ എന്ന്‌ സൂചി​പ്പി​ക്കു​മ്പോൾ പാടുന്ന കാര്യം പൗലോസ്‌ ആവർത്തി​ച്ചു പറയു​ന്നതു ശ്രദ്ധി​ക്കുക. ഇതുമു​ഖാ​ന്തരം നമുക്കു “തമ്മിൽ പഠിപ്പി​ച്ചും ബുദ്ധി​യു​പ​ദേ​ശി​ച്ചും” നിൽക്കു​ന്ന​വ​രാ​കാം എന്നു പറഞ്ഞു​കൊ​ണ്ടു തന്റെ അഭി​പ്രാ​യങ്ങൾ അദ്ദേഹം കൊ​ലോ​സ്യർക്ക്‌ എഴുതി. അങ്ങനെ നാം തീർച്ച​യാ​യും ചെയ്യു​ന്നുണ്ട്‌. ഈ വസ്‌തുത നമ്മുടെ പാട്ടു​ക​ളു​ടെ തലക്കെ​ട്ടു​ക​ളിൽത്തന്നെ കാണാം. “സർവ്വസൃ​ഷ്ടി​യു​മേ, യഹോ​വയെ വാഴ്‌ത്തിൻ!” (5-ാം നമ്പർ), “സ്ഥിരത​യു​ള്ള​വ​രും അചഞ്ചല​രും ആയിരി​ക്കുക!” (10-ാം നമ്പർ), “രാജ്യ​പ്ര​ത്യാ​ശ​യ്‌ക്കാ​യി പ്രമോ​ദി​പ്പിൻ!” (16-ാം നമ്പർ), “അവരെ ഭയപ്പെ​ടേണ്ട!” (27-ാം നമ്പർ) “നമ്മുടെ ദൈവ​മായ യഹോ​വയെ വാഴ്‌ത്തുക!” (100-ാം നമ്പർ) എന്നിവ​യെ​ല്ലാം ഏതാനും ഉദാഹ​ര​ണങ്ങൾ മാത്ര​മാണ്‌.

13. ഗീതമാ​ല​പി​ക്കു​ന്നത്‌ നമ്മുടെ ആരാധ​ന​യു​ടെ പ്രധാന ഭാഗമാ​ണെന്ന്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” കാണി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

13 ഈ കൽപ്പന​യോ​ടുള്ള ചേർച്ച​യിൽ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ക്രമീ​ക​രി​ച്ചി​രി​ക്കുന്ന നമ്മുടെ യോഗ​ങ്ങ​ളായ സഭാ​യോ​ഗങ്ങൾ, സർക്കിട്ട്‌ സമ്മേള​നങ്ങൾ, പ്രത്യേക സമ്മേള​ന​ദി​നങ്ങൾ, ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​കൾ, സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾ എന്നിവ​യെ​ല്ലാം രാജ്യ​ഗീ​ത​ങ്ങ​ളു​ടെ ആലാപ​ന​ത്തോ​ടെ ആരംഭി​ക്കു​ക​യും അവസാ​നി​ക്കു​ക​യും ചെയ്യുന്നു. (മത്തായി 24:45, NW) കൂടാതെ, ഈ യോഗ​ങ്ങൾക്കി​ട​യ്‌ക്കുള്ള മററു​സ​മ​യ​ങ്ങ​ളിൽ പാടാൻവേ​ണ്ടി​യും ഗീതങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സാധാ​ര​ണ​മാ​യി നമ്മുടെ യോഗങ്ങൾ രാജ്യ​ഗീ​ത​ത്തി​ന്റെ ആലാപ​ന​ത്തോ​ടെ ആരംഭി​ക്കു​ന്ന​തി​നാൽ, നമ്മുടെ ആരാധ​ന​യു​ടെ ആ ഭാഗത്തും പങ്കുപ​റ​റാൻത​ക്ക​വണ്ണം നാം അവിടെ കൃത്യ​സ​മ​യ​ത്തു​തന്നെ എത്തി​ച്ചേ​രേ​ണ്ട​തല്ലേ? യോഗങ്ങൾ ഗീത​ത്തോ​ടെ അവസാ​നി​ക്കു​ന്ന​തി​നാൽ സമാപ​ന​ഗീ​ത​വും അതേത്തു​ടർന്നുള്ള പ്രാർഥ​ന​യും കഴിയു​ന്ന​തു​വരെ നാം അവി​ടെ​ത്തന്നെ നിൽക്കേ​ണ്ട​തല്ലേ?

