പുതിയ റിലീസുകൾ ദൈവികഭക്തിയിൽ പരിശീലിക്കുന്നതിന് നമ്മെ സഹായിക്കുന്നു
1 കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിച്ചതിനാൽ നമ്മുടെ ലാക്കെന്ന നിലയിൽ ദൈവികഭക്തിയിൽ നമ്മെത്തന്നെ പരിശീലിപ്പിക്കുന്നതിന്റെ ആവശ്യം സംബന്ധിച്ച് നമുക്ക് കൂടുതൽ സൂക്ഷ്മബോധമുണ്ട്. (1 തിമൊ. 4:7) നാം പ്രോഗ്രാമിൽ അവതരിപ്പിക്കപ്പെട്ട എല്ലാ വിവരങ്ങളും വിചിന്തനംചെയ്യുകയും അത് നമ്മുടെ ദൈനംദിനജീവിതത്തിൽ ബാധകമാക്കാൻ കഠിനശ്രമം ചെയ്യുകയും ചെയ്യുമ്പോൾ നാം യഹോവയോട് സത്യാരാധനയിൽ കൂടുതൽ അടുക്കുവാൻ സഹായിക്കപ്പെടുന്നു.
2 എന്നിരുന്നാലും നാം “ദൈവികഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനിൽ ലഭിച്ച മൂന്നു റിലീസുകളിൽ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങളുടെ സമ്പത്ത് പടിപടിയായി ദഹിപ്പിക്കുമ്പോൾ ദൈവികഭക്തിയിലുളള നമ്മുടെ പരിശീലനം വിശേഷാൽ വിപുലമായിത്തീരും. നിങ്ങൾ ഈ റിലീസുകൾ വായിച്ചുകഴിഞ്ഞോ?
ഒരു പുതിയ ലഘുപത്രിക
3 നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രികയിൽ ബോധ്യം വരുത്തുന്ന തിരുവെഴുത്തുപരമായ ന്യായവാദങ്ങൾ ത്രിത്വം നിരാകരിക്കേണ്ട ഒരു വ്യാജ ഉപദേശമാണെന്ന് സ്ഥാപിക്കാൻ മാത്രമല്ല, പിന്നെയൊ മററുളളവരോട് ദൈവത്തെക്കുറിച്ചും അവന്റെ പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഉളള സത്യം വിശദീകരിക്കുന്നതിനും നമ്മെ സഹായിക്കും.
4 നമ്മുടെ ബൈബിളധിഷ്ഠിത നിലപാട്, “യഥാർത്ഥത്തിൽ നമുക്ക് പിതാവായ ഏക ദൈവമുണ്ട്” എന്നതാണ്. (1 കൊരി. 8:6) ഈ പുതിയ ലഘുപത്രിക, ‘എല്ലാ മനുഷ്യരും ഭോഷ്കുപറയുന്നവർ എന്നു തെളിയിക്കപ്പെട്ടാലും ദൈവം സത്യവാൻ എന്നു കാണപ്പെടേണ്ടതിന്’ നാം സൗമ്യതയുളള എല്ലാവരെയും പ്രോത്സാഹിപ്പിക്കുമളവിൽ പുറജാതി ത്രിത്വോപദേശത്തിന്റെ വ്യാജത തുറന്നുകാട്ടുന്നതിന് നമ്മെ സഹായിക്കും.—റോമ. 3:4.
യുവജനങ്ങൾക്കുളള ഉത്തരങ്ങൾ
5 നാം വളച്ചുകെട്ടില്ലാഞ്ഞ കൺവെൻഷൻ പ്രസംഗവും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിന് ചെയ്തിരുന്ന പ്രത്യേക ക്രമീകരണങ്ങളും പെട്ടെന്നു മറക്കുകയില്ല. അത് യുവജനങ്ങളുടെ പ്രയോജനത്തിനുവേണ്ടി പ്രദാനം ചെയ്തതായിരുന്നെങ്കിലും മാതാപിതാക്കളെ, പ്രത്യേകിച്ച് പിതാക്കൻമാരെ ഈ പുസ്തകം തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ‘യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തുന്നതിനും’ ഉപയോഗിക്കുന്നതിന് നേതൃത്വമെടുക്കുന്നതിന് പ്രേരിപ്പിക്കുകയുണ്ടായി.—എഫേ. 6:4.
6 യുവജനങ്ങളെ ദൈവികഭക്തിയിൽ പരിശീലിതരായി തുടരുന്നതിന് സഹായിക്കുന്നതിന് യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്തിരിക്കുന്ന ഈ ജീവൽപ്രധാനമായ വിവരങ്ങൾ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പൂർണ്ണമായി പരിചിതമാക്കണം. കൺവെൻഷൻ പ്രസംഗത്തിൽ സൂചിപ്പിക്കപ്പെട്ടപ്രകാരം ഇത് കുടുംബ ചർച്ചകളിൽ ചെയ്യപ്പെടാൻ കഴിയും.
ദൈവത്തിന്റെ വചനം—മനുഷ്യന്റേതല്ല
7 ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?, എന്ന ശനിയാഴ്ച പ്രകാശനം ചെയ്ത പുതിയ പുസ്തകം ആത്മാർത്ഥഹൃദയരായ ആളുകളെ ബൈബിൾ നിശ്വസ്തമാണെന്നും അതിൽ “ദൈവികഭക്തിക്കു ചേർച്ചയായ സത്യം” അടങ്ങിയിരിക്കുന്നുവെന്നും ഗ്രഹിക്കുന്നതിന് സഹായിക്കാൻവേണ്ടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. (തീത്തോ. 1:1) ഈ പുതിയ പുസ്തകം നമ്മുടെ വേലക്ക് എത്ര അനുഗ്രഹകരമെന്ന് തെളിയും! എന്നാൽ ഈ പുസ്തകം ഫലപ്രദമായി വയലിൽ ഉപയോഗിക്കുന്നതിന് നാം ഇതിന്റെ പ്രബോധനാത്മകമായ സവിശേഷതകൾ വ്യക്തിപരമായി പരിചയപ്പെട്ടിരിക്കുകയും ഇത് വയൽസേവനത്തിൽ ഉപയോഗിക്കുമ്പോൾ ഇതിലെ പ്രത്യേക ആശയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് പ്രാപ്തരായിരിക്കയും വേണം.
8 “ദൈവികഭക്തി” ഡിസ്ട്രിക്ട് കൺവെൻഷനിൽ നിന്നു ലഭിച്ച സമൃദ്ധമായ കാലോചിത ആത്മീയാഹാരത്തിന് നാം എല്ലാവരും യഹോവയോട് എത്രയധികം കൃതജ്ഞതയുളളവരാണ്! നമ്മുടെ ദൈവികഭക്തിയുടെ പിന്തുടരലിൽ ഈ കരുതലുകളുടെ തീവ്രമായ ഉപയോഗത്താൽ നമുക്ക് നമ്മുടെ ഹൃദയംഗമമായ വിലമതിപ്പ് പ്രകടമാക്കാൻ തീരുമാനം ചെയ്യാം. ഇതിൽ നമ്മുടെ ഏക ദൈവവും പിതാവുമായ യഹോവയുടെ ആരാധകർ ആയിത്തീരുന്നതിന് മററുളളവരെ സഹായിക്കുന്നതിന് ഈ കരുതലുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടും.