വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 8 പേ. 98-110
  • ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ
  • ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധരാ​യി​രി​ക്കുക എന്നതിന്റെ അർഥം
  • നമുക്ക്‌ എങ്ങനെ ശുചി​ത്വം പാലി​ക്കാം?
  • നമ്മളെ മലിന​മാ​ക്കുന്ന ശീലങ്ങ​ളും നടപടി​ക​ളും ഒഴിവാ​ക്കു​ക
  • തന്റെ ജനം ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • ദൈവദാസൻമാർ ശുദ്ധിയുളളവരായിരിക്കണം
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • മനസ്സിലും ശരീരത്തിലും ശുദ്ധരായിരിക്കുക
    വീക്ഷാഗോപുരം—1991
  • ഒരു ജനമെന്ന നിലയിൽ സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 8 പേ. 98-110
ഒരു അമ്മ തന്റെ കുട്ടിയുടെ ഷർട്ടിന്റെ ബട്ടൺ ഇടുന്നു

അധ്യായം 8

ശുദ്ധി​യു​ള്ള​വരെ ദൈവം സ്‌നേ​ഹി​ക്കു​ന്നു

“നിർമ​ല​നോട്‌ അങ്ങ്‌ നിർമലത കാണി​ക്കു​ന്നു.”—സങ്കീർത്തനം 18:26.

1-3. (എ) ഒരു അമ്മ തന്റെ കുട്ടി​യു​ടെ ശുചി​ത്വം ഉറപ്പു​വ​രു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) തന്റെ ആരാധകർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്ത്‌?

ഒരു അമ്മ തന്റെ കുട്ടിയെ പുറത്ത്‌ കൊണ്ടു​പോ​കാൻ ഒരുക്കു​ക​യാണ്‌. അവനെ കുളി​പ്പിച്ച്‌ വൃത്തി​യുള്ള വസ്‌ത്രങ്ങൾ ധരിപ്പി​ക്കു​ന്നു. ശുചി​ത്വം കുട്ടി​യു​ടെ ആരോ​ഗ്യ​ത്തിന്‌ അനിവാ​ര്യ​മാ​ണെന്ന്‌ അമ്മയ്‌ക്ക്‌ അറിയാം. മകന്റെ വസ്‌ത്ര​വും ശരീര​വും ശുദ്ധി​യു​ള്ള​ത​ല്ലെ​ങ്കിൽ അതു മാതാ​പി​താ​ക്ക​ളായ തങ്ങളുടെ പേരിനെ ബാധി​ക്കു​മെ​ന്നും അവൾക്ക്‌ അറിയാം.

2 തന്റെ ദാസന്മാർ ശുദ്ധി​യു​ള്ളവർ അഥവാ നിർമലർ ആയിരി​ക്കാ​നാ​ണു സ്വർഗീ​യ​പി​താ​വായ യഹോവ ആഗ്രഹി​ക്കു​ന്നത്‌. “നിർമ​ല​നോട്‌ അങ്ങ്‌ നിർമലത കാണി​ക്കു​ന്നു” എന്നു ദൈവ​വ​ചനം പറയുന്നു.a (സങ്കീർത്തനം 18:26) യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു; ശുദ്ധി നമുക്കു പ്രയോ​ജനം ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. ദെവത്തി​ന്റെ സാക്ഷി​ക​ളായ നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട്‌ തനിക്കു ബഹുമതി വരുത്താ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. അതെ, വൃത്തി​യും വെടി​പ്പും ഉള്ള നമ്മുടെ ആകാര​വും നല്ല പെരു​മാ​റ്റ​വും യഹോ​വ​യെ​യും യഹോ​വ​യു​ടെ വിശു​ദ്ധ​നാ​മ​ത്തെ​യും, മഹത്ത്വ​പ്പെ​ടു​ത്തു​കയേ ഉള്ളൂ, അത്‌ ഒരിക്ക​ലും അപകീർത്തി​ക്കു കാരണ​മാ​കില്ല.—യഹസ്‌കേൽ 36:22; 1 പത്രോസ്‌ 2:12 വായി​ക്കുക.

3 ശുദ്ധി​യു​ള്ള​വരെ ദൈവം സ്‌നേ​ഹി​ക്കു​ന്നു എന്ന അറിവ്‌ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നി​ല്ലേ? നമ്മുടെ ജീവി​ത​രീ​തി ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു നമ്മുടെ ആഗ്രഹം. കാരണം, നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു; ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അങ്ങനെ​യെ​ങ്കിൽ, ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ, ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധരാ​യി​രി​ക്കുക എന്നതിന്റെ അർഥം, നമുക്ക്‌ എങ്ങനെ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം എന്നീ കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ ചിന്തി​ക്കാം. പുരോ​ഗതി വരുത്തേണ്ട വശങ്ങൾ മനസ്സി​ലാ​ക്കാൻ അതു നമ്മളെ സഹായി​ക്കും.

ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ

4, 5. (എ) നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രമു​ഖ​കാ​രണം എന്താണ്‌? (ബി) യഹോ​വ​യു​ടെ ശുചി​ത്വ​ബോ​ധം സൃഷ്ടി​യിൽ പ്രതി​ഫ​ലി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

4 നമ്മളെ നയിക്കാൻ യഹോവ ഉപയോ​ഗി​ക്കുന്ന ഒരു മാർഗ​മാ​ണു സ്വന്തം മാതൃക. അതു​കൊ​ണ്ടാ​ണു “ദൈവത്തെ അനുക​രി​ക്കുക” എന്നു ദൈവ​വ​ചനം നമ്മളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നത്‌. (എഫെസ്യർ 5:1) നമ്മുടെ ദൈവ​മായ യഹോവ എല്ലാ അർഥത്തി​ലും നിർമ​ല​നും വിശു​ദ്ധ​നും ആണ്‌. നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രമു​ഖ​കാ​ര​ണ​വും അതാണ്‌.—ലേവ്യ 11:44, 45 വായി​ക്കുക.

5 മറ്റു ഗുണങ്ങ​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​വ​യു​ടെ വിശു​ദ്ധി​യും യഹോ​വ​യു​ടെ സൃഷ്ടി​ക​ളിൽ പ്രതി​ഫ​ലി​ച്ചു​കാ​ണാം. (റോമർ 1:20) മനുഷ്യർക്കു താമസി​ക്കാൻ പറ്റിയ ശുദ്ധി​യുള്ള ഒരു ഭവനമാ​യി​ട്ടാ​ണു ദൈവം ഭൂമിയെ സൃഷ്ടി​ച്ച​തു​തന്നെ. വായു​വും ജലവും ശുദ്ധീ​ക​രി​ക്കാൻ യഹോവ പ്രകൃ​തി​യിൽ ചില പരിവൃ​ത്തി​കൾ സ്ഥാപി​ച്ചി​രി​ക്കു​ന്നു. മാലി​ന്യ​ങ്ങളെ നിരു​പ​ദ്ര​വ​ക​ര​മായ വസ്‌തു​ക്ക​ളാ​ക്കി മാറ്റി​ക്കൊണ്ട്‌ ശുചീ​ക​ര​ണ​വ​കു​പ്പു​പോ​ലെ പ്രവർത്തി​ക്കുന്ന ചില തരം സൂക്ഷ്‌മാ​ണു​ക്ക​ളുണ്ട്‌. മനുഷ്യ​ന്റെ സ്വാർഥ​ത​യും അത്യാ​ഗ്ര​ഹ​വും കാരണം ഉണ്ടായി​ട്ടുള്ള എണ്ണച്ചോർച്ച​യും മറ്റു മലിനീ​ക​ര​ണ​ങ്ങ​ളും പരിഹ​രി​ക്കാൻ ശാസ്‌ത്ര​ജ്ഞ​ന്മാർ ‘തീറ്റ​ഭ്രാ​ന്ത​രായ’ ഈ കൊച്ചു​ജീ​വി​കളെ ഉപയോ​ഗ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ‘ഭൂമിയെ സൃഷ്ടി​ച്ചവൻ’ ശുചി​ത്വ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ന്നു​ണ്ടെന്നു വ്യക്തം. (യിരെമ്യ 10:12) ആ സ്ഥിതിക്ക്‌, നമ്മളും ശുചി​ത്വ​ത്തെ പ്രാധാ​ന്യ​ത്തോ​ടെ കാണേ​ണ്ട​തല്ലേ?

6, 7. യഹോ​വ​യു​ടെ ആരാധകർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന വസ്‌തു​ത​യ്‌ക്ക്‌, ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമം അടിവ​ര​യി​ട്ടത്‌ എങ്ങനെ?

6 നമ്മൾ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണം, പരമാ​ധി​കാ​രി​യായ യഹോവ തന്റെ ആരാധ​ക​രിൽനിന്ന്‌ അത്‌ ആവശ്യ​പ്പെ​ടു​ന്നു എന്നതാണ്‌. യഹോവ ഇസ്രാ​യേ​ലി​നു കൊടുത്ത നിയമ​ത്തിൽ ശുദ്ധി​യും ആരാധ​ന​യും അഭേദ്യ​മാം​വി​ധം ബന്ധപ്പെ​ട്ടി​രു​ന്നു. പാപപ​രി​ഹാ​ര​ദി​വസം മഹാപു​രോ​ഹി​തൻ ഒന്നല്ല, രണ്ടു പ്രാവ​ശ്യം കുളി​ക്ക​ണ​മെന്ന്‌ ആ നിയമം നിഷ്‌കർഷി​ച്ചു. (ലേവ്യ 16:4, 23, 24) യഹോ​വ​യ്‌ക്കു യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ പുരോ​ഹി​ത​ന്മാർ കൈയും കാലും കഴുക​ണ​മാ​യി​രു​ന്നു. (പുറപ്പാട്‌ 30:17-21; 2 ദിനവൃ​ത്താ​ന്തം 4:6) ശാരീ​രി​ക​വും ആചാര​പ​ര​വും ആയ അശുദ്ധിക്ക്‌ ഇടയാ​ക്കുന്ന ഏതാണ്ട്‌ 70 കാര്യങ്ങൾ ഇസ്രാ​യേ​ലി​നു നൽകിയ ആ നിയമ​ത്തിൽ പട്ടിക​പ്പെ​ടു​ത്തു​ന്നുണ്ട്‌. അശുദ്ധ​നാ​യി​രി​ക്കുന്ന സമയത്ത്‌ ഒരു ഇസ്രാ​യേ​ല്യൻ ആരാധ​ന​യിൽ പങ്കെടു​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. മനഃപൂർവം അതു ലംഘി​ച്ചാൽ മരണശി​ക്ഷ​യാ​യി​രു​ന്നു ഫലം. (ലേവ്യ 15:31) കുളി​ക്കു​ന്ന​തും വസ്‌ത്രം കഴുകു​ന്ന​തും ഉൾപ്പെടെ നിയമം അനുശാ​സി​ച്ചി​രുന്ന ശുദ്ധീ​ക​ര​ണ​ന​ട​പ​ടി​കൾ പിൻപ​റ്റാൻ വിസമ്മ​തി​ക്കുന്ന ഏതൊ​രാ​ളെ​യും “സഭയിൽനിന്ന്‌ ഛേദിച്ചു”കളയണ​മാ​യി​രു​ന്നു.—സംഖ്യ 19:17-20.

7 നമ്മൾ, ഇസ്രാ​യേ​ലി​നു കൊടുത്ത നിയമ​ത്തി​നു കീഴി​ല​ല്ലെ​ങ്കി​ലും ദൈവ​ത്തി​ന്റെ വീക്ഷണം വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ അതു നമ്മളെ സഹായി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ആരാധകർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന വസ്‌തു​ത​യ്‌ക്ക്‌ ആ നിയമം അടിവ​ര​യി​ട്ടു. യഹോ​വ​യ്‌ക്കു മാറ്റം വന്നിട്ടില്ല. (മലാഖി 3:6) നമ്മുടെ ആരാധന “ശുദ്ധവും നിർമ​ല​വും” അല്ലാത്ത​പക്ഷം യഹോവ അതു സ്വീക​രി​ക്കില്ല. (യാക്കോബ്‌ 1:27) അക്കാര​ണ​ത്താൽ, ദൈവം നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്നു നമ്മൾ അറി​യേ​ണ്ട​തുണ്ട്‌.

ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധരാ​യി​രി​ക്കുക എന്നതിന്റെ അർഥം

8. നമ്മൾ ഏതെല്ലാം മേഖല​ക​ളിൽ ശുദ്ധരാ​യി​രി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

8 ബൈബി​ള​നു​സ​രിച്ച്‌ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ, ശരീര​വും വീടും പരിസ​ര​വും ശുചി​യാ​യി സൂക്ഷി​ക്കു​ന്നതു മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. ദൈവ​ദൃ​ഷ്ടി​യിൽ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളും ഉൾപ്പെ​ടു​ന്നുണ്ട്‌. നാല്‌ അടിസ്ഥാ​ന​മേ​ഖ​ല​ക​ളിൽ നമ്മൾ ശുദ്ധി പാലി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌: ആത്മീയ​ശു​ദ്ധി, ധാർമി​ക​ശു​ദ്ധി, മാനസി​ക​ശു​ദ്ധി, അതു​പോ​ലെ നമ്മുടെ ശുചി​ത്വ​ശീ​ലങ്ങൾ. ഇവ ഓരോ​ന്നാ​യി നമുക്ക്‌ ഇപ്പോൾ വിശക​ല​നം​ചെ​യ്യാം.

9, 10. ആത്മീയ​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കുക എന്നാൽ അർഥം എന്ത്‌, സത്യ​ക്രി​സ്‌ത്യാ​നി​കൾ എന്ത്‌ ഒഴിവാ​ക്കു​ന്നു?

9 ആത്മീയ​ശു​ദ്ധി. ലളിത​മാ​യി പറഞ്ഞാൽ, സത്യാ​രാ​ധ​നയെ വ്യാജാ​രാ​ധ​ന​യു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​രു​തെ​ന്നാണ്‌ ഇതിന്റെ അർഥം. ബാബി​ലോ​ണിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പുറപ്പെട്ട ഇസ്രാ​യേ​ല്യർ പിൻവ​രുന്ന ആഹ്വാ​ന​ത്തി​നു ചെവി​കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു: “വിട്ടു​പോ​രു​വിൻ . . . അശുദ്ധ​മാ​യത്‌ ഒന്നും തൊട​രുത്‌ . . . ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ.” (യശയ്യ 52:11) മുഖ്യ​മാ​യും, യഹോ​വ​യു​ടെ ആരാധന പുനഃ​സ്ഥാ​പി​ക്കാ​നാണ്‌ അവർ സ്വദേ​ശ​ത്തേക്കു യാത്ര തിരി​ച്ചത്‌. ആ ആരാധന ശുദ്ധമാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു; ബാബി​ലോ​ണ്യ​മ​ത​ത്തി​ലെ ദൈവ​നി​ന്ദാ​ക​ര​മായ ഉപദേ​ശ​ങ്ങ​ളാ​ലും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളാ​ലും അതു മലിന​മാ​കാൻ പാടി​ല്ലാ​യി​രു​ന്നു.

10 സത്യ​ക്രി​സ്‌ത്യാ​നി​ക​ളായ നമ്മളും വ്യാജാ​രാ​ധ​ന​യാൽ അശുദ്ധ​രാ​കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. (1 കൊരി​ന്ത്യർ 10:21 വായി​ക്കുക.) വ്യാജ​മ​ത​ത്തി​ന്റെ സ്വാധീ​നം ഇന്ന്‌ എവി​ടെ​യും ഉള്ളതു​കൊണ്ട്‌ നമ്മൾ പ്രത്യേ​കം ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. മനുഷ്യ​ന്റെ ഉള്ളിലെ എന്തോ ഒന്ന്‌ മരണത്തെ അതിജീ​വി​ക്കു​ന്നു എന്നതു​പോ​ലുള്ള വ്യാജ​മ​തോ​പ​ദേ​ശ​ങ്ങ​ളു​മാ​യി കെട്ടു​പി​ണ​ഞ്ഞു​കി​ട​ക്കുന്ന സമ്പ്രദാ​യ​ങ്ങ​ളും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളും പല രാജ്യ​ങ്ങ​ളി​ലു​മുണ്ട്‌. (സഭാ​പ്ര​സം​ഗകൻ 9:5, 6, 10) എന്നാൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ അവ ഒഴിവാ​ക്കു​ക​തന്നെ ചെയ്യുന്നു.b നിർമ​ലാ​രാ​ധന സംബന്ധിച്ച ദിവ്യ​നി​ല​വാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാൻ മറ്റുള്ള​വ​രിൽനി​ന്നുള്ള സമ്മർദത്തെ നമ്മൾ ഒരിക്ക​ലും അനുവ​ദി​ക്കില്ല.—പ്രവൃ​ത്തി​കൾ 5:29.

11. ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കു​ക​യെ​ന്നാൽ എന്താണ്‌ അർഥം, അത്‌ അതി​പ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 ധാർമി​ക​ശു​ദ്ധി. ധാർമി​ക​ശു​ദ്ധി​യിൽ, സകലതരം ലൈം​ഗിക അധാർമി​ക​ത​യും ഒഴിവാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. (എഫെസ്യർ 5:5 വായി​ക്കുക.) ധാർമി​ക​ശു​ദ്ധി വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാണ്‌. അടുത്ത അധ്യാ​യ​ത്തിൽ കാണാൻപോ​കു​ന്ന​തു​പോ​ലെ, ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്ക​ണ​മെ​ങ്കിൽ നമ്മൾ ‘അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽനിന്ന്‌ ഓടി​യ​കന്നേ’ മതിയാ​കൂ. അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യുന്ന ഒരാൾ പശ്ചാത്ത​പിച്ച്‌ തിരി​ഞ്ഞു​വ​രാ​ത്ത​പക്ഷം “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.” (1 കൊരി​ന്ത്യർ 6:9, 10, 18) “വൃത്തി​കെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധ”രുടെ കൂട്ടത്തി​ലാണ്‌, അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വരെ ദൈവം കാണു​ന്നത്‌. ധാർമി​ക​മാ​യി ശുദ്ധരാ​കു​ന്നി​ല്ലെ​ങ്കിൽ, ‘അവരുടെ ഓഹരി . . . രണ്ടാം മരണം’ ആയിരി​ക്കും.—വെളി​പാട്‌ 21:8.

12, 13. ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും തമ്മിൽ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു, നമുക്ക്‌ എങ്ങനെ മാനസി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കാം?