14. നമ്മുടെ പരിപാ​ടി​കൾക്കു​വേണ്ടി യോജിച്ച പാട്ടുകൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്റെ ഏതു ദൃഷ്‌ടാ​ന്തങ്ങൾ നമുക്കുണ്ട്‌?

14 നമ്മുടെ യോഗ​ങ്ങ​ളി​ലെ ഗീതങ്ങൾ പരിപാ​ടി​യു​മാ​യി ഇണങ്ങി​പ്പോ​കാൻത​ക്ക​വണ്ണം ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 1993-ലെ “ദിവ്യ ബോധന” ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നിൽ സാത്താൻ, ലോകം, വീഴ്‌ച​ഭ​വിച്ച ജഡം എന്നീ ശത്രു​ക്ക​ളെ​ക്കു​റി​ച്ചു പ്രതി​പാ​ദിച്ച മൂന്നു പ്രസം​ഗങ്ങൾ ഉണ്ടായി​രു​ന്നു. അതി​നെ​ത്തു​ടർന്നു പാടി​യത്‌ 191-ാമത്തെ ഗീതമാ​യി​രു​ന്നു. ആ ശത്രു​ക്ക​ളു​മാ​യി പോരാ​ടാൻ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു “സത്യം നിങ്ങളു​ടെ സ്വന്തമാ​ക്കുക” എന്ന ശീർഷ​ക​ത്തി​ലുള്ള ഈ ഗീതം. അതു​പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു “മക്കൾ ദൈവ​ത്തിൽ നിന്നുള്ള അനർഘ​ദാ​നങ്ങൾ” എന്ന 164-ാം ഗീതത്തി​ന്റെ കാര്യ​വും. മാതാ​പി​താ​ക്കൾക്കാ​യുള്ള മുന്നറി​യി​പ്പു​കൾ മുററിയ ഈ ഗീതം കുട്ടി​കളെ പരിശീ​ലി​പ്പി​ക്കാ​നുള്ള മാതാ​പി​താ​ക്ക​ളു​ടെ കടമയെ വിശേ​ഷ​വി​ധ​മാ​യി അവതരി​പ്പിച്ച ഒരു പ്രസം​ഗ​ത്തെ​ത്തു​ടർന്നാ​യി​രു​ന്നു. യിരെ​മ്യാ​വി​ന്റെ പ്രവച​ന​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രസം​ഗ​പ​ര​മ്പ​ര​യ്‌ക്കു മുമ്പാ​യി​രു​ന്നു “യിരെ​മ്യാ​വെ​പ്പോ​ലെ ആകുക” എന്ന 70-ാമത്തെ ഗീതം. നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ വിവിധ വശങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു സിമ്പോ​സി​യം കഴിഞ്ഞു പാടി​യത്‌ 156-ാമത്തെ “എനിക്കു മനസ്സുണ്ട്‌” എന്ന സേവ​നോൻമു​ഖ​മായ ഗീതമാ​യി​രു​ന്നു. വീക്ഷാ​ഗോ​പുര അധ്യയനം, സേവന​യോ​ഗം, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ എന്നിവ​യ്‌ക്കുള്ള ഗീതങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഇതേ ശ്രദ്ധ നൽകുന്നു. അതു​കൊണ്ട്‌, പരസ്യ​പ്ര​സം​ഗം നടത്തുന്ന മൂപ്പൻമാർ പരിപാ​ടി തുടങ്ങു​ന്ന​തി​നുള്ള ഗീതം ഇന്നതെന്നു പറയു​മ്പോൾ സ്വാഭാ​വി​ക​മാ​യും പ്രസം​ഗ​വി​ഷ​യ​ത്തി​നു യോജിച്ച ഒരു ഗീതമാ​ണു തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌.

