വാർഷികപുസ്തകം—പ്രോത്സാഹനത്തിന്റെ ഒരു കലവറ
1 യഹോവയുടെ അത്ഭുത പ്രവർത്തനങ്ങളെക്കുറിച്ചുളള റിപ്പോർട്ടുകളും അനുഭവങ്ങളും ദൈവദാസൻമാർക്ക് എല്ലായ്പോഴും നവോൻമേഷപ്രദമായിരുന്നിട്ടുണ്ട്. (ഇയ്യോബ് 38:4, 7; സദൃ. 25:25; ലൂക്കൊസ് 7:22; പ്രവൃത്തികൾ 15:31) അതുകൊണ്ടാണ് യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം പ്രോത്സാഹനത്തിന്റെ ഒരു കലവറയായിരിക്കുന്നത്.
2 ഓരോ വാർഷികപുസ്തകവും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും പററി ലോകത്തിന്റെ ചുററുനിന്നുമുളള കെട്ടുപണിചെയ്യുന്ന റിപ്പോർട്ടുകൾ അവതരിപ്പിക്കുന്നു. വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അനുഭവങ്ങൾ യഹോവ തന്റെ ജനത്തിനു കൊടുക്കുന്ന മാർഗനിർദേശത്തെയും സംരക്ഷണത്തെയും അനുഗ്രഹത്തെയും പ്രദീപ്തമാക്കുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലും സമുദ്രത്തിലെ മിക്ക ദീപുകളിലും ഉളള ആളുകൾക്കു ബൈബിൾ സത്യങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് കുടുംബത്തെയും സുഹൃത്തുക്കളെയും സ്വദേശത്തെയും ഉപേക്ഷിച്ച അചഞ്ചലചിത്തരായ സ്ത്രീപുരുഷൻമാരെക്കുറിച്ച് വാർഷികപുസ്തകം പറയുന്നു.
3 തങ്ങളുടെ ദൈവസേവനം വർധിപ്പിക്കാൻ വാർഷികപുസ്തകം അനേകം വായനക്കാരെ പ്രേരിപ്പിച്ചിരിക്കുന്നു. ഒരു വായനക്കാരി ഇങ്ങനെ എഴുതി: “എനിക്ക് അതു വേഗത്തിൽ വായിക്കാൻ കഴിയുന്നില്ല. ഞാൻ ഇതുവരെ വായിച്ചത് വളരെ പ്രചോദനാത്മകമായിരുന്നു. മററുളളവർ സമ്മർദത്തിൻ കീഴിൽ ചെയ്യുന്നതു കാണുമ്പോൾ സുവാർത്ത പ്രസംഗിക്കുന്നതിൽ എനിക്കു കൂടുതൽ ചെയ്യാൻ കഴിയുമെന്ന തോന്നൽ അത് എന്നിൽ ഉളവാക്കുന്നു.”
4 1927 മുതലുളള ഓരോ വർഷവും യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം പ്രബോധനാത്മകമായ റിപ്പോർട്ടുകളുടെയും അനുഭവങ്ങളുടെയും ഒരു സാക്ഷാൽ കലവറ ആയിരുന്നിട്ടുണ്ട്. പ്രോത്സാഹനത്തിന്റെ ഈ അനുപമ സ്രോതസ്സിൽനിന്നു നിങ്ങൾ പൂർണ പ്രയോജനം അനുഭവിക്കുന്നുവോ? അത് അനുഭവിക്കുന്നതിന് വാർഷികപുസ്തകം കിട്ടുമ്പോൾ തന്നെ വായിക്കുന്നതിനു നിശ്ചയമുളളവരായിരിക്കുക. എന്നിട്ട്, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമായ പ്രചോദനത്തിനുവേണ്ടി അതിന്റെ സവിശേഷ ഭാഗങ്ങൾ ആണ്ടിലുടനീളം പുനരവലോകനം ചെയ്യുക.