ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2009 ഏപ്രിൽ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2009 മാർച്ച് 2 മുതൽ ഏപ്രിൽ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും അതിനു ചെവികൊടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യോസേഫിന്റെ ദൃഷ്ടാന്തം എങ്ങനെ കാണിക്കുന്നു? (ഉല്പ. 39:7-12) [w07 10/15 പേ. 23 ഖ. 16]
2. നമ്മോടു തെറ്റു ചെയ്തവരോടു ക്ഷമിക്കുന്ന കാര്യത്തിൽ യോസേഫ് ഉത്തമ മാതൃകയായിരിക്കുന്നത് എങ്ങനെ? (ഉല്പ. 45:4, 5) [w99 1/1 പേ. 31 ഖ. 2-3]
3. “ചെങ്കോൽ,” “രാജദണ്ഡ്” എന്നിവയുടെ അർഥമെന്ത്? (ഉല്പ. 49:10) [w04 1/15 പേ. 29]
4. ‘നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണം’ എന്ന യോസേഫിന്റെ നിർദേശം എന്തു ഫലമുളവാക്കി? (ഉല്പ. 50:25) [w07 6/1 പേ. 28 ഖ. 10]
5. വെല്ലുവിളി നിറഞ്ഞ ഒരു നിയമനം ലഭിക്കുമ്പോൾ നമുക്ക് ആത്മവിശ്വാസം പകരുന്നത് എന്താണ്? (പുറ. 4:10, 13) [w04 3/15 പേ. 25 ഖ. 4]
6. യഹോവ ഫറവോനോട് ഇടപെട്ട വിധം എന്തിൽ കലാശിച്ചു, ആ സംഭവങ്ങൾ നമ്മെ എങ്ങനെ ബാധിക്കണം? (പുറ. 9:13-16) [w05 5/15 പേ. 21 ഖ. 8]
7. പുറപ്പാടു 14:30, 31 നമ്മുടെ നാളിൽ എന്തർഥമാക്കുന്നു? [w04 3/15 പേ. 26 ഖ. 5]
8. പുറപ്പാടു 16:1-3 വരെ കാണുന്നതുപോലെ പിറുപിറുക്കുന്നതിൽ എന്ത് അപകടങ്ങളാണുള്ളത്? [w06 7/15 പേ. 15 ഖ. 4, 5]
9. പുറപ്പാടു 19:5, 6-ൽ പറയുന്ന ന്യായപ്രമാണ ഉടമ്പടിയിലെ വ്യവസ്ഥകൾക്കു ചേർച്ചയിൽ ഇസ്രായേല്യർക്ക് “പുരോഹിതരാജത്വവും വിശുദ്ധജനവും” ആയിരിക്കാൻ എങ്ങനെ കഴിയുമായിരുന്നു? [w95 7/1 പേ. 16 ഖ. 8]
10. അതിമോഹത്തെക്കുറിച്ചുള്ള പത്താമത്തെ കൽപ്പന മറ്റേതൊരു മനുഷ്യ നിയമത്തെക്കാളും ശ്രേഷ്ഠമായിരിക്കുന്നത് എങ്ങനെ? (പുറ. 20:17) [w06 6/15 പേ. 23-24 ഖ. 16]