15. പാടാൻപോ​കുന്ന ഗീത​ത്തോ​ടുള്ള വിലമ​തി​പ്പു വർധി​പ്പി​ക്കാൻ യോഗ​ത്തി​ന്റെ അധ്യക്ഷന്‌ എന്തു ചെയ്യാ​വു​ന്ന​താണ്‌?

15 പാടാ​നുള്ള ഗീതം ഏതെന്ന്‌ അധ്യക്ഷൻ പറയു​ന്ന​തോ​ടൊ​പ്പം അതിന്റെ തലക്കെ​ട്ടോ വിഷയ​മോ പറഞ്ഞു​കൊണ്ട്‌ ഗീത​ത്തോ​ടുള്ള വിലമ​തിപ്പ്‌ അദ്ദേഹ​ത്തി​നു വർധി​പ്പി​ക്കാ​വു​ന്ന​താണ്‌. നാം പാടു​ന്നതു സംഖ്യ​കളല്ല, തിരു​വെ​ഴു​ത്തു വിഷയ​ങ്ങ​ളാണ്‌. ശീർഷ​ക​ത്തി​നു താഴെ​യാ​യി കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴുത്ത്‌ എടുത്തു പറയു​ക​യാ​ണെ​ങ്കിൽ പാട്ട്‌ കൂടു​ത​ലാ​യി ആസ്വദി​ക്കാൻ അതു സഭയെ സഹായി​ക്കു​ക​യും ചെയ്യും. ഇനി, എല്ലാവ​രും പാട്ടിന്റെ തുടിപ്പു മനസ്സി​ലാ​ക്കി എങ്ങനെ പാടണം എന്നതു സംബന്ധി​ച്ചു ചില അഭി​പ്രാ​യങ്ങൾ പറയാ​വു​ന്ന​താണ്‌.

പാടി​ക്കൊണ്ട്‌ യഹോ​വ​യു​ടെ നൻമ​യോ​ടുള്ള വിലമ​തി​പ്പു പ്രകട​മാ​ക്കു​വിൻ

16. നമ്മുടെ പാട്ടു​ക​ളു​ടെ ആശയമുൾക്കൊ​ള്ളാൻ നമു​ക്കെ​ങ്ങനെ കഴിയും?

16 നമ്മുടെ രാജ്യ​ഗീ​ത​ങ്ങ​ളു​ടെ വരികൾ അർഥസമ്പുഷ്ടമാ​യ​തു​കൊണ്ട്‌ പാടു​മ്പോൾ നാം വാക്കു​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. ഓരോ പാട്ടി​ന്റെ​യും ആശയമുൾക്കൊ​ള്ളാൻ നാം ആഗ്രഹി​ക്കു​ന്നു. ആത്മാവി​ന്റെ ഒരു ഫലമായ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു പറയു​ന്ന​തു​പോ​ലുള്ള ചിലതു ഹൃദയത്തെ തൊട്ടു​ണർത്തു​ന്ന​താണ്‌. (ഗലാത്യർ 5:22) സാന്ദ്ര​മാ​യും ഊഷ്‌മ​ള​മാ​യും നാം ഇവ പാടുന്നു. മററു ചില ഗീതങ്ങൾ സന്തോ​ഷ​പൂ​രി​ത​മാണ്‌, അവ സന്തോ​ഷ​ത്തോ​ടെ പാടാൻ നാം ശ്രമി​ക്കേ​ണ്ട​തുണ്ട്‌. ഇനി മററു ചിലതാ​ണെ​ങ്കി​ലോ, പ്രൗഢ​ഗം​ഭീ​ര​മായ, താളാ​ത്മ​ക​മായ പാട്ടു​ക​ളാ​യി​രി​ക്കും. അവ ആവേശ​ത്തോ​ടും ശക്തമായ ആത്മവി​ശ്വാ​സ​ത്തോ​ടും കൂടി പാടേ​ണ്ട​തുണ്ട്‌. ഊഷ്‌മളത, വികാരം, ഉത്സാഹം എന്നിവ നമ്മുടെ അവതര​ണ​ങ്ങ​ളിൽ ഉണ്ടായി​രി​ക്കാൻ നാം ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ ബുദ്ധ്യു​പ​ദേ​ശി​ക്ക​പ്പെ​ടു​ന്നു. എന്നാൽ നമ്മുടെ രാജ്യ​ഗീ​തങ്ങൾ പാടു​മ്പോൾ ഊഷ്‌മളത, വികാരം, ഉത്സാഹം എന്നിവ പ്രകട​മാ​ക്കേ​ണ്ടത്‌ അതിലും പ്രാധാ​ന്യ​മുള്ള കാര്യ​മാണ്‌.

17. (എ) അവിശ്വസ്‌ത ഇസ്രാ​യേൽ ജനതക്ക്‌ ഏൽക്കേ​ണ്ടി​വന്ന ഏതു കുററ​പ്പെ​ടു​ത്തൽ നമ്മുടെ ഗീതാ​ലാ​പ​ന​ത്തിൽ സംഭവി​ക്കാൻ നാം ആഗ്രഹി​ക്കില്ല? (ബി) നമ്മുടെ പാട്ടു​ക​ളിൽ ഉൾക്കൊ​ള്ളുന്ന അനുശാ​സനം നാം ഗൗരവ​മാ​യെ​ടു​ക്കു​മ്പോൾ എന്തു ഫലം ഉണ്ടാകു​ന്നു?

17 വാക്കു​ക​ളു​ടെ പൊരുൾ മുഴു​വ​നാ​യി ഗ്രഹി​ക്കാ​തെ, നമ്മുടെ മനസ്സ്‌ വല്ലയി​ട​ത്തു​മാ​യി നാം രാജ്യ​ഗീ​തങ്ങൾ ആലപി​ക്കു​ന്നു എന്നിരി​ക്കട്ടെ. അപ്പോൾ, അവിശ്വ​സ്‌ത​രായ ഇസ്രാ​യേൽ ജനത​യെ​പ്പോ​ലെ​യല്ലേ ഒരുത​ര​ത്തിൽ പറഞ്ഞാൽ നാമും ആയിത്തീ​രു​ന്നത്‌? അവരുടെ ഹൃദയങ്ങൾ ദൈവ​ത്തിൽനി​ന്നും വളരെ അകന്നി​രു​ന്നു. ചുണ്ടു​കൾകൊ​ണ്ടു​മാ​ത്രം സ്‌തു​തി​കൾ അർപ്പി​ച്ചി​രുന്ന അവർ ത്തത്‌ഫ​ല​മാ​യി ശാസി​ക്ക​പ്പെ​ട്ടി​രു​ന്നു. (മത്തായി 15:8) രാജ്യ​ഗീ​തങ്ങൾ ആലപി​ക്കുന്ന വിധ​ത്തെ​ച്ചൊ​ല്ലി​യുള്ള അത്തരം കുററ​പ്പെ​ടു​ത്തൽ നാം ആഗ്രഹി​ക്കു​ന്നില്ല, ഉവ്വോ? നമ്മുടെ രാജ്യ​ഗീ​ത​ങ്ങ​ളോ​ടു നീതി​പു​ലർത്തു​ന്ന​തി​നാൽ നമ്മെ മാത്രമല്ല, ചെറു​പ്പ​മാ​യവർ ഉൾപ്പെടെ നമുക്കു ചുററു​മു​ള്ള​വ​രെ​യും നാം ഉത്തേജി​പ്പി​ക്കും. അതേ, നമ്മുടെ രാജ്യ​ഹാ​ളു​ക​ളിൽ പാട്ടു​പാ​ടുന്ന എല്ലാവ​രും ആ പാട്ടിൽ അടങ്ങി​യി​രി​ക്കുന്ന മുന്നറി​യി​പ്പു​കൾ ഗൗരവ​മാ​യി എടുക്കു​ന്നെ​ങ്കിൽ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​മ​തി​ക​ളാ​യി​രി​ക്കാ​നും ദോഷ​പ്ര​വൃ​ത്തി​ക​ളു​ടെ കെണികൾ ഒഴിവാ​ക്കാ​നും ഇതു ശക്തമായ പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും.

18. രാജ്യ​ഗീ​ത​ങ്ങ​ളു​ടെ ആലാപനം ഒരു സ്‌ത്രീ​യു​ടെ​മേൽ എന്തു ഫലമു​ള​വാ​ക്കി?

18 നാം രാജ്യ​ഗീ​തങ്ങൾ ആലപി​ക്കു​മ്പോൾ അതു പലപ്പോ​ഴാ​യി പുറ​മേ​യു​ള്ള​വ​രിൽ മതിപ്പു​ള​വാ​ക്കി​യി​ട്ടുണ്ട്‌. ഈ സംഗതി വീക്ഷാ​ഗോ​പു​രം [ഇംഗ്ലീഷ്‌] ഒരിക്കൽ പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി: “നാം പാടു​മ്പോൾ അതിന്‌ യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം നേടാൻ ആളുകളെ സഹായി​ക്കാ​നാ​വു​മെ​ന്നാണ്‌ ഒരു സ്‌ത്രീ​ക്കു​ണ്ടായ അനുഭവം കാണി​ക്കു​ന്നത്‌. ന്യൂ​യോർക്കു നഗരത്തി​ലെ യാങ്കീ സ്‌റേ​റ​ഡി​യ​ത്തിൽ 1973-ൽ നടന്ന ‘ദിവ്യ വിജയ’ സമ്മേള​ന​ത്തി​ലാ​യി​രു​ന്നു അവർ സ്‌നാ​പ​ന​മേ​റ​റത്‌. ആരും വിളി​ക്കാ​തെ ആദ്യമാ​യി രാജ്യ​ഹാൾ സന്ദർശനം നടത്തിയ അവർ രണ്ടു യോഗ​ങ്ങ​ളി​ലും സംബന്ധി​ച്ചു. സഭ . . . ‘നിങ്ങളു​ടെ ദൃഷ്ടി സമ്മാന​ത്തിൽ പതിപ്പി​ക്കുക’ എന്ന ഗീതം പാടി​യ​പ്പോൾ അതിലെ വാക്കു​ക​ളും അതു പാടിയ വിധവും അവരിൽ മതിപ്പു​ള​വാ​ക്കി! താൻ എത്താൻ ആഗ്രഹി​ച്ചി​ട​ത്തു​തന്നെ എത്തി​യെന്ന്‌ അവർ നിഗമനം ചെയ്‌തു. അതിനു​ശേഷം, അവർ സാക്ഷി​ക​ളിൽ ഒരാളെ സമീപിച്ച്‌ ഒരു ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു. തുടർന്നു പുരോ​ഗതി നേടി [അവർ] യഹോ​വ​യു​ടെ ഒരു ക്രിസ്‌തീയ സാക്ഷി ആയിത്തീ​രു​ക​യും ചെയ്‌തു.”

19. മുഴു​ദേ​ഹി​യോ​ടെ രാജ്യ​ഗീ​തങ്ങൾ പാടു​ന്നതു സംബന്ധിച്ച്‌ അവസാ​ന​മാ​യി എന്തു പ്രോ​ത്സാ​ഹനം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

19 നമ്മുടെ മിക്ക യോഗ​ങ്ങ​ളി​ലും, വികാ​ര​വി​ല​മ​തി​പ്പു​കൾ പ്രകടി​പ്പി​ക്കാൻ സദസ്സിനു താരത​മ്യേന കുറച്ച്‌ അവസര​ങ്ങ​ളേ​യു​ള്ളൂ. എന്നാൽ രാജ്യ​ഗീ​ത​ങ്ങ​ളു​ടെ ആലാപ​ന​ത്തിൽ ഹൃദ​യോ​ഷ്‌മ​ള​മാ​യി ചേർന്നു​കൊണ്ട്‌ യഹോ​വ​യു​ടെ നൻമ​യെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു​വെന്നു നമു​ക്കെ​ല്ലാം പ്രകടി​പ്പി​ക്കാ​നാ​വും. കൂടാതെ, ഒരുമി​ച്ചു​കൂ​ടു​മ്പോൾ നാമെ​ല്ലാം ഹർഷമാ​ന​സ​രല്ലേ? അതു​കൊണ്ട്‌ പാടണ​മെന്നു നമുക്കു തോ​ന്നേ​ണ്ട​താണ്‌! (യാക്കോബ്‌ 5:13) വാസ്‌ത​വ​ത്തിൽ, യഹോ​വ​യു​ടെ നൻമയും അവിടു​ത്തെ അനർഹ​ദ​യ​യും വിലമ​തി​ക്കുന്ന അളവോ​ളം നാം അവിടു​ത്തേക്കു മുഴു​ദേ​ഹി​യോ​ടെ സ്‌തു​തി​കൾ ആലപി​ക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

◻ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തി​നുള്ള അടിസ്ഥാ​ന​പ​ര​മായ രണ്ടു കാരണ​ങ്ങ​ളേവ?

◻ വ്യത്യ​സ്‌ത​മായ ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു യഹോ​വയെ സ്‌തു​തി​ക്കാം?

◻ യഹോ​വയെ നമുക്കു സ്‌തു​തി​ക്കാ​നാ​വുന്ന ഏററവും മനോ​ഹ​ര​മായ വിധങ്ങ​ളി​ലൊന്ന്‌ ഏതാണ്‌?

◻ യഹോ​വയെ പാടി​സ്‌തു​തി​ക്കു​ന്ന​തി​ന്റെ ഏതെല്ലാം തിരു​വെ​ഴു​ത്തു​ദൃ​ഷ്‌ടാ​ന്തങ്ങൾ നമുക്കുണ്ട്‌?

◻ രാജ്യ​ഗീ​തം പാടു​മ്പോൾ നമു​ക്കെ​ങ്ങനെ അതി​നോ​ടു നീതി​പു​ലർത്താ​നാ​വും?

[11-ാം പേജിലെ ചതുരം]

ആ ഗീതങ്ങൾ ആസ്വദി​ക്കു​വിൻ!

കുറെ ഗീതങ്ങൾ പഠിക്കാൻ ചിലർക്ക്‌ അല്‌പം പ്രയാ​സ​മു​ണ്ടാ​യി​ട്ടു​ള്ള​തു​പോ​ലെ തോന്നു​ന്നു. എന്നിരു​ന്നാ​ലും, ചില സഭകളിൽ ഒട്ടുമിക്ക ഗീതങ്ങ​ളും പാടാൻ കാര്യ​മായ ബുദ്ധി​മു​ട്ടു​മു​ണ്ടാ​യി​രു​ന്നില്ല എന്നത്‌ എടുത്തു പറയേ​ണ്ട​തു​തന്നെ. കേട്ടു​പ​രി​ച​യ​മി​ല്ലാ​ത്ത​തെന്ന്‌ ആദ്യം തോന്നു​ന്നവ പഠി​ച്ചെ​ടു​ക്കാൻ ചില​പ്പോൾ ഒരു ചെറിയ ശ്രമം മതിയാ​യി​രി​ക്കാം. അത്തരം പാട്ടു​ക​ളു​മാ​യി ഒന്നു പരിചി​ത​മാ​യി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ, ശ്രമം കൂടാതെ പഠി​ച്ചെ​ടു​ക്കാ​വുന്ന പാട്ടു​ക​ളെ​ക്കാൾ കൂടു​ത​ലാ​യി സഭ അവയെ വിലമ​തി​ക്കും. അപ്പോൾ സഭയി​ലുള്ള എല്ലാവർക്കും അവ ആത്മവി​ശ്വാ​സ​ത്തോ​ടെ പാടാൻ കഴിയും. അതേ, അവർക്ക്‌ ആ ഗീതങ്ങൾ ആസ്വദി​ക്കാൻ കഴിയും!

