ഈ സേവനവർഷത്തിൽ നാം എന്തു നേടും
1 സെപ്ററംബർ 1-ന് 1994 സേവനവർഷം ആരംഭിക്കുന്നതോടെ, ഈ പുതുസേവനവർഷക്കാലത്തു വ്യക്തികളും സ്ഥാപനവും എന്നനിലയിൽ നാം നേടാൻ ആഗ്രഹിക്കുന്നതെന്തോ അത് യഹോവയുടെ ജനം എന്നനിലയിൽ നമ്മുടെ മനസ്സുകളിൽ വ്യക്തമായി സ്ഥാപിക്കുന്നതിനുളള ഉചിതമായ ഒരു സമയമാണ്.
2 ആത്മീയമായി വളരുന്നതിൽ തുടരുക: നാം സത്യത്തോടു പുതുതായി സഹവസിക്കുന്നവരാണെങ്കിൽ വിശ്വാസത്തിൽ ബലിഷ്ഠരായിത്തീരാൻ നാം ആഗ്രഹിക്കണം. (എബ്രാ. 6:1-3) നാം ഇപ്പോൾത്തന്നെ ആത്മീയമായി ശക്തരാണെങ്കിൽ പുതിയവരെയും മററുളളവരെയും സഹായിക്കുക മാത്രമല്ല ആവശ്യമായ ബൈബിൾ പരിജ്ഞാനവും ക്രിസ്തീയ ജീവിതത്തിലെ അനുഭവപരിചയവും നമുക്കുണ്ടെന്ന് ഒരിക്കലും വിചാരിക്കാതെ നമ്മുടെ സ്വന്തം ആത്മീയതയ്ക്കു ശ്രദ്ധ കൊടുക്കുകയും വേണം. നാം ദിനവാക്യം പരിചിന്തിക്കുകയും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പട്ടികയിലെ ബൈബിൾ വായനാ പരിപാടിയുമായി ഒത്തുപോകുകയും സഭാപുസ്തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനും തയ്യാറാകുകയും ചെയ്യുന്നുവോ? അതു നമ്മുടെയെല്ലാവരുടെയും ഏററവും കുറഞ്ഞ ലക്ഷ്യം ആയിരിക്കണം. ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിച്ച് ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു കടക്കണമെങ്കിൽ നാം ആത്മീയമായി തുടർന്നു വളരേണ്ടതുണ്ട്.—ഫിലിപ്പിയർ 3:12-16 താരതമ്യപ്പെടുത്തുക.
3 ആത്മീയമായി ശുദ്ധരായി നിലകൊളളുക: യഹോവയുടെ മുമ്പാകെ പൂർണമായും സ്വീകാര്യരായിരിക്കുന്നതിനു നാം “ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും [“മാലിന്യവും,” NW]” നീക്കി ശുദ്ധരായിരിക്കണം. (2 കൊരി. 7:1) നാം ഒരിക്കൽ ശുദ്ധരായാൽ ഈ പഴയ, ദുഷ്ട ലോകത്തിന്റെ ‘ചെളിക്കുണ്ടിൽ ഉരുളാൻ’ വീണ്ടും ആഗ്രഹിക്കുന്നത് എന്തിന്? (2 പത്രൊസ് 2:22 താരതമ്യപ്പെടുത്തുക.) ആത്മീയമായി ബലിഷ്ഠരായും ശുദ്ധരായും നിലകൊളളാൻ നാം ദൃഢനിശ്ചയമുളളവരായിരിക്കണം. അപ്പോൾ നാം സാത്താന്റെ ദുഷ്ട പദ്ധതികൾ സംബന്ധിച്ച് അജ്ഞരായിരിക്കയില്ല, പാപത്തിലേക്കു വീണു യഹോവയുടെ പ്രീതിയിൽനിന്ന് അകന്നുപോയി നാം വഞ്ചിക്കപ്പെടുകയുമില്ല.—2 കൊരി. 2:11.
4 ജ്ഞാനമേറിയ ഉപദേശം ചെവിക്കൊളളുക: സദൃശവാക്യങ്ങൾ 15:22 [NW] ചൂണ്ടിക്കാട്ടുന്നു: “ആലോചനക്കാരുടെ ബഹുത്വത്താൽ കാര്യം സാധിക്കുന്നു.” എന്നാൽ ആ വാക്കുകൾ എഴുതിയ ശലോമോൻ പിന്നീട് ‘മററു ദൈവങ്ങളെ അനുഗമിക്കാൻതക്കവണ്ണം തന്റെ ഹൃദയത്തെ വശീകരിക്കാൻ ഭാര്യമാരെ’ അനുവദിച്ചു. എന്തെന്നാൽ അന്യ ഭാര്യമാരെ എടുക്കരുതെന്ന ദൈവത്തിന്റെ ബുദ്ധ്യുപദേശം ചെവിക്കൊളളുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. (1 രാജാ. 11:1-4) അതുകൊണ്ടു ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം നാം ചെവിക്കൊളളുന്നില്ലെങ്കിൽ യഹോവയുടെ സേവനത്തിൽ ഫലപ്രദരായിരിക്കുന്നതിനോ അനുകരണീയമായ ഒരു മാതൃക വയ്ക്കുന്നതിനോ നമുക്കെങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? (1 തിമൊ. 4:15) നമ്മുടെ ഹൃദയത്തെ കാത്തുകൊളളാൻ ബൈബിളിന്റെ ബുദ്ധ്യുപദേശം നമ്മെ സഹായിക്കും. (സദൃ. 4:23) യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കുന്നതും അവിടുന്ന് വെറുക്കുന്നതിനെ വെറുക്കുന്നതും അവിടുത്തെ മാർഗനിർദേശം എല്ലായ്പോഴും തേടുന്നതും അവിടുത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതും തീർച്ചയായും ഒരു സംരക്ഷണമാണ്.—സദൃ. 8:13; യോഹ. 8:29; എബ്രാ. 1:9.
5 നമ്മുടെ യഹോവാരാധന എന്തെങ്കിലും യാന്ത്രികമോ ലോകത്തിലെ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരുടേതുപോലുളള ഒരുതരം ദൈവികഭക്തിയോ അല്ല, മറിച്ച് ദൈവവചനത്തിൽ കാണുന്ന സത്യത്തോടു ചേർച്ചയിൽ സജീവവും കർമോദ്യുക്തവും ജീവനുളളതും ആണ്.—യോഹ. 4:23, 24.
6 ദൈവേഷ്ടം ചെയ്യാനുളള നമ്മുടെ ദൃഢതീരുമാനം ദിവസവും പരിശോധിക്കപ്പെട്ടേക്കാം. നമ്മുടെ സഹോദരങ്ങളുടെ “മുഴു കൂട്ട”വും സമാനമായ പരിശോധനകൾ നേരിടുന്നുവെന്നും നമ്മെ ശക്തരാക്കുന്നതു യഹോവയാണെന്നും ഉളള അറിവിനാൽ നാം ശക്തരാക്കപ്പെടണം. (1 പത്രോ. 5:9, 10, NW) അപ്രകാരം 1994 സേവനവർഷക്കാലത്തു നമ്മുടെ ശുശ്രൂഷ പൂർണമായി നിറവേററാൻ നാം പ്രാപ്തരായിരിക്കും.—2 തിമൊ. 4:5.