ബൈബിൾ—കൃത്യതയുള്ള ചരിത്രവും ആശ്രയയോഗ്യമായ പ്രവചനവും എന്ന വീഡിയോയിൽനിന്നു പഠിക്കൽ
ഈ വീഡിയോ കണ്ടുകഴിഞ്ഞ നിങ്ങൾക്ക് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമോ? (1) ബൈബിളിലെ ആശ്രയയോഗ്യമായ വിവരങ്ങളുടെ ഉറവ് ആരാണ്? (ദാനീ. 2:28) (2) പുരാതന ഈജിപ്തിനെക്കുറിച്ച് ബൈബിൾ കൃത്യമായി വിവരിക്കുന്നതെങ്ങനെ, യെശയ്യാവു 19:3, 4-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം നിവൃത്തിയായത് എങ്ങനെ? (3) അസ്സീറിയക്കാരെയും അവരുടെ രാജാക്കന്മാരെയും അസ്സീറിയയുടെ അവസാനത്തെയും കുറിച്ചുള്ള ബൈബിൾ വൃത്താന്തത്തെ പുരാവസ്തു ശാസ്ത്രം പിന്താങ്ങിയിരിക്കുന്നത് എങ്ങനെ? (നഹൂം 3:1, 7, 13) (4) ബാബിലോൺ ഉൾപ്പെട്ടിരുന്ന ഏതെല്ലാം പ്രവചനങ്ങൾ ആശ്രയയോഗ്യമാണെന്നു തെളിഞ്ഞു? (5) മേദോപേർഷ്യയ്ക്ക് ദൈവജനത്തിന്മേൽ എന്തു ഫലം ഉണ്ടായിരുന്നു? (6) ദാനീയേൽ 8:5, 8 നിവൃത്തിയേറിയത് എങ്ങനെ, എത്ര നാൾ മുമ്പാണ് അത് മുൻകൂട്ടിപ്പറഞ്ഞത്? (7) യേശുവാണ് യഥാർഥ മിശിഹ എന്നു തെളിഞ്ഞതെങ്ങനെ? (8) വെളിപ്പാടു 13:11-ലെയും 17:11-ലെയും പ്രവചനങ്ങൾ നിവർത്തിക്കുന്ന ആധുനിക രാഷ്ട്രീയ ശക്തികൾ ഏവ? (9) വീഡിയോയിലെ ഏതു രംഗമാണ് സഭാപ്രസംഗി 8:9-ന്റെ സത്യതയെ തെളിയിക്കുന്നത്? (10) ബൈബിളിലെ ഭാവിവാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഈ വീഡിയോ ശക്തീകരിച്ചിരിക്കുന്നത് എങ്ങനെ? (11) ബൈബിൾ ദിവ്യമായ ഒരു ഉറവിൽനിന്നാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഈ വീഡിയോ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാനാകും?