നമ്മുടെ മുഖവുര സമർപ്പണവുമായി ബന്ധിപ്പിക്കൽ
1 ഈ മാസം നിങ്ങളുടെ അവതരണം തയ്യാറാകുമ്പോൾ നിങ്ങളുടെ പ്രദേശത്ത് ആളുകൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ നിങ്ങൾ ആദ്യമായി പരിഗണിക്കണം. അതിനുശേഷം നാം ഓഗസ്ററിൽ സമർപ്പിക്കുന്ന ലഘുപത്രികകളിലൊന്നിൽനിന്ന് പ്രായോഗികവും തിരുവെഴുത്തുപരവുമായ പരിഹാരം ചൂണ്ടിക്കാണിക്കുന്ന പ്രസ്താവനകൾ തെരഞ്ഞെടുക്കുക.
2 ചില പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഉയർന്ന ജീവിതച്ചെലവും സംബന്ധിച്ച് ആളുകൾ ഉൽക്കണ്ഠയുളളവരായിരിക്കാം. നിങ്ങൾ ആ അവസ്ഥയെ നേരിടുന്നെങ്കിൽ നിങ്ങളുടെ മുഖവുരയിൽ നിങ്ങൾക്ക് ആ പ്രശ്നം വ്യക്തമായി പറയാൻ കഴിയും.
നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “എല്ലാവർക്കും തൊഴിലും പാർപ്പിടവും ഉണ്ടെന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാൻ കഴിയുമെന്നുളളതു സംബന്ധിച്ച് ഞങ്ങൾ നമ്മുടെ അയൽക്കാരോട് സംസാരിച്ചുവരികയായിരുന്നു. മാനുഷ ഗവൺമെൻറുകൾ ഇതു സാക്ഷാത്ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായയുക്തമാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [വീട്ടുകാരന്റെ പ്രതികരണത്തിന് അനുവദിക്കുക.] ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അറിയാവുന്ന ഒരാളുണ്ട്, യെശയ്യാവ് 65:21-23ൽ ഉറപ്പുനൽകിക്കൊണ്ടുളള അവന്റെ വാഗ്ദത്തം ശ്രദ്ധിച്ചുനോക്കൂ. [വായിക്കുക.] നമ്മുടെ സ്രഷ്ടാവാണ് നമ്മുടെ പ്രോൽസാഹനത്തിനുവേണ്ടി ഈ വാഗ്ദത്തം എഴുതിവെച്ചിരിക്കുന്നത്. വിഷമംപിടിച്ച ഈ കാലങ്ങളിൽ നമുക്കെല്ലാം അത് ആവശ്യമാണ്, അല്ലേ?”—ന്യായവാദം, പേ. 11.
3 നിങ്ങളുടെ അവതരണത്തിന്റെ ഈ ഭാഗത്ത് നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിലെ വിവരങ്ങൾ നിങ്ങൾക്ക് ബന്ധിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, 4-ാം പേജിലെ 2-ാം ഖണ്ഡികയിൽ സാധാരണക്കാരൻ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ പരാമർശിച്ചിരിക്കുന്നു. മിക്കയാളുകളും ഈ പ്രശ്നങ്ങളിൽ ഒന്നോ അധികമോ വ്യക്തിപരമായി അനുഭവിക്കുന്നുണ്ടായിരിക്കും. അതിനുശേഷം 5-ാം പേജിൽ സാർ ആനന്ദിനോട് ഇപ്രകാരം പറയുന്ന ഭാഗത്തേക്ക് വീട്ടുകാരന്റെ ശ്രദ്ധ തിരിക്കാൻ കഴിയും: “ഒരാൾ പെട്ടെന്നുതന്നെ നമ്മുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പോകുന്നുവെന്ന് ഒരു കുടുംബമെന്നനിലയിൽ ഞങ്ങൾക്കു ബോധ്യമുണ്ട്.” ആറാം പേജിൽ 2-ാം ഖണ്ഡികയിൽ ഒരു മാററം വരുത്താമെന്ന് യഹോവ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്ന് പ്രകടമാക്കുന്ന സാറിന്റെ അഭിപ്രായങ്ങൾ ഹ്രസ്വമായി ചൂണ്ടിക്കാണിക്കുക. ലഘുപത്രിക സമർപ്പിച്ചശേഷം നമ്മുടെ പ്രശ്നങ്ങളെല്ലാം ദൈവം എങ്ങനെയാണ് പരിഹരിക്കാൻ പോകുന്നതെന്ന് പരിചിന്തിക്കാൻ പെട്ടെന്നുതന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായി പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക.