12 മാനസി​ക​ശു​ദ്ധി. ചിന്തക​ളാ​ണ​ല്ലോ പ്രവർത്തി​ക്കാൻ പ്രേരി​പ്പി​ക്കു​ന്നത്‌. ദുഷ്‌ചി​ന്തകൾ മനസ്സി​ലും ഹൃദയ​ത്തി​ലും വേരു​പി​ടി​ക്കാൻ അനുവ​ദി​ക്കു​ന്ന​പക്ഷം, ഇന്നല്ലെ​ങ്കിൽ നാളെ നമ്മൾ അശുദ്ധ​മായ കാര്യങ്ങൾ ചെയ്യാ​നുള്ള സർവസാ​ധ്യ​ത​യു​മുണ്ട്‌. (മത്തായി 5:28; 15:18-20) എന്നാൽ, ശുദ്ധവും നിർമ​ല​വും ആയ കാര്യ​ങ്ങൾകൊ​ണ്ടാ​ണു നമ്മൾ മനസ്സു നിറയ്‌ക്കു​ന്ന​തെ​ങ്കിൽ, അശുദ്ധ​മായ കാര്യങ്ങൾ ഒഴിവാ​ക്കാൻ നമ്മൾ പ്രചോ​ദി​ത​രാ​കും. (ഫിലി​പ്പി​യർ 4:8 വായി​ക്കുക.) മാനസി​ക​മാ​യി നമുക്ക്‌ എങ്ങനെ ശുദ്ധരാ​യി​രി​ക്കാം? നമ്മുടെ ചിന്താ​ഗ​തി​യെ മലിന​മാ​ക്കുന്ന ഏതൊരു വിനോ​ദ​പ​രി​പാ​ടി​യും ഒഴിവാ​ക്കു​ക​യാണ്‌ ഒരു മാർഗം.c കൂടാതെ, ക്രമമാ​യി ദൈവ​വ​ചനം പഠിച്ചു​കൊണ്ട്‌ ശുദ്ധമായ കാര്യ​ങ്ങ​ളാൽ നമ്മുടെ മനസ്സു നിറയ്‌ക്കു​ക​യും വേണം.—സങ്കീർത്തനം 19:8, 9.

13 ആത്മീയ​മാ​യും ധാർമി​ക​മാ​യും മാനസി​ക​മാ​യും ശുദ്ധരാ​യി​രു​ന്നാൽ മാത്രമേ നമുക്കു ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നാ​കൂ. ഈ മേഖല​ക​ളിൽ ശുദ്ധരാ​യി​രി​ക്കു​ന്നതു സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ മറ്റ്‌ അധ്യാ​യ​ങ്ങ​ളിൽ കാണാം. ഇനി നമുക്കു നാലാ​മത്തെ മേഖല​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാം—നമ്മുടെ ശുചി​ത്വ​ശീ​ലങ്ങൾ.

നമുക്ക്‌ എങ്ങനെ ശുചി​ത്വം പാലി​ക്കാം?

14. നമ്മുടെ ശുചി​ത്വ​ശീ​ലങ്ങൾ നമ്മളെ മാത്രമല്ല ബാധി​ക്കു​ന്നത്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

14 നമ്മുടെ ശരീര​വും വീടും പരിസ​ര​വും ശുചി​യാ​യി സൂക്ഷി​ക്കു​ന്ന​താണ്‌ ഇതിൽ ഉൾപ്പെ​ടു​ന്നത്‌. ശുചി​ത്വ​മെ​ന്നതു വ്യക്തി​പ​ര​മായ കാര്യ​മാ​ണെ​ന്നും അതു മറ്റാ​രെ​യും ബാധി​ക്കി​ല്ലെ​ന്നും കരുതു​ന്നതു ശരിയാ​ണോ? യഹോ​വ​യു​ടെ ആരാധകർ ഒരിക്ക​ലും അങ്ങനെ ചിന്തി​ക്കില്ല. നേരത്തേ കണ്ടതു​പോ​ലെ, നമ്മുടെ ശുദ്ധി യഹോ​വ​യ്‌ക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌, അതു നമുക്കു പ്രയോ​ജനം ചെയ്യു​മെ​ന്ന​തു​കൊണ്ട്‌ മാത്രമല്ല, അതു ദൈവ​ത്തി​ന്റെ പേരിനെ ബാധി​ക്കു​മെ​ന്ന​തു​കൊ​ണ്ടു​മാണ്‌. ഈ അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ട ദൃഷ്ടാന്തം അതാണു കാണി​ക്കു​ന്നത്‌. എപ്പോ​ഴും വൃത്തി​യും വെടി​പ്പും ഇല്ലാതെ നടക്കുന്ന ഒരു കുട്ടി​യു​ടെ മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ മോശ​മായ ഒരു ധാരണ​യല്ലേ നിങ്ങൾക്കു കിട്ടുക? നമ്മുടെ വസ്‌ത്ര​ധാ​ര​ണ​വും ജീവി​ത​രീ​തി​യും യാതൊ​രു പ്രകാ​ര​ത്തി​ലും സ്വർഗീ​യ​പി​താ​വി​ന്റെ​മേൽ നിന്ദ വരുത്തി​വെ​ക്കാ​നോ നമ്മൾ പ്രസം​ഗി​ക്കുന്ന സന്ദേശ​ത്തിൽനിന്ന്‌ ആളുക​ളു​ടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കാ​നോ നമ്മൾ ആഗ്രഹി​ക്കില്ല. ഇക്കാര്യ​ത്തിൽ പൗലോ​സി​ന്റെ അതേ മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ ദൈവ​വ​ചനം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പൗലോസ്‌ എഴുതി: “ഞങ്ങളുടെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ആരും ഒരു കുറ്റവും പറയരു​ത​ല്ലോ. അതു​കൊണ്ട്‌ ഞങ്ങൾ കാരണം ആരും ഒരുത​ര​ത്തി​ലും ഇടറി​വീ​ഴാ​തി​രി​ക്കാൻ ഞങ്ങൾ നോക്കു​ന്നു. എല്ലാ വിധത്തി​ലും ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്നു തെളി​യി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌.” (2 കൊരി​ന്ത്യർ 6:3, 4) അങ്ങനെ​യെ​ങ്കിൽ നമുക്ക്‌ എങ്ങനെ ശുചി​ത്വം പാലി​ക്കാം?

15, 16. നല്ല ശുചി​ത്വ​ശീ​ല​ത്തിൽ എന്ത്‌ ഉൾപ്പെ​ടു​ന്നു, നമ്മുടെ വസ്‌ത്രം എങ്ങനെ​യു​ള്ള​താ​യി​രി​ക്കണം?

