-
അറിയിപ്പുകൾരാജ്യ ശുശ്രൂഷ—2005 | നവംബർ
-
-
അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്കു കുട്ടികളില്ലെന്നു വീട്ടുകാർ സൂചിപ്പിക്കുന്നപക്ഷം, പരിജ്ഞാനം പുസ്‌തകമോ ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയോ പരിചയപ്പെടുത്തുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പിക്കുക. ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവ സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ അവയിൽ ഏതെങ്കിലും നൽകുക. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്‌തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്‌തകമോ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരൻ പുസ്‌തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം വിശേഷവത്‌കരിക്കപ്പെടും. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക് വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്.
◼ 2006 ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്‌തകാധ്യയനത്തിൽ നാം പഠിക്കുന്നത് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകമായിരിക്കും. ആ സമയത്ത് സഭകളിൽ ആവശ്യത്തിന് പുസ്‌തകങ്ങൾ സ്റ്റോക്കുണ്ടായിരിക്കണം.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ഡിസംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. മെയ്‌ന്റനൻസിനോ നിർമാണത്തിനോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട് സൂക്ഷിക്കുന്നുണ്ടെങ്കിൽ ആ കണക്ക് ഓഡിറ്റ് ചെയ്യാനുള്ള ക്രമീകരണവും ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ലോകവ്യാപക വേലയ്‌ക്കും രാജ്യഹാൾ ഫണ്ടിലേക്കും ആയി ബ്രാഞ്ച് ഓഫീസിന് നേരിട്ട് അയയ്‌ക്കുന്ന സംഭാവനകളുടെ ചെക്കിൽ അല്ലെങ്കിൽ ബാങ്ക് ഡ്രാഫ്‌റ്റിൽ “The Watch Tower Society” എന്ന പേരായിരിക്കണം കാണിക്കേണ്ടത്.
◼ ജനുവരിയിലെ ഒരു സേവനയോഗ പരിപാടിയിൽ രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു എന്ന വീഡിയോ പരിപാടി പരിചിന്തിക്കുന്നതായിരിക്കും. കോപ്പികൾ ആവശ്യമുണ്ടെങ്കിൽ, കഴിയുന്നത്ര പെട്ടെന്ന് സഭയിലൂടെ ഓർഡർ അയയ്‌ക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? —ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, നേപ്പാളി, മലയാളം, മറാത്തി, ഹിന്ദി
സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! (ലഘുലേഖ നമ്പർ 27) —ഇംഗ്ലീഷ്, ഉർദു, കന്നഡ, കൊങ്കണി (റോമൻ ലിപി), ഖാസി, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മണിപ്പൂരി, മലയാളം, മറാത്തി, മിസോ, ഹിന്ദി
-
-
നമുക്കു സഹായിക്കാൻ കഴിയുന്ന വിധംരാജ്യ ശുശ്രൂഷ—2005 | നവംബർ
-
-
നമുക്കു സഹായിക്കാൻ കഴിയുന്ന വിധം
1 “ഞങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?” ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു ദുരന്തം നടന്നതായി കേൾക്കുമ്പോൾ യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് അത്. യെഹൂദ്യയിൽ ഒരു ക്ഷാമം ഉണ്ടായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അവിടെ വസിക്കുന്ന സഹോദരങ്ങൾക്ക് ദുരിതാശ്വാസത്തിനുള്ള ക്രമീകരണങ്ങൾ ചെയ്‌തതായി പ്രവൃത്തികൾ 11:27-30-ലെ വിവരണം കാണിക്കുന്നു.
2 ഈ ആധുനിക നാളിൽ, പ്രകൃതിവിപത്തുകളാലും മനുഷ്യർ വരുത്തുന്ന ദുരന്തങ്ങളാലും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം ചെലവഴിക്കാൻ സംഘടനയോടു ബന്ധപ്പെട്ട നിയമങ്ങൾ നമുക്ക് അനുവാദം നൽകിയിട്ടുണ്ട്.
3 ഉദാഹരണത്തിന് കഴിഞ്ഞ വർഷം ദക്ഷിണേഷ്യയിൽ ഉണ്ടായ സുനാമി ദുരന്തത്താൽ ബാധിക്കപ്പെട്ടവരുടെ സഹായാർഥം അനേകം സഹോദരങ്ങൾ സംഭാവനകൾ നൽകുകയുണ്ടായി. സംഘടനയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ അയച്ചുകൊണ്ട് സഹോദരങ്ങൾ പ്രകടമാക്കിയ സമാനുഭാവത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. എന്നിരുന്നാലും ദാതാവ് ഒരു പ്രത്യേക ദുരന്തത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന സംഭാവനകൾ, ആ ഉദ്ദേശ്യത്തിനായി മാത്രമേ വിനിയോഗിക്കാവൂ എന്നും നിശ്ചിത കാലയളവിനുള്ളിൽ അത് ഉപയോഗിച്ചിരിക്കണം എന്നും ചില രാജ്യങ്ങളിലെ നിയമം നിഷ്‌കർഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സഹോദരങ്ങളുടെ ആവശ്യങ്ങൾ അതിനോടകം നിറവേറ്റപ്പെട്ടിട്ടുണ്ടെങ്കിൽ ആ സംഭാവന വേറൊരു ഉദ്ദേശ്യത്തിനും ഉപയോഗിക്കാൻ സാധിക്കാതെ വരും.
4 അതുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമുള്ള സംഭാവനകൾ, ലോകവ്യാപക വേലയ്‌ക്കായുള്ള സംഭാവനയായി നൽകാൻ അഭ്യർഥിക്കുന്നു. ഈ സംഭാവനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ഉപയോഗിക്കപ്പെടുന്നു. ഇനി ഏതെങ്കിലും കാരണത്താൽ ഒരു വ്യക്തി ലോകവ്യാപക വേലയ്‌ക്കു കൊടുക്കുന്നതു കൂടാതെ ദുരിതാശ്വാസത്തിനു പ്രത്യേകമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അത് സ്വീകരിക്കുകയും ദുരിതാശ്വാസ സഹായം ആവശ്യമുള്ള ഇടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതായിരിക്കും. എന്നാൽ അങ്ങനെയുള്ള സംഭാവനകൾ നൽകുമ്പോൾ അവ എങ്ങനെ, എവിടെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച് നിബന്ധനകൾ വെക്കാതിരിക്കാൻ താത്‌പര്യപ്പെടുന്നു.
5 സംഭാവനകൾ മുഖ്യമായും ലോകവ്യാപക വേലയ്‌ക്കായി നൽകുമ്പോൾ, അവയുടെ വിനിയോഗം ഭാവിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മാത്രമായി ഒതുക്കിനിറുത്തപ്പെടുന്നില്ല. പകരം രാജ്യവേലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാൻ ആവശ്യമായ പണം നമ്മുടെ ശേഖരത്തിൽ ഉണ്ടായിരിക്കും. ഇത് എഫെസ്യർ 4:16-ലെ തത്ത്വത്തിനു ചേർച്ചയിലാണ്. “സ്‌നേഹത്തിലുളള വർദ്ധനെക്കായി . . . വളർച്ച പ്രാപിക്കു”വാൻ “ശരീരം മുഴുവനും . . . ഏകീഭവിച്ചു” പ്രവർത്തിക്കാൻ ആ വാക്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
-