ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2010 ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 20 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2010 മാർച്ച് 1 മുതൽ ഏപ്രിൽ 26 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്.
1. ‘യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞപ്പോൾ നൊവൊമി എന്താണ് അർഥമാക്കിയത്? (രൂത്ത് 1:21) [w05 3/1 പേ. 27 ഖ. 2]
2. രൂത്തിന് ഒരു “ഉത്തമ സ്ത്രീ”യെന്ന സത്പേരു നേടിക്കൊടുത്തത് ഏതെല്ലാം ഗുണങ്ങളായിരുന്നു? (രൂത്ത് 3:11) [w05 3/1 പേ. 28 ഖ. 7]
3. “ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ” എന്നു പറഞ്ഞുകൊണ്ട് എല്ക്കാനാ തന്റെ ഭാര്യയെ ബലപ്പെടുത്തിയത് എങ്ങനെ? (1 ശമൂ. 1:8) [w05 3/15 പേ. 22 ഖ. 3]
4. ഒരു രാജാവിനുവേണ്ടിയുള്ള ഇസ്രായേലിന്റെ അപേക്ഷ അനുചിതമായിരുന്നത് എന്തുകൊണ്ട്? (1 ശമൂ. 8:5) [w05 9/15 പേ. 20 ഖ. 17]
5. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന കാര്യത്തിൽ ‘വൃദ്ധനും നരച്ചവനുമായ’ ശമൂവേൽ ഒരു ഉത്തമ മാതൃക വെച്ചത് എങ്ങനെ? അത് എന്താണ് എടുത്തുകാണിക്കുന്നത്? (1 ശമൂ. 12:2, 23) [w07 6/1 പേ. 29 ഖ. 13-15]
6. ശൗൽ കേന്യരോടു പ്രത്യേക പരിഗണന കാണിച്ചത് എന്തുകൊണ്ട്? (1 ശമൂ. 15:6) [w05 3/15 പേ. 22 ഖ. 10]
7. 1 ശമൂവേൽ 16:17-23-ന്റെ വീക്ഷണത്തിൽ, ദാവീദ് ആരുടെ മകനാണെന്നു ശൗൽ ചോദിച്ചത് എന്തുകൊണ്ട്? (1 ശമൂ. 17:58) [w05 3/15 പേ. 24 ഖ. 1]
8. ഗത്തിൽവെച്ചുണ്ടായ ഒരു വിഷമസന്ധിയെ ദാവീദ് നേരിട്ടതിൽനിന്ന് നമുക്ക് എന്ത് പഠിക്കാനാകും? (1 ശമൂ. 21:12, 13) [w05 3/15 പേ. 24 ഖ. 5]
9. സുഹൃത്തായ ദാവീദിനെ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയും ചെയ്യേണ്ടിവന്ന സാഹചര്യത്തിൽ യോനാഥാൻ സ്നേഹവും താഴ്മയും പ്രകടമാക്കിയത് എങ്ങനെ? (1 ശമൂ. 23:17) [lv പേ. 32 ഖ. 10, അടിക്കു.]
10. എൻദോരിലെ വെളിച്ചപ്പാടത്തിയുമായുള്ള ശൗലിന്റെ കൂടിക്കാഴ്ചയിൽനിന്ന് നമുക്ക് എന്ത് പഠിക്കാനുണ്ട്? (1 ശമൂ. 28:8-19) [w05 3/15 പേ. 24 ഖ. 8]