ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയെ നിരന്തരം സേവിക്കാൻ അവരെ പരിശീലിപ്പിക്കുക
തുടക്കംമുതലേ ക്രമമായി, ഉത്സാഹത്തോടെ ശുശ്രൂഷയിൽ ഏർപ്പെടാൻ പരിശീലനം ലഭിക്കുന്ന പുതിയ പ്രചാരകർ പിന്നീടു ഫലപ്രദരായ ശുശ്രൂഷകരായിത്തീരുമെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. (സുഭ 22:6; ഫിലി 3:16) ശുശ്രൂഷയ്ക്ക് ഒരു നല്ല അടിസ്ഥാനമിടാൻ നിങ്ങൾക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാനാകും എന്നതിനുള്ള ചില നിർദേശങ്ങൾ ഇതാ:
ഒരു പ്രചാരകനാകാൻ യോഗ്യത നേടിയാൽ ഉടൻതന്നെ നിങ്ങളുടെ വിദ്യാർഥിയെ പരിശീലിപ്പിച്ചുതുടങ്ങുക. (km 8/15 1) ഓരോ ആഴ്ചത്തെയും പട്ടികയിൽ വയൽസേവനത്തിനായി സമയം മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥിയെ ബോധ്യപ്പെടുത്തുക. (ഫിലി 1:10) പ്രദേശത്തെക്കുറിച്ച് മോശം അഭിപ്രായങ്ങൾക്കു പകരം നല്ലതു പറയുക. (ഫിലി 4:8) ഗ്രൂപ്പ് മേൽവിചാരകന്റെയും മറ്റു പ്രചാരകരുടെയും കൂടെ പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. അപ്പോൾ അവരുടെ അനുഭവസമ്പത്ത് അദ്ദേഹത്തിനും പ്രയോജനപ്പെടും.—സുഭ 1:5; km 10/12 6 ¶3
വിദ്യാർഥി സ്നാനപ്പെട്ടുകഴിഞ്ഞാലും ശുശ്രൂഷയ്ക്കായി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും നിറുത്തരുത്. പ്രത്യേകിച്ച്, അദ്ദേഹം “ദൈവസ്നേഹം” പുസ്തകം പഠിച്ചുതീർന്നിട്ടില്ലെങ്കിൽ.—km 12/13 7
പുതിയ പ്രചാരകന്റെകൂടെ പ്രവർത്തിക്കുമ്പോൾ ലളിതമായ ഒരു അവതരണം നടത്തുക. അദ്ദേഹം വീടുകളിൽ സംസാരിച്ചുകഴിയുമ്പോൾ നന്നായി അഭിനന്ദിക്കുക. മെച്ചപ്പെടാനുള്ള നിർദേശങ്ങൾ കൊടുക്കുക.—km 5/10 7