ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2014 ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. ശരിയും തെറ്റും സംബന്ധിച്ച് ഒരു വികലമായ വീക്ഷണം വളർത്തിയെടുക്കുന്നത് ഒഴിവാക്കാൻ ലേവ്യപുസ്തകം 18:3 നമ്മെ സഹായിക്കുന്നത് എങ്ങനെ? (എഫെ. 4:17-19) (ജൂലൈ 7, w02 2/1 പേ. 29 ഖ. 4)
2. ലേവ്യപുസ്തകം 19:2-ലെ കൽപന എന്തു പഠിപ്പിക്കുന്നു, നാം അത് അനുസരിക്കാൻ കഠിനശ്രമം ചെയ്യേണ്ടത് എന്തുകൊണ്ട്? (ജൂലൈ 7, w10 1/1 പേ. 30 ഖ. 5)
3. കാലാ പെറുക്കുന്നതിനോടു ബന്ധപ്പെട്ടു പുരാതന നാളിൽ നൽകിയ നിയമത്തിനു പിന്നിലെ തത്ത്വം, ഇന്നു നമ്മെ എന്തു പഠിപ്പിക്കുന്നു? (ലേവ്യ. 19:9, 10) (ജൂലൈ 7, w06 6/15 പേ. 22-23 ഖ. 13)
4. “കണ്ണിന്നു പകരം കണ്ണ്” എന്ന നിയമം പ്രതികാരം ചെയ്യുന്നതിനെ ഉന്നമിപ്പിച്ചില്ല എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ലേവ്യ. 24:19, 20) (ജൂലൈ 14, w10 1/1 പേ. 12 ഖ. 3-4)
5. ഒരു ഇസ്രായേല്യനെ സംബന്ധിച്ച് ഏതു സാഹചര്യത്തിൽ പലിശ ഈടാക്കുന്നതു തെറ്റായിരുന്നു, എന്നാൽ അത് അനുവദിച്ചിരുന്നത് എപ്പോഴായിരുന്നു? (ലേവ്യ. 25:35-37) (ജൂലൈ 21, w04 5/15 പേ. 24 ഖ. 4)
6. ഏത് “അടയാള”ങ്ങൾക്കു ചുറ്റുമായിരുന്നു മൂന്ന് ഇസ്രായേല്യ ഗോത്രവിഭാഗങ്ങൾ മരുഭൂമിയിൽ പാളയമിറങ്ങേണ്ടിയിരുന്നത്? (സംഖ്യാ. 2:1, 2) (ജൂലൈ 28, w04 8/1 പേ. 24 ഖ. 5)
7. നിർബന്ധിത സേവനം സംബന്ധിച്ചു സംഖ്യപുസ്തകം 8:25, 26-ൽ ലേവ്യരോടു പറഞ്ഞിരിക്കുന്ന വാക്കുകളിൽനിന്ന് പ്രായമേറിയവരോട് എന്തു പരിഗണന കാണിക്കണമെന്ന പാഠമാണുള്ളത്? (ആഗ. 11, w04 8/1 പേ. 25 ഖ. 1)
8. ഈജിപ്റ്റിൽനിന്നുള്ള അത്ഭുതകരമായ വിടുതലിനുശേഷം, ഇസ്രായേല്യർ പരാതിയുടെ ആത്മാവ് വളർത്തിയെടുത്തത് എന്തുകൊണ്ട്, ഈ വിവരണത്തിൽനിന്ന് എന്തു പ്രധാന പാഠമാണ് നാം പഠിക്കുന്നത്? (സംഖ്യാ. 11:4-6) (ആഗ. 18, w95 3/1 പേ. 16 ഖ. 10)
9. എൽദാദും മേദാദും പ്രവാചകവൃത്തി ആരംഭിച്ചതിനോട് മോശ പ്രതികരിച്ച വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? (സംഖ്യാ. 11:27-29) (ആഗ. 18, w04 8/1 പേ. 26 ഖ. 5)
10. “വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുക” എന്ന് ഇസ്രായേല്യർക്കു കൊടുത്ത കൽപ്പനയിൽനിന്ന് വിലപ്പെട്ട എന്തു തത്ത്വമാണു നാം പഠിക്കുന്നത്? (സംഖ്യാ. 15:37-39) (ആഗ. 25, w04 8/1 പേ. 26 ഖ. 8)