ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2009 ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2009 ജൂലൈ 6 മുതൽ ആഗസ്റ്റ് 31 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. അച്ഛനമ്മമാരെ “ശപിക്കുന്ന” ഏതൊരുവനും മരണശിക്ഷ കൽപ്പിച്ചിരുന്നത് എന്തുകൊണ്ട്? (ലേവ്യ. 20:9) [w04 5/15 പേ. 24 ഖ. 7]
2. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന് ഇസ്രായേലിലെ എല്ലാ പുരുഷപ്രജകളും സംബന്ധിക്കേണ്ടിയിരുന്നതിനാൽ, നീരാജനത്തിനായി യവക്കൊയ്ത്തിലെ ആദ്യഫലം ശേഖരിക്കുന്നത് ആരായിരുന്നു? (ലേവ്യ. 23:5, 11) [w07 7/15 പേ. 26 ഖ. 3]
3. യോബേൽ വർഷം എന്തിന്റെ മുൻനിഴലായിരുന്നു? (ലേവ്യ. 25:10, 11) [w04 7/15 പേ. 26-27]
4. സംഖ്യാപുസ്തകം 2:2-ൽ പറയപ്പെട്ടിരിക്കുന്ന ‘കൊടിക്ക്’ ഇസ്രായേല്യരുടെ കാര്യത്തിൽ മതപരമായ എന്തെങ്കിലും പ്രാധാന്യമുണ്ടായിരുന്നോ? [w02 9/15 പേ. 21 ഖ. 4]
5. പുരാതന ഇസ്രായേലിലെ നാസീർവ്രതക്കാരെപ്പോലെ ഇന്നത്തെ മുഴുസമയ രാജ്യഘോഷകർ എന്തു മനോഭാവം പ്രകടമാക്കുന്നു? (സംഖ്യാ. 6:3, 5, 6) [w04 8/1 പേ. 24-25]
6. സേവനത്തിൽനിന്നു വിരമിക്കുന്നതു സംബന്ധിച്ച് ലേവ്യർക്ക് ഏർപ്പെടുത്തിയിരുന്ന നിയമത്തിലെ ഏതു തത്ത്വം ഇന്ന് യഹോവയുടെ ജനത്തിന് ബാധകമാക്കാം? (സംഖ്യാ. 8:25, 26) [w04 8/1 പേ 25 ഖ. 1]
7. ഇസ്രായേല്യർ “ദുരാഗ്രഹികളായി”ത്തീർന്നത് എങ്ങനെ, ഇന്ന് ക്രിസ്ത്യാനികൾക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും? (സംഖ്യാ. 11:4) [w01 6/15 പേ. 14-15; w95 3/1 പേ. 16 ഖ. 10]
8. മിര്യാമിനു മാത്രം കുഷ്ഠം പിടിപെട്ടത് എന്തുകൊണ്ട്, ഇതിൽനിന്ന് പ്രധാനപ്പെട്ട എന്തു പാഠം പഠിക്കാം? (സംഖ്യാ. 12:9-11) [w04 8/1 പേ. 26 ഖ. 3; it-2 പേ. 415 ഖ. 1]
9. കനാന്യവാസികളെ “ഇര” എന്നു പരാമർശിച്ചപ്പോൾ യോശുവയും കാലേബും എന്താണ് അർഥമാക്കിയത്? (സംഖ്യാ. 14:9) [w06 10/1 പേ. 17 ഖ. 5]
10. സംഖ്യാപുസ്തകം 21:5-ലെ ദൃഷ്ടാന്തം നമുക്ക് എന്തു മുന്നറിയിപ്പു നൽകുന്നു? [w99 8/15 പേ. 26-27]