[12-ാം പേജിലെ ചതുരം]

സാമൂഹിക കൂടി​വ​ര​വു​ക​ളിൽ രാജ്യ​ഗീ​തം പാടു​വിൻ

രാജ്യ​ഗീ​തങ്ങൾ രാജ്യ​ഹാ​ളിൽ മാത്രമേ പാടാവൂ എന്നില്ല. ജയിലിൽ ആയിരു​ന്ന​പ്പോൾ പൗലോ​സും ശീലാ​സും യഹോ​വയെ പാടി​സ്‌തു​തി​ച്ചു. (പ്രവൃ​ത്തി​കൾ 16:25) ശിഷ്യ​നായ യാക്കോബ്‌ ഇങ്ങനെ പറഞ്ഞു: “ആഹ്‌ളാ​ദി​ക്കു​ന്നവൻ സ്‌തു​തി​ഗീ​തം ആലപി​ക്കട്ടെ [“ദൈവ​ത്തി​നു സ്‌തുതി പാടട്ടെ,” NW, അടിക്കു​റിപ്പ്‌].” (യാക്കോബ്‌ 5:13, പി.ഒ.സി. ബൈബിൾ) സാമൂ​ഹിക കൂടി​വ​ര​വു​ക​ളിൽ സകലരും ആഹ്‌ളാ​ദാ​വ​സ്ഥ​യി​ലാണ്‌. അപ്പോൾ എന്തു​കൊണ്ട്‌ രാജ്യ​ഗീ​തങ്ങൾ പാടി​ക്കൂ​ടാ? പാട്ടി​നൊ​പ്പം പിയാ​നോ​യോ ഗിററാ​റോ ഉണ്ടെങ്കിൽ ഇതു വിശേ​ഷി​ച്ചും ശ്രുതി​മ​ധു​ര​മാ​കും. അതില്ലാ​ത്ത​പക്ഷം, നമ്മുടെ രാജ്യ​ഗീ​ത​ങ്ങ​ളു​ടെ പിയാ​നോ ടേപ്പുകൾ ലഭ്യമാണ്‌; സാക്ഷി​ക​ളു​ടെ പല കുടും​ബ​ങ്ങൾക്കും ഈ ടേപ്പു​ക​ളു​ടെ ആൽബമുണ്ട്‌. അവ ആലാപ​ന​വു​മാ​യി ചേർന്ന്‌ അവയ്‌ക്കി​ണ​ങ്ങിയ ഹൃദ്യ​മായ പശ്ചാത്തല സംഗീ​ത​മൊ​രു​ക്കു​ന്നു.

[8, 9 പേജിലെ ചിത്രം]

ചെങ്കടലിൽവെച്ചുണ്ടായ വിമോ​ച​ന​ത്തി​നു​ശേഷം ഇസ്രാ​യേൽ ജനത തങ്ങളുടെ സന്തോഷം പാടി പ്രകടി​പ്പി​ച്ചു

[10-ാം പേജിലെ ചിത്രം]

സന്തോഷഭരിതമായ പാട്ട്‌ ഇന്നു ക്രിസ്‌തീയ ആരാധ​ന​യു​ടെ ഒരു ഭാഗമാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക