ഡിസംബറിലേക്കുളള സേവനയോഗങ്ങൾ
ഡിസംബർ 6-നാരംഭിക്കുന്ന വാരം
ഗീതം 205 (118)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും.
20 മിനി:“ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കുക.” ചോദ്യോത്തര ചർച്ച. 2-ാം ഖണ്ഡികയിലെ അവതരണവും (അനുഭവ പരിചയമുളള പ്രസാധകൻ) 4-ാം ഖണ്ഡികയിലെ അവതരണവും (യുവ പ്രസാധകൻ) പ്രകടിപ്പിക്കുക. വീടുതോറുമുളള ശുശ്രൂഷയിലും അനൗപചാരിക സാക്ഷീകരണത്തിലും ഏററവും മഹാനായ മനുഷ്യൻ പുസ്തകം വിശേഷവത്ക്കരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“മാസികാ വേലയ്ക്കുവേണ്ടി സമയം മാററിവയ്ക്കുക.” സദസ്യ ചർച്ചയോടുകൂടിയ പ്രസംഗം. 3-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ പ്രാദേശികമായി കണ്ടുമുട്ടിയേക്കാവുന്ന വ്യത്യസ്ത തരത്തിലുളള ആളുകൾക്ക് പുതിയ മാസികകളിലെ വിവിധ ലേഖനങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്നു ചിത്രീകരിക്കുക.
ഗീതം 169 (28), സമാപന പ്രാർഥന.
ഡിസംബർ 13-നാരംഭിക്കുന്ന വാരം
ഗീതം 146 (80)
10 മിനി:പ്രാദേശിക അറിയിപ്പുകൾ, കണക്കു റിപ്പോർട്ട്, സംഭാവനകൾ ലഭിച്ചതായുളള അറിയിപ്പ്. പ്രാദേശിക ആവശ്യങ്ങൾക്കും സൊസൈററിയുടെ രാജ്യഹാൾ ഫണ്ടിനും സൊസൈററിയുടെ ലോകവ്യാപകവേലയ്ക്കുമുളള ഉദാരമായ പിന്തുണയ്ക്കു സഭയെ അനുമോദിക്കുക. ഈ വാരാന്തത്തിലെ വയൽസേവനത്തിൽ ആമുഖ പ്രസ്താവനകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ സംസാരാശയങ്ങൾ നിർദേശിക്കുക.
20 മിനി:“നിങ്ങളുടെ ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക.” പ്രകടനത്തോടു കൂടി ചോദ്യോത്തര ചർച്ച. പഠിപ്പിക്കൽ കല വികസിപ്പിക്കുന്നതിനു സഭയിലെ എല്ലാവരും ശ്രമിക്കേണ്ട ആശയം ഊന്നിപ്പറയുക. 3-ാമത്തെ ഖണ്ഡിക പരിചിന്തിച്ച ശേഷം എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ 1-ാം അധ്യായത്തിന്റെ 13-ഉം 14-ഉം ഖണ്ഡികകളിൽ നിന്നുളള ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിച്ച് ബൈബിൾ വിദ്യാർഥിയുമായി ന്യായവാദം ചെയ്യേണ്ടതെങ്ങനെയെന്ന് പ്രസാധകൻ പ്രകടിപ്പിച്ചു കാണിക്കുന്നു.
15 മിനി:“വാർഷികപുസ്തകം—പ്രോത്സാഹനത്തിന്റെ ഒരു കലവറ.” കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ പ്രയുക്തത പ്രദീപ്തമാക്കിക്കൊണ്ടുളള പ്രചോദനാത്മകമായ പ്രസംഗം. ലേഖനത്തിലെ അനുഭവവും കൂടാതെ 1990 ജനുവരി 1, 1987 ജനുവരി 1, 1986 ജനുവരി 1 എന്നീ ഇംഗ്ലീഷ് വീക്ഷാഗോപുര ലക്കങ്ങളുടെ 32-ാമത്തെ പേജിൽ കാണുന്ന അനുഭവങ്ങളോ നിങ്ങളുടെ ഭാഷയിലുളള വീക്ഷാഗോപുരത്തിൽ നിന്നുളള അനുയോജ്യമായ അനുഭവങ്ങളോ ഭാവം പകർന്നു വിവരിക്കാൻ നന്നായി തയ്യാർ ചെയ്ത പ്രസാധകരെ ക്രമീകരിക്കുക.
ഗീതം 165 (81), സമാപന പ്രാർഥന.
ഡിസംബർ 20-നാരംഭിക്കുന്ന വാരം
ഗീതം 189 (90)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. ഡിസംബർ 25-ലെ പ്രത്യേക സാക്ഷീകരണത്തിനു വേണ്ടിയുളള പ്രാദേശിക ക്രമീകരണങ്ങൾ സൂചിപ്പിക്കുക.
20 മിനി:“ഡിസംബറിൽ ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ.” സദസ്സുമായുളള ചർച്ച. 4-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ഒരു മടക്കസന്ദർശന വേളയിൽ ബൈബിളധ്യയനം തുടങ്ങേണ്ടതെങ്ങനെയെന്നു പ്രകടിപ്പിക്കുക. സാധ്യമെങ്കിൽ എല്ലാ മാസവും ഒരു ബൈബിളധ്യയനം നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി:“പുതിയ സർക്കിട്ട് സമ്മേളന പരിപാടി.” ചോദ്യോത്തര ചർച്ച. അങ്ങനെയുളള സമ്മേളനങ്ങളിൽ ഹാജരാകുന്നതിന്റെ പ്രയോജനങ്ങൾ സൂചിപ്പിക്കുകയും വരുന്ന പരമ്പരയിലെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക. സമ്മേളനത്തീയതികൾ അറിയിച്ചാലുടൻ തന്നെ ഹാജരാകുന്നതിനുളള ഏർപ്പാടുകൾ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 61 (13), സമാപന പ്രാർഥന.
ഡിസംബർ 27-നാരംഭിക്കുന്ന വാരം
ഗീതം 37 (94)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. ജനുവരി 1-ലേക്കുളള പ്രത്യേക സാക്ഷീകരണ ക്രമീകരണങ്ങൾ അറിയിക്കുക. ജനുവരിയിൽ പ്രാദേശികമായി വിശേഷവത്ക്കരിക്കാൻ പോകുന്ന സാഹിത്യം ഉപയോഗിക്കേണ്ടതെങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കുക.
20 മിനി:മയക്കുമരുന്നു പരീക്ഷിച്ചു നോക്കുന്നതിൽ എന്താണു തെററ്? സ്കൂളിലെ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ച് കൗമാരപ്രായക്കാരായ രണ്ടു പ്രസാധകർ ഒരു മൂപ്പനുമായി ചർച്ചചെയ്യുന്നു. മയക്കുമരുന്നിന്റെ വല്ലപ്പോഴുമുളള ഉപയോഗത്തിൽ ചില യുവാക്കൾക്ക് ഒരു തെററും കാണാൻ കഴിയുന്നില്ലെന്ന് അവർ സൂചിപ്പിക്കുന്നു. തന്റെ സ്കൂൾ പഠന കാലത്തിനുശേഷം കാര്യങ്ങൾ വഷളായിരിക്കുന്നു എന്നു മൂപ്പൻ സമ്മതിക്കുന്നു. ബൈബിളിൽ ഈ പദാർഥങ്ങളെക്കുറിച്ചു പ്രത്യേക സൂചന ഒന്നും ഇല്ലെന്നും എന്നാൽ മയക്കുമരുന്നിന്റെ ഉപയോഗം സംബന്ധിച്ച നല്ല മാർഗനിർദേശങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 106-12 പേജുകളിൽ കണ്ടെത്താൻ കഴിയുമെന്നും മൂപ്പൻ ചൂണ്ടിക്കാണിക്കുന്നു. വിഷയം കൈകാര്യം ചെയ്യുന്നതനുസരിച്ചു യുവാക്കൾ തിരുവെഴുത്തുകൾ വായിക്കുകയും മൂപ്പൻ അവരുമായി ന്യായവാദംചെയ്യുകയും ചെയ്യുന്നു. സമപ്രായക്കാരിൽ നിന്നുളള സമ്മർദത്തെ എതിർത്തു നിൽക്കാൻ തങ്ങളെ വ്യക്തിപരമായി സഹായിച്ചേക്കാവുന്ന വിവിധ മാർഗങ്ങൾ സംബന്ധിച്ച സ്വന്തം അഭിപ്രായങ്ങൾ യുവാക്കൾ നൽകുന്നു.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ വീക്ഷാഗോപുരത്തിന്റെ അർധമാസപ്പതിപ്പുകളായിവന്ന (ഇംഗ്ലീഷ് ഉൾപ്പെടെ) 1993 ആഗസ്ററ് 15 ലക്കത്തിന്റെ 27-30 പേജുകളെ അടിസ്ഥാനമാക്കി മൂപ്പൻ “ക്രിസ്ത്യാനികൾക്കു പ്രായമായവരെ സഹായിക്കാൻ കഴിയുന്ന വിധം” എന്ന പ്രസംഗം നടത്തുന്നു. വീക്ഷാഗോപുരം മാസിക പ്രതിമാസപ്പതിപ്പായി അച്ചടിക്കുന്ന ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് 1993 ഒക്ടോബർ 1 ലക്കത്തിലെ “കാത്തിരിക്കാൻ പഠിക്കുന്നതിന്റെ പ്രശ്നം” എന്ന ലേഖനത്തെ അടിസ്ഥാനമാക്കി പ്രസംഗം നടത്താവുന്നതാണ്. (1993 ഒക്ടോബർ 15 ഇംഗ്ലീഷ് അർധമാസപ്പതിപ്പുകളിൽ 8-11 വരെ പേജുകളിൽ ഈ ലേഖനം വന്നിട്ടുണ്ട്.)
ഗീതം 120 (26), സമാപന പ്രാർഥന.