15 ശാരീ​രി​ക​ശു​ദ്ധി​യും വസ്‌ത്ര​ധാ​ര​ണ​വും മറ്റും. ഓരോ രാജ്യ​ത്തെ​യും സംസ്‌കാ​ര​വും ജീവി​ത​സാ​ഹ​ച​ര്യ​വും വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും, സോപ്പോ മറ്റോ ഉപയോ​ഗിച്ച്‌ ദിവസ​വും കുളി​ച്ചു​കൊണ്ട്‌ നാമും നമ്മുടെ കുട്ടി​ക​ളും ശുചി​ത്വ​മു​ള്ള​വ​രാ​ണെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​കും. ഭക്ഷണം കഴിക്കു​ന്ന​തി​നോ ഭക്ഷ്യവ​സ്‌തു​ക്കൾ കൈകാ​ര്യം​ചെ​യ്യു​ന്ന​തി​നോ മുമ്പും കക്കൂസിൽ പോയ​തി​നു ശേഷവും മലമൂ​ത്ര​വി​സർജ​നം​ചെയ്‌ത കുഞ്ഞിനെ കഴുകി​ക്കു​ക​യോ ഡയപ്പറു​കൾ മാറ്റു​ക​യോ ഒക്കെ ചെയ്‌ത​ശേ​ഷ​വും സോപ്പ്‌ ഉപയോ​ഗിച്ച്‌ കൈ കഴുകു​ന്നതു നല്ല ശുചി​ത്വ​ശീ​ല​ത്തിൽപ്പെ​ടും. സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ കൈ കഴുകു​ന്നതു രോഗ​ങ്ങളെ തടയും, അതു ജീവൻ രക്ഷിക്കു​ക​പോ​ലും ചെയ്യും. ഹാനി​ക​ര​മായ വൈറ​സും ബാക്‌ടീ​രി​യ​യും പകരാ​തി​രി​ക്കാ​നും അങ്ങനെ അതിസാ​രം​പോ​ലുള്ള രോഗങ്ങൾ തടയാ​നും അതു സഹായി​ക്കും. മാലി​ന്യ​നിർമാർജ​ന​സം​വി​ധാ​നം ഇല്ലാത്ത ഒരു പ്രദേ​ശ​ത്താ​ണു നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കിൽ പുരാ​ത​ന​കാ​ലത്ത്‌ ഇസ്രാ​യേ​ല്യർ ചെയ്‌ത​തു​പോ​ലെ മാലി​ന്യ​ങ്ങൾ കുഴി​ച്ചു​മൂ​ടാ​വു​ന്ന​താണ്‌.—ആവർത്തനം 23:12, 13.

16 നമ്മുടെ വസ്‌ത്രങ്ങൾ വൃത്തി​യും വെടി​പ്പും ഉള്ളതും മാന്യ​വും ആയിരി​ക്കണം; അതിന്‌ അവ പതിവാ​യി കഴു​കേ​ണ്ട​തുണ്ട്‌. ഒരു ക്രിസ്‌ത്യാ​നി​യു​ടെ വസ്‌ത്രം വില കൂടി​യ​തോ ഏറ്റവും പുതിയ ഫാഷനി​ലു​ള്ള​തോ ആയിരി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ലും അതു വൃത്തി​യും വെടി​പ്പും ഉള്ളതും മാന്യ​വും ആയിരി​ക്കണം. (1 തിമൊ​ഥെ​യൊസ്‌ 2:9, 10 വായി​ക്കുക.) നമ്മൾ എവി​ടെ​യാ​യാ​ലും, ‘നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലിന്‌ അലങ്കാ​ര​മാ​കു​ന്ന​തരം’ വസ്‌ത്രം ധരിക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.—തീത്തോസ്‌ 2:10.

17. നമ്മുടെ വീടും പരിസ​ര​വും മറ്റും വൃത്തി​യും വെടി​പ്പും ഉള്ളതാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 വീടും പരിസ​ര​വും മറ്റും. നമ്മുടെ വീടു വലിയ ആഡംബ​ര​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നില്ല; പക്ഷേ അതു വൃത്തി​യു​ള്ള​തും ആകർഷ​ക​വും ആയി സൂക്ഷി​ക്കാൻ കഴിയു​ന്നത്ര ശ്രമി​ക്കണം. അതു​പോ​ലെ​തന്നെ, യോഗ​ങ്ങൾക്കും വയൽസേ​വ​ന​ത്തി​നും പോകാൻ നമ്മൾ വാഹനം ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതിന്റെ അകവും പുറവും വേണ്ടത്ര വൃത്തി​യു​ള്ള​താ​യി സൂക്ഷി​ക്കുക. വീടും പരിസ​ര​വും വൃത്തി​യു​ള്ള​താ​ണെ​ങ്കിൽ അതുതന്നെ നല്ലൊരു സാക്ഷ്യ​മാ​ണെന്ന്‌ ഓർക്കുക. യഹോവ വിശു​ദ്ധ​നായ ഒരു ദൈവ​മാ​ണെ​ന്നും യഹോവ, ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കു’മെന്നും ദൈവ​ത്തിന്റ രാജ്യം നമ്മുടെ ഈ ഭൗമി​ക​ഭ​വ​നത്തെ ഉടൻതന്നെ ഒരു പറുദീ​സ​യാ​ക്കി​മാ​റ്റു​മെ​ന്നും ആണല്ലോ നമ്മൾ ആളുകളെ പഠിപ്പി​ക്കു​ന്നത്‌. (വെളി​പാട്‌ 11:18; ലൂക്കോസ്‌ 23:43) അതു​കൊണ്ട്‌ വരാനി​രി​ക്കുന്ന ആ പുതിയ ലോക​ത്തി​നു യോജിച്ച തരം ശുചി​ത്വ​ശീ​ലങ്ങൾ നമ്മൾ ഇപ്പോൾത്തന്നെ വളർത്തി​യെ​ടു​ക്കു​ന്നു​ണ്ടെന്നു നമ്മുടെ വീടും വസ്‌തു​വ​ക​ക​ളും നിരീ​ക്ഷി​ക്കുന്ന മറ്റുള്ള​വർക്കു മനസ്സി​ലാ​കണം.

1.ഒരു അച്ഛനും മകനും കൈ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകുന്നു. 2. ഒരു സ്‌ത്രീ പാചകം ചെയ്യുന്ന പാത്രം സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നു

ശരീര​വും വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കു​ന്നതു ശുചി​ത്വ​ത്തിൽ ഉൾപ്പെടുന്നു

18. രാജ്യ​ഹാ​ളി​നോ​ടു നമുക്ക്‌ എങ്ങനെ ആദരവ്‌ കാണി​ക്കാം?

