ഉചിതമായ സംസാരാശയങ്ങൾ തിരഞ്ഞെടുക്കുക
1 ക്രമമായി വീക്ഷാഗോപുരവും ഉണരുക!യും വായിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനു നമുക്കെന്തു ചെയ്യാൻ കഴിയും. മാസികകൾ വായിക്കാൻ മററുളളവരോടു ശുപാർശ ചെയ്യുമ്പോൾ സംസാരിക്കാൻ നമുക്കു രസകരമായ ആശയങ്ങളുണ്ടായിരിക്കണം. നമ്മുടെ പ്രദേശത്തെ ആളുകളുമായി നാം നന്നായി പരിചിതരാവുകയും മാസികകൾ വായിക്കുമ്പോൾ അവരെ നാം മനസ്സിൽ വെക്കുകയും ചെയ്താൽ അവരുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന ആശയങ്ങൾ നമുക്ക് അന്വേഷിക്കാൻ കഴിയും.
2 ചില സ്ഥലങ്ങളിൽ ആളുകൾ സമാന പശ്ചാത്തലമുളളവരായിരിക്കും, അത് അവർക്കു പൊതുവായ താത്പര്യമുളവാക്കുന്ന ചിലതു കുറിക്കൊളളുന്നത് എളുപ്പമാക്കിത്തീർക്കും. എന്നാൽ മററു സ്ഥലങ്ങളിൽ പല വ്യത്യസ്ത പശ്ചാത്തലങ്ങളിലുളള ആളുകളെ കണ്ടെത്തിയേക്കാം. പല സംസാരാശയങ്ങൾ നമ്മുടെ മനസ്സിലുണ്ടെങ്കിൽ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും ഏററവും മെച്ചമായി ചേരുന്ന ഒന്നു തിരിഞ്ഞെടുക്കാൻ കഴിയും.
3 പുതിയ മാസികകൾ ലഭിക്കുമ്പോൾ പഴക്കമേറിയ ലക്കങ്ങൾ തളളിക്കളയാൻ തിടുക്കം കൂട്ടരുത്. ഒരു സഹോദരൻ സാധാരണയായി വീക്ഷാഗോപുരത്തിന്റെ മൂന്നോ നാലോ ലക്കങ്ങൾ ഒരു വീട്ടുകാരന്റെ മുമ്പാകെ ഉയർത്തിക്കാട്ടുകയും വായിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്ന ഒന്നു തിരിഞ്ഞെടുക്കാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്യുന്നു. വിതരണം ചെയ്യാവുന്നതിലേറെ മാസികകൾ നമുക്കു ലഭിക്കുന്നുവെന്നു നാം കണ്ടെത്തുന്നെങ്കിൽ നമ്മുടെ ഓർഡർ ക്രമപ്പെടുത്തുന്ന കാര്യം നാം പരിഗണിക്കണം.
4 എല്ലായ്പ്പോഴും ഉചിതമായ സംസാരാശയങ്ങൾ ഉപയോഗിക്കുന്നതിനാൽ നമ്മുടെ മാസികകൾ വായിക്കാൻ നമുക്കു മററുളളവരെ പ്രേരിപ്പിക്കുകയും ഒരുപക്ഷേ അത്തരക്കാർക്കു ജീവന്റെ പാതയിൽ തുടക്കമിട്ടുകൊടുക്കുകയും ചെയ്യാവുന്നതാണ്. (മത്താ. 7:14) ഈ പ്രധാന സംഗതിക്കു നാം ശ്രദ്ധാപൂർവ്വം പരിഗണന നൽകുന്നെങ്കിൽ നമുക്കു യഹോവയുടെ അനുഗ്രഹത്തിന് ഉറപ്പുളളവരായിരിക്കാൻ കഴിയും.