4 “നോക്കൂ!” ലഘുപത്രിക സമർപ്പിക്കുമ്പോൾ എല്ലാവർക്കും തൊഴിലും പാർപ്പിടവും എന്ന ആശയം ലഘുപത്രികയുടെ പുറംചട്ടയിൽ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് എന്തുകൊണ്ട് കാണിച്ചുകൊടുത്തുകൂടാ? നിങ്ങൾക്ക് അത് വിടർത്തി കാണിക്കാം, അപ്പോൾ വീട്ടുകാരന് മുഴു ചിത്രീകരണവും ഒരേസമയം കാണാൻ കഴിയും. നിങ്ങൾ വായിച്ചുകഴിഞ്ഞ തിരുവെഴുത്തുമായി ഇതു ബന്ധിപ്പിക്കുക, ദൈവത്തിന്റെ വാഗ്ദത്തം നിവൃത്തിയേറിയശേഷമുളള അവസ്ഥകൾ ഇതു നന്നായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ.
നിങ്ങൾ “ഗവൺമെൻറ്” ലഘുപത്രിക വിശേഷവൽക്കരിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാനും വേണ്ടി പ്രാർത്ഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. എന്നെന്നും ഇവിടെ ദൈവേഷ്ടം ചെയ്യപ്പെടുന്നെങ്കിൽ ഭൂമി യഥാർത്ഥത്തിൽ ഒരു പറുദീസയായിത്തീരും എന്ന് നിങ്ങൾ വിചാരിക്കുന്നുവോ?” വിട്ടുകാരൻ പ്രതികരിച്ചശേഷം വെളിപ്പാട് 21:3-5 പരിചയപ്പെടുത്തി വായിക്കുക.
5 തുടർന്ന് മൂന്നാം പേജിലെ ആമുഖ ഖണ്ഡികയിൽനിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിക്കുക. ഈ പ്രസ്താവന കുറിക്കൊളളുക: “രാജ്യം മുഖാന്തരം ദൈവം വേഗത്തിൽതന്നെ യുദ്ധം, ക്ഷാമം, രോഗം, കുററകൃത്യം, എന്നിവ നീക്കിക്കളയും.” ഈ പ്രശ്നങ്ങളിൽ ഏതാണ് അത്യന്തം ഗുരുതരമായതായി താൻ കരുതുന്നതെന്ന് വീട്ടുകാരനോടു ചോദിക്കുക.
6 യുവജനങ്ങൾക്കും രാജ്യസന്ദേശം ഫലകരമായി അവതരിപ്പിക്കാൻ കഴിയും, പ്രായമുളള ആളുകളുടെ അടുത്തുപോലും.
യെശയ്യാവ് 65:21-23 പരിചയപ്പെടുത്തുകയിൽ യുവപ്രസാധകർക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “പ്രായമുളള ഒരാളെന്നനിലയിൽ അങ്ങേക്ക് എന്നേക്കാൾ കൂടുതൽ ജീവിതാനുഭവമുണ്ടെന്ന് എനിക്കറിയാം, എന്നാൽ ഈ തിരുവെഴുത്ത് നമുക്കെല്ലാം ആശ്വാസകരമാണ്.”
7 സമർപ്പിച്ച പ്രത്യേക ലഘുപത്രിക അഥവാ മാസിക ഉൾപ്പെടെ ഏതു സമർപ്പണങ്ങളുടെയും കൃത്യമായ രേഖയുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തുക. താൽപര്യത്തെ പരിപോഷിപ്പിക്കാൻ നിങ്ങൾ തിരിച്ചുചെല്ലുമ്പോൾ ഈ വിവരം നിങ്ങൾക്ക് ആവശ്യമായിരിക്കും.