18 നമ്മുടെ ആരാധ​നാ​സ്ഥലം. പ്രദേ​ശത്തെ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മായ രാജ്യ​ഹാ​ളി​നോട്‌ ആദരവ്‌ കാണി​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. രാജ്യ​ഹാ​ളി​ലേക്കു വരുന്ന പുതി​യ​വർക്കു നമ്മുടെ യോഗ​സ്ഥ​ല​ത്തെ​ക്കു​റിച്ച്‌ മതിപ്പു തോന്ന​ണ​മെ​ന്നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. പതിവാ​യി ശുചീ​ക​രി​ക്കു​ന്ന​തും കാലാ​കാ​ല​ങ്ങ​ളിൽ കേടു​പോ​ക്കു​ന്ന​തും ഹാളിന്റെ ആകർഷ​ക​ത്വം നിലനി​റു​ത്താൻ സഹായി​ക്കും. രാജ്യ​ഹാൾ നല്ല നിലയിൽ സൂക്ഷി​ക്കാ​നാ​യി കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ നമ്മൾ അതി​നോട്‌ ആദരവ്‌ കാണി​ക്കു​ന്നു. ആരാധ​നാ​സ്ഥലം വൃത്തി​യാ​ക്കു​ന്ന​തി​ലും “കേടു​പോ​ക്കു​ക​യും അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ക​യും” ചെയ്യു​ന്ന​തി​ലും സ്വമേ​ധയാ സഹായി​ക്കാ​നാ​കു​ന്നത്‌ ഒരു പദവി​യാണ്‌. (2 ദിനവൃ​ത്താ​ന്തം 34:10) സമ്മേള​ന​ങ്ങൾക്കോ കൺ​വെൻ​ഷ​നു​കൾക്കോ വേണ്ടി സമ്മേള​ന​ഹാ​ളി​ലോ മറ്റു ഹാളു​ക​ളി​ലോ കൂടി​വ​രു​മ്പോ​ഴും ഇതേ തത്ത്വങ്ങൾ ബാധക​മാണ്‌.

നമ്മളെ മലിന​മാ​ക്കുന്ന ശീലങ്ങ​ളും നടപടി​ക​ളും ഒഴിവാ​ക്കു​ക

19. ശാരീ​രി​ക​ശു​ദ്ധി നിലനി​റു​ത്തു​ന്ന​തി​നു നമ്മൾ എന്ത്‌ ഒഴിവാ​ക്കണം, ഇക്കാര്യ​ത്തിൽ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

19 ശാരീ​രി​ക​ശു​ദ്ധി നിലനി​റു​ത്തു​ന്ന​തി​നു പുകവലി, മദ്യത്തി​ന്റെ ദുരു​പ​യോ​ഗം, മാനസി​കാ​വ​സ്ഥയെ മാറ്റി​മ​റി​ക്കു​ന്ന​തോ ആസക്തി ഉണ്ടാക്കു​ന്ന​തോ ആയ മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗം തുടങ്ങിയ ദുഷിച്ച ശീലങ്ങ​ളും നടപടി​ക​ളും നമ്മൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. ഇന്നു സർവസാ​ധാ​ര​ണ​മാ​യി​രി​ക്കുന്ന, അശുദ്ധ​വും വെറു​പ്പു​ള​വാ​ക്കു​ന്ന​തും ആയ എല്ലാ നടപടി​ക​ളും ബൈബിൾ അക്കമിട്ട്‌ പറയു​ന്നില്ല. എങ്കിലും അത്തരം കാര്യങ്ങൾ സംബന്ധിച്ച്‌ യഹോ​വ​യു​ടെ വീക്ഷണം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കുന്ന തത്ത്വങ്ങൾ അതിലുണ്ട്‌. അവ മനസ്സി​ലാ​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ ജീവിതം നയിക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും. നമുക്ക്‌ ഇപ്പോൾ അഞ്ചു തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ നോക്കാം.

20, 21. നമ്മൾ ഏതുതരം നടപടി​കൾ ഒഴിവാ​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌, അങ്ങനെ ചെയ്യാൻ നമുക്കു ശക്തമായ എന്തു കാരണ​മുണ്ട്‌?

20 “പ്രിയ​പ്പെ​ട്ട​വരേ, ഈ വാഗ്‌ദാ​നങ്ങൾ നമുക്കു​ള്ള​തു​കൊണ്ട്‌ ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ ദൈവ​ഭ​യ​ത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.” (2 കൊരി​ന്ത്യർ 7:1) ശരീരത്തെ മലിന​മാ​ക്കു​ന്ന​തും ആത്മാവി​നെ—ചിന്താ​ഗ​തി​യെ​യും മനോ​ഭാ​വ​ത്തെ​യും—ദുഷി​പ്പി​ക്കു​ന്ന​തും ആയ എല്ലാ പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നും നമ്മൾ വിട്ടു​നിൽക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ മനസ്സി​നും ശരീര​ത്തി​നും ഹാനി​ക​ര​മായ ഏതൊരു ആസക്തി​യും നമ്മൾ ഒഴിവാ​ക്കണം.

21 “മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​കരി”ക്കേണ്ടതി​ന്റെ ശക്തമായ കാരണം ബൈബിൾ നൽകു​ന്നുണ്ട്‌. “ഈ വാഗ്‌ദാ​നങ്ങൾ നമുക്കു​ള്ള​തു​കൊണ്ട്‌” എന്ന വാക്കു​ക​ളോ​ടെ​യാണ്‌ 2 കൊരി​ന്ത്യർ 7:1 ആരംഭി​ക്കു​ന്നത്‌ എന്ന കാര്യം ശ്രദ്ധി​ക്കുക. ഏതു വാഗ്‌ദാ​നങ്ങൾ? “ഞാൻ നിങ്ങളെ സ്വീക​രി​ക്കും . . . ഞാൻ നിങ്ങളു​ടെ പിതാ​വും . . . ആകും” എന്നാണു തൊട്ടു​മു​മ്പുള്ള വാക്യങ്ങൾ പറയു​ന്നത്‌. (2 കൊരി​ന്ത്യർ 6:17, 18) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. നിങ്ങളെ തന്റെ സംരക്ഷ​ണ​വ​ല​യ​ത്തി​ലാ​ക്കു​മെ​ന്നും ഒരു അച്ഛൻ തന്റെ മകനെ​യോ മകളെ​യോ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ നിങ്ങളെ സ്‌നേ​ഹി​ക്കു​മെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. “ശരീര​ത്തെ​യും ചിന്തക​ളെ​യും” മലിന​മാ​ക്കുന്ന കാര്യങ്ങൾ നിങ്ങൾ ഒഴിവാ​ക്കി​യാൽ മാത്രമേ യഹോവ ആ വാഗ്‌ദാ​നം നിറ​വേ​റ്റു​ക​യു​ള്ളൂ. യഹോ​വ​യു​മാ​യുള്ള ആ അമൂല്യ​ബ​ന്ധ​ത്തി​നു തുരങ്കം​വെ​ക്കാൻ ദുഷിച്ച ശീലങ്ങ​ളെ​യും നടപടി​ക​ളെ​യും അനുവ​ദി​ക്കു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാ​യി​രി​ക്കും!

22-25. അശുദ്ധ​മായ ശീലങ്ങ​ളും നടപടി​ക​ളും ഒഴിവാ​ക്കാൻ ഏതു തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും?

22 “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മത്തായി 22:37) ഏറ്റവും വലിയ കല്‌പ​ന​യാ​യി യേശു ഇത്‌ എടുത്തു​പ​റ​യു​ക​യു​ണ്ടാ​യി. (മത്തായി 22:38) യഹോവ അത്തരം സ്‌നേ​ഹ​ത്തിന്‌ അർഹനാണ്‌. മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും കൂടെ ദൈവത്തെ സ്‌നേ​ഹി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ നമ്മുടെ ആയുസ്സു കുറയ്‌ക്കു​ക​യോ ദൈവം തന്ന ചിന്താ​പ്രാ​പ്‌തി​യെ മന്ദീഭ​വി​പ്പി​ക്കു​ക​യോ ചെയ്യുന്ന ശീലങ്ങൾ നമ്മൾ ഒഴിവാ​ക്കി​യേ തീരൂ.

23 “(യഹോ​വ​യാണ്‌) എല്ലാവർക്കും ജീവനും ശ്വാസ​വും മറ്റു സകലവും നൽകു​ന്നത്‌.” (പ്രവൃ​ത്തി​കൾ 17:24, 25) ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണു ജീവൻ. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ആ സമ്മാന​ത്തോട്‌ ആദരവ്‌ കാണി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. നമ്മുടെ ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മായ ഏതൊരു ശീലവും നടപടി​യും നമ്മൾ ഒഴിവാ​ക്കു​ന്നു. കാരണം അതു ജീവനെന്ന സമ്മാന​ത്തോ​ടുള്ള കടുത്ത അനാദ​ര​വാ​ണെന്നു നമുക്ക്‌ അറിയാം.—സങ്കീർത്തനം 36:9.

24 “നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.” (മത്തായി 22:39) ദുഷിച്ച ശീലങ്ങ​ളും നടപടി​ക​ളും, അതിൽ ഏർപ്പെ​ടുന്ന വ്യക്തിക്കു മാത്രമല്ല ചുറ്റു​മു​ള്ള​വർക്കും ദോഷം​ചെ​യ്യും. ഉദാഹ​ര​ണ​ത്തിന്‌, പുകവ​ലി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരാളു​ടെ അടുത്ത്‌ നിൽക്കു​ന്ന​തു​പോ​ലും ആരോ​ഗ്യ​ത്തി​നു ഹാനി​ക​ര​മാണ്‌. തന്റെ ചുറ്റു​മു​ള്ള​വരെ ദ്രോ​ഹി​ക്കുന്ന ഒരാൾ അയൽക്കാ​രനെ സ്‌നേ​ഹി​ക്ക​ണ​മെന്ന ദിവ്യ​ക​ല്‌പന ലംഘി​ക്കു​ക​യാണ്‌. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന അദ്ദേഹ​ത്തി​ന്റെ ഏതൊരു അവകാ​ശ​വാ​ദ​വും വെറു​തേ​യാ​ണെ​ന്നും വരും.—1 യോഹ​ന്നാൻ 4:20, 21.

25 ‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രു​ന്നു​കൊണ്ട്‌ അനുസ​രണം കാണി​ക്കുക.’ (തീത്തോസ്‌ 3:1) പല രാജ്യ​ങ്ങ​ളി​ലും മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്ന​തും കൈവശം വെക്കു​ന്ന​തും നിയമ​വി​രു​ദ്ധ​മാണ്‌. സത്യ​ക്രി​സ്‌ത്യാ​നി​ക​ളായ നമ്മൾ ഒരിക്ക​ലും അങ്ങനെ ചെയ്യില്ല.—റോമർ 13:1.

26. (എ) ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) ദൈവ​മു​മ്പാ​കെ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ ഏറ്റവും നല്ല ജീവി​ത​രീ​തി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

26 ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്ന​തിന്‌, ചില കാര്യ​ങ്ങ​ളിൽ മാത്രമല്ല എല്ലാ കാര്യ​ങ്ങ​ളി​ലും നമ്മൾ ശുദ്ധരാ​യി​രി​ക്കണം. അശുദ്ധ​മായ ശീലങ്ങ​ളു​ടെ​യും നടപടി​ക​ളു​ടെ​യും പിടി​യിൽനിന്ന്‌ പുറത്തു​വ​രുക അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും അതു സാധ്യ​മാണ്‌.d വാസ്‌ത​വ​ത്തിൽ, അതാണ്‌ ഏറ്റവും നല്ല ജീവി​ത​ഗതി. കാരണം യഹോവ പറഞ്ഞു​ത​രുന്ന കാര്യങ്ങൾ എപ്പോ​ഴും നമ്മുടെ പ്രയോ​ജ​നത്തെ കരുതി​യു​ള്ള​താണ്‌. (യശയ്യ 48:17 വായി​ക്കുക.) സർവോ​പരി, ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നമ്മൾ സ്‌നേ​ഹി​ക്കുന്ന ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മെ​ന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ നമ്മളെ സഹായി​ക്കു​മെ​ന്നും അറിയു​ന്ന​തിൽനി​ന്നുള്ള സംതൃ​പ്‌തി​യും നമുക്കു​ണ്ടാ​യി​രി​ക്കും.

a ‘നിർമലർ’ അഥവാ ‘ശുദ്ധി​യു​ള്ളവർ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദങ്ങൾ ചില​പ്പോൾ ശാരീ​രി​ക​ശു​ദ്ധി​യെ കുറി​ക്കു​ന്നു എങ്കിലും മിക്ക സാഹച​ര്യ​ങ്ങ​ളി​ലും അതു ധാർമി​ക​വും ആത്മീയ​വും ആയ ശുദ്ധി​യെ​യാ​ണു കുറി​ക്കു​ന്നത്‌.

b ചില ആഘോ​ഷ​ങ്ങ​ളും ആചാര​ങ്ങ​ളും സത്യ​ക്രി​സ്‌ത്യാ​നി​കൾ ഒഴിവാ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാൻ 13-ാം അധ്യായം കാണുക.

c നല്ല വിനോ​ദ​പ​രി​പാ​ടി​കൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാ​മെന്ന്‌ ആറാം അധ്യാ​യ​ത്തിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌.

d “ശരി ചെയ്യാൻ ഞാൻ കഠിന​ശ്രമം ചെയ്യു​ന്നു​ണ്ടോ?” എന്ന ചതുര​വും, “ദൈവ​ത്തിന്‌ എല്ലാം സാധ്യം” എന്ന ചതുര​വും കാണുക.

ശരി ചെയ്യാൻ ഞാൻ കഠിന​ശ്രമം ചെയ്യു​ന്നു​ണ്ടോ?

തന്റെ കൂടെയുള്ള ആളുകൾ പുകവലിക്കുമ്പോൾ ചെറുത്തുനിൽക്കാനുള്ള സഹായത്തിനായി ഒരാൾ പ്രാർഥിക്കുന്നു

തത്ത്വം: “ഞാൻ എന്റെ ശരീരത്തെ, ഇടിച്ചി​ടിച്ച്‌ ഒരു അടിമ​യെ​പ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു. മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ചിട്ട്‌ ഒടുവിൽ ഞാൻതന്നെ ഏതെങ്കി​ലും വിധത്തിൽ അയോ​ഗ്യ​നാ​യി​പ്പോ​ക​രു​ത​ല്ലോ.”—1 കൊരി​ന്ത്യർ 9:27.

നിങ്ങളോടുതന്നെ ചോദി​ക്കുക:

  • അശുദ്ധ​മായ ഏതെങ്കി​ലും കാര്യം ചെയ്യാൻ പ്രലോ​ഭനം തോന്നുന്ന ഉടൻ ദൈവാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി ഞാൻ പ്രാർഥി​ക്കാ​റു​ണ്ടോ?—മത്തായി 6:13.

  • എന്റെ കൂട്ടു​കാർ, ഞാൻ കാണുന്ന സിനിമ, ഞാൻ കേൾക്കുന്ന സംഗീതം എന്നിവ അശുദ്ധ​കാ​ര്യ​ങ്ങൾ ചെയ്യാ​തി​രി​ക്കാ​നുള്ള എന്റെ ദൃഢനി​ശ്ച​യത്തെ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌?—1 പത്രോസ്‌ 4:3, 4.

  • നല്ല കാര്യങ്ങൾ ചെയ്യു​ന്നതു പാപം ചെയ്യാ​നുള്ള ഒഴിക​ഴി​വ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?—മത്തായി 23:25-28.

  • യേശു​വി​നെ​പ്പോ​ലെ, ദൈ​വേഷ്ടം ചെയ്യാ​നാ​യി കഷ്ടതകൾ സഹിക്കാൻ ഞാൻ തയ്യാറാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—1 പത്രോസ്‌ 2:21; 4:1.

  • പുക വലിക്കാ​ത്ത​തി​ന്റെ കാരണം ഞാൻ ഒരാൾക്ക്‌ എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കും?—റോമർ 12:1, 2.

  • ഏതെങ്കി​ലും ഒരു ദുശ്ശീലം ഉപേക്ഷി​ക്കാ​നുള്ള ശ്രമത്തി​നി​ടെ ഒന്നു ‘വീണു​പോ​യാൽ’ ഞാൻ ഒരു സമ്പൂർണ​പ​രാ​ജ​യ​മാ​ണെന്നല്ല അർഥ​മെന്ന്‌ എനിക്ക്‌ അറിയാ​മോ?—റോമർ 7:21-25.

“ദൈവ​ത്തിന്‌ എല്ലാം സാധ്യം”

ഒറ്റയ്‌ക്കു കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന ഒരു അമ്മയായ ഹെലൻe പറയു​ന്നതു ശ്രദ്ധി​ക്കുക: “എനിക്ക്‌ 15 വയസ്സു​ള്ള​പ്പോൾ ഞാൻ ദിവസ​വും സിഗരറ്റ്‌ വലിക്കു​ക​യും വാരാ​ന്ത​ങ്ങ​ളിൽ കൂട്ടു​കാ​രു​ടെ​കൂ​ടെ മദ്യപി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പിന്നീട്‌ മൂന്നു കുട്ടി​ക​ളു​ടെ അമ്മയാ​യ​ശേഷം ഞാൻ കൊ​ക്കെയ്‌ൻ എന്ന മയക്കു​മ​രു​ന്നിന്‌ അടിമ​യാ​യി. ജീവിതം താറു​മാ​റാ​യെന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. അങ്ങനെ​യി​രി​ക്കെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോ​വ​യു​ടെ സഹായ​ത്താൽ ദുശ്ശീ​ല​ങ്ങ​ളിൽനിന്ന്‌ പുറത്ത്‌ വരാനും ശുദ്ധമായ ഒരു ജീവിതം നയിക്കാ​നും എനിക്കാ​യി. കൊ​ക്കെയ്‌ൻ ഉപേക്ഷി​ക്കു​ന്നതു പക്ഷേ ഒട്ടും എളുപ്പ​മ​ല്ലാ​യി​രു​ന്നു. സ്വന്ത​ശ്ര​മ​ത്താൽ ഈ മാറ്റം വരുത്താൻ കഴിയു​മാ​യി​രു​ന്നു എന്ന്‌ എനിക്കു തോന്നു​ന്നില്ല. ‘ദൈവ​ത്തിന്‌ എല്ലാം സാധ്യം’ എന്ന യേശു​വി​ന്റെ വാക്കു​ക​ളു​ടെ സത്യത ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞെന്ന്‌ എനിക്ക്‌ ഇന്നു ഹൃദയ​ത്തിൽനിന്ന്‌ പറയാൻ കഴിയും.”—മത്തായി 19:26.

e പേര്‌ മാറ്റി​യി​ട്ടുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക