വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr18 സെപ്‌റ്റംബർ പേ. 2-5
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
  • ഉപതലക്കെട്ടുകള്‍
  • സെപ്‌റ്റം​ബർ 3-9
  • സെപ്‌റ്റം​ബർ 10-16
  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക
  • സെപ്‌റ്റം​ബർ 17-23
  • യോഹ 6:14-ന്റെ പഠനക്കു​റിപ്പ്‌, nwtsty
  • സെപ്‌റ്റം​ബർ 24-30
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ (2018)
mwbr18 സെപ്‌റ്റംബർ പേ. 2-5

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

സെപ്‌റ്റം​ബർ 3-9

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 1-2

“യേശു ആദ്യത്തെ അത്ഭുതം പ്രവർത്തി​ക്കു​ന്നു”

jy-E 41 ¶6

യേശു​വി​ന്റെ ആദ്യത്തെ അത്ഭുതം

യേശു​വി​ന്റെ ആദ്യത്തെ അത്ഭുത​മാണ്‌ ഇത്‌. പുതിയ ശിഷ്യ​ന്മാർ ഇതു കാണു​മ്പോൾ യേശു​വി​ലുള്ള അവരുടെ വിശ്വാ​സം ശക്തമാ​കു​ന്നു. പിന്നീട്‌ യേശു​വും അമ്മയും അർധസ​ഹോ​ദ​ര​ന്മാ​രും കൂടി ഗലീല​ക്ക​ട​ലിന്‌ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്തുള്ള കഫർന്ന​ഹൂം നഗരത്തി​ലേക്കു പോകു​ന്നു.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 1:1-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

വചനം: ഗ്രീക്കിൽ, ലോ​ഗൊസ്‌. ഇവിടെ ഒരു പദവി​നാ​മ​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ പദപ്ര​യോ​ഗം യോഹ 1:14-ലും വെളി 19:13-ലും കാണാം. ഈ പദവി​നാ​മം യേശു​വി​ന്റേ​താ​ണെന്നു യോഹ​ന്നാൻതന്നെ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. യേശു മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ ഒരു ആത്മവ്യ​ക്തി​യാ​യി​രുന്ന സമയത്തും ഒരു പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യിൽ ശുശ്രൂഷ നടത്തിയ കാലത്തും സ്വർഗാ​രോ​ഹ​ണ​ത്തി​നു ശേഷമുള്ള സമയത്തും യേശു​വി​നെ വിശേ​ഷി​പ്പി​ച്ചു​കൊണ്ട്‌ ഈ പദവി​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. സ്രഷ്ടാ​വായ ദൈവ​ത്തി​ന്റെ മറ്റ്‌ ആത്മപു​ത്ര​ന്മാർക്കും മനുഷ്യർക്കും ദൈവ​ത്തിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളും വിവര​ങ്ങ​ളും നൽകുന്ന, ദൈവ​ത്തി​ന്റെ വക്താവാ​യി​രു​ന്നു യേശു. അതു​കൊ​ണ്ടു​തന്നെ യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പുള്ള കാലത്ത്‌ മനുഷ്യ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ യഹോവ പലപ്പോ​ഴും ‘വചനം’ എന്ന ഈ ദൂതവ​ക്താ​വി​നെ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.—ഉൽ 16:7-11; 22:11; 31:11; പുറ 3:2-5; ന്യായ 2:1-4; 6:11, 12; 13:3.

കൂടെ​യാ​യി​രു​ന്നു: അക്ഷ. “നേർക്ക്‌.” ഈ വാക്യ​ത്തിൽ പ്രോസ്‌ എന്ന ഗ്രീക്കു​പ്ര​ത്യ​യം (Greek preposition), തൊട്ട​ടു​ത്താ​യി​രി​ക്കു​ന്ന​തി​നെ​യോ അടുത്ത കൂട്ടാ​ളി​യാ​യി​രി​ക്കു​ന്ന​തി​നെ​യോ ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇനി, വചനവും ഏകസത്യ​ദൈ​വ​വും ഒന്നല്ല, രണ്ടു വ്യക്തി​ക​ളാ​ണെന്ന സൂചന​യും ഈ ഗ്രീക്കു​പദം തരുന്നുണ്ട്‌.

വചനം ഒരു ദൈവ​മാ​യി​രു​ന്നു: അഥവാ “വചനം ദിവ്യ​നാ​യി​രു​ന്നു (അല്ലെങ്കിൽ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​നാ​യി​രു​ന്നു”).” യോഹ​ന്നാ​ന്റെ ഈ പ്രസ്‌താ​വന, ‘വചനത്തി​ന്റെ’ (ഗ്രീക്കിൽ, ലോ​ഗൊസ്‌; ഈ വാക്യ​ത്തി​ലെ വചനം എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) അഥവാ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു സവി​ശേ​ഷ​ത​യെ​യാ​ണു വർണി​ക്കു​ന്നത്‌. മറ്റെല്ലാം സൃഷ്ടി​ക്കാൻ യഹോവ ഉപയോ​ഗിച്ച ആദ്യജാ​ത​പു​ത്രൻ എന്ന അതുല്യ​സ്ഥാ​ന​മു​ള്ള​തു​കൊണ്ട്‌ ‘വചനത്തിന്‌,’ “ഒരു ദൈവം; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ; ദിവ്യൻ” എന്നീ വിശേ​ഷ​ണങ്ങൾ ചേരും. എന്നാൽ പല പരിഭാ​ഷ​ക​രും ഈ ഭാഗത്തെ, “വചനം ദൈവ​മാ​യി​രു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെന്നു വാദി​ക്കു​ന്ന​വ​രാണ്‌. പക്ഷേ അതിലൂ​ടെ അവർ ‘വചനത്തെ’ സർവശ​ക്ത​നായ ദൈവ​ത്തി​നു തുല്യ​നാ​ക്കു​ക​യാണ്‌. എന്നാൽ ‘വചനവും’ സർവശ​ക്ത​നായ ദൈവ​വും ഒന്നാ​ണെന്നു സൂചി​പ്പി​ക്കാൻ യോഹ​ന്നാൻ ഉദ്ദേശി​ച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, ഈ പ്രസ്‌താ​വ​ന​യ്‌ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങ​ളിൽ “വചനം ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു” എന്നു വ്യക്തമാ​ക്കു​ന്നുണ്ട്‌. ഇനി, 1-ഉം 2-ഉം വാക്യ​ങ്ങ​ളിൽ തെയോസ്‌ എന്ന പദം മൂന്നു പ്രാവ​ശ്യം കാണു​ന്നു​ണ്ടെ​ങ്കി​ലും അതിൽ ഒന്നാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും സ്ഥലങ്ങളിൽ മാത്രമേ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണു​ന്നു​ള്ളൂ; രണ്ടാമ​ത്തേ​തി​നു മുമ്പ്‌ ഉപപദ​ങ്ങ​ളൊ​ന്നും കാണു​ന്നില്ല. ഇതിൽ രണ്ടാമത്തെ തെയോ​സി​നു മുമ്പ്‌ നിശ്ചായക ഉപപദം കാണു​ന്നി​ല്ലാ​ത്തതു പ്രത്യേ​കം കണക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെന്നു പല പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഉപപദം ഉപയോ​ഗി​ച്ചാൽ അതു സർവശ​ക്ത​നായ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതേസ​മയം, ഈ വ്യാക​ര​ണ​ഘ​ട​ന​യിൽ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഒരു ഉപപദം ഉപയോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, അത്‌ ‘വചനത്തി​ന്റെ’ പ്രകൃ​തി​യെ അഥവാ ഒരു സവി​ശേ​ഷ​തയെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ബൈബി​ളി​ന്റെ പല ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജർമൻ പരിഭാ​ഷ​ക​ളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ​പ്പോ​ലെ, “ഒരു ദൈവം; ദിവ്യൻ; ദൈവ​ത്വ​മു​ള്ളവൻ; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. മൂന്ന്‌, നാല്‌ നൂറ്റാ​ണ്ടു​ക​ളിൽ പുറത്തി​റ​ക്കിയ, യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ സഹിദിക്ക്‌, ബൊ​ഹൈ​റിക്ക്‌ തർജമ​ക​ളും (കോപ്‌റ്റിക്ക്‌ ഭാഷയു​ടെ പ്രാ​ദേ​ശി​ക​രൂ​പ​ങ്ങ​ളാണ്‌ ഇവ രണ്ടും.) ഇതി​നോ​ടു യോജി​ക്കു​ന്നു. കാരണം, ആ പരിഭാ​ഷ​ക​ളും യോഹ 1:1-ൽ തെയോസ്‌ എന്ന പദം, ഒന്നാമത്തെ സ്ഥലത്ത്‌ പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യാ​ണു രണ്ടാമത്തെ സ്ഥലത്ത്‌ ചെയ്‌തി​രി​ക്കു​ന്നത്‌. ‘വചനത്തി​ന്റെ’ പ്രകൃതി ദൈവ​ത്തെ​പ്പോ​ലെ​യാണ്‌ എന്നു സൂചി​പ്പി​ക്കുന്ന ഈ പരിഭാ​ഷകൾ ‘വചനത്തി​ന്റെ’ ഒരു സവി​ശേഷത എടുത്തു​കാ​ട്ടുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. അല്ലാതെ “വചനം” പിതാ​വി​നോട്‌, അഥവാ സർവശ​ക്ത​നായ ദൈവ​ത്തോട്‌, തുല്യ​നാ​ണെന്നു പറയു​ന്നില്ല. “ക്രിസ്‌തു​വി​ലാ​ണ​ല്ലോ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും അതിന്റെ പൂർണ​രൂ​പ​ത്തി​ലു​ള്ളത്‌” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവു​മാ​യി യോജി​ക്കു​ന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​ക​ളെ​ക്കു​റി​ച്ചു​പോ​ലും പറയു​ന്നത്‌ അവർ ‘ദൈവ​പ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​കും’ എന്നാണ്‌. സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യിൽ, പൊതു​വേ തെയോസ്‌ എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌ ഏൽ, ഏലോ​ഹീം എന്നീ എബ്രാ​യ​പ​ദ​ങ്ങ​ളെ​യാണ്‌ എന്നതും ശ്രദ്ധി​ക്കുക. സാധാ​ര​ണ​യാ​യി “ദൈവം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദങ്ങളു​ടെ അടിസ്ഥാ​നാർഥം “ശക്തനാ​യവൻ; ബലവാൻ” എന്നൊക്കെ മാത്ര​മാണ്‌. ഈ എബ്രാ​യ​പ​ദങ്ങൾ സർവശ​ക്ത​നായ ദൈവത്തെ മാത്രമല്ല മറ്റു ദൈവ​ങ്ങ​ളെ​യും മനുഷ്യ​രെ​യും കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യോഹ 10:34-ന്റെ പഠനക്കു​റി​പ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനാ​യവൻ” എന്നോ വിളി​ക്കു​ന്നത്‌ യശ 9:6-ലെ പ്രവച​ന​വു​മാ​യും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന്‌ (“സർവശ​ക്ത​നാം ദൈവം” എന്നല്ല.) വിളി​ക്ക​പ്പെ​ടു​മെ​ന്നും തന്റെ പ്രജക​ളാ​യി​രി​ക്കാൻ പദവി ലഭിക്കു​ന്ന​വ​രു​ടെ “നിത്യ​പി​താവ്‌” ആയിരി​ക്കു​മെ​ന്നും ആണ്‌ അവിടെ പറയു​ന്നത്‌. അതു സാധ്യ​മാ​ക്കു​ന്ന​താ​കട്ടെ, മിശി​ഹ​യു​ടെ പിതാ​വായ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ” തീക്ഷ്‌ണ​ത​യാണ്‌.—യശ 9:7.

യോഹ 1:29-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ദൈവ​ത്തി​ന്റെ കുഞ്ഞാട്‌: സ്‌നാ​ന​മേ​റ്റ​ശേഷം, പിശാ​ചി​ന്റെ പ്രലോ​ഭ​നത്തെ ചെറു​ത്തു​നിന്ന്‌ തിരി​ച്ചെ​ത്തിയ യേശു​വി​നെ യോഹ​ന്നാൻ സ്‌നാ​പകൻ “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്നു പരിച​യ​പ്പെ​ടു​ത്തി. ഇവി​ടെ​യും യോഹ 1:36-ലും മാത്ര​മാണ്‌ ഈ പദപ്ര​യോ​ഗം കാണു​ന്നത്‌. (അനു. എ7 കാണുക.) യേശു​വി​നെ കുഞ്ഞാ​ടി​നോട്‌ ഉപമി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌. ആടുകളെ യാഗമർപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പരാമർശം ബൈബി​ളി​ലു​ട​നീ​ളം കാണാം. താൻ പാപി​യാ​ണെന്ന വസ്‌തുത ഒരാൾ അംഗീ​ക​രി​ക്കു​ന്നു എന്നതിന്റെ തെളി​വാ​യും ദൈവത്തെ സമീപി​ക്കാ​നുള്ള അവസരം നേടി​യെ​ടു​ക്കാൻവേ​ണ്ടി​യും ആണ്‌ ആടുകളെ അർപ്പി​ച്ചി​രു​ന്നത്‌. ഇതാകട്ടെ, മനുഷ്യർക്കു​വേണ്ടി യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ ബലിക​ഴി​ക്കാ​നി​രു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തി. “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്ന പദപ്ര​യോ​ഗ​ത്തിന്‌, ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പല ഭാഗങ്ങ​ളോ​ടും ബന്ധമു​ള്ള​താ​യി കാണാം. യോഹ​ന്നാൻ സ്‌നാ​പ​കന്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ നല്ല പരിച​യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്നു പറഞ്ഞ​പ്പോൾ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, അബ്രാ​ഹാം തന്റെ മകനായ യിസ്‌ഹാ​ക്കി​നു പകരം അർപ്പിച്ച ആൺചെ​മ്മ​രി​യാ​ടോ (ഉൽ 22:13) അടിമ​ത്ത​ത്തി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ മോച​ന​ത്തി​നാ​യി ഈജി​പ്‌തിൽവെച്ച്‌ അറുത്ത പെസഹാ​ക്കു​ഞ്ഞാ​ടോ (പുറ 12:1-13) യരുശ​ലേ​മിൽ ദൈവ​ത്തി​ന്റെ യാഗപീ​ഠ​ത്തിൽ രാവി​ലെ​യും വൈകി​ട്ടും മുടങ്ങാ​തെ അർപ്പി​ച്ചി​രുന്ന ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യോ (പുറ 29:38-42) ഒക്കെയാ​യി​രി​ക്കാം. ഇനി, യോഹ​ന്നാ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, യഹോ​വ​യു​ടെ ‘ദാസനെ,’ ‘അറുക്കാ​നുള്ള ആടി​നെ​പ്പോ​ലെ കൊണ്ടു​വന്നു’ എന്നു പറയുന്ന യശയ്യ പുസ്‌ത​ക​ത്തി​ലെ പ്രവച​ന​മാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. (യശ 52:13; 53:5, 7, 11) കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ യേശു​വി​നെ ‘നമ്മുടെ പെസഹാ​ക്കു​ഞ്ഞാട്‌’ എന്നു വിളിച്ചു. (1കൊ 5:7) ക്രിസ്‌തു​വി​ന്റെ ‘വില​യേ​റിയ രക്തം’ “കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാ​ടി​ന്റേ​തു​പോ​ലുള്ള”താണെന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പറഞ്ഞു. (1പത്ര 1:19) മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ 25-ലധികം പ്രാവ​ശ്യം ആലങ്കാ​രി​കാർഥ​ത്തിൽ “കുഞ്ഞാട്‌” എന്നു വിളി​ച്ചി​ട്ടുണ്ട്‌.—ചില ഉദാഹ​ര​ണങ്ങൾ: വെളി 5:8; 6:1; 7:9; 12:11; 13:8; 14:1; 15:3; 17:14; 19:7; 21:9; 22:1.

സെപ്‌റ്റം​ബർ 10-16

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 3-4

“യേശു ഒരു ശമര്യ​സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു”

യോഹ 4:6-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ക്ഷീണിച്ച യേശു: യേശു​വി​നു ‘ക്ഷീണം’ തോന്നി​യ​താ​യി തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന ഒരേ ഒരു ഭാഗമാണ്‌ ഇത്‌. ഉച്ചയ്‌ക്ക്‌ ഏതാണ്ട്‌ 12 മണി​യോട്‌ അടുത്ത സമയമാ​യി​രു​ന്നു അത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു അപ്പോൾ യഹൂദ്യ​യി​ലെ യോർദാൻ താഴ്‌വ​ര​യിൽനിന്ന്‌ ശമര്യ​യി​ലെ സുഖാ​റി​ലേക്ക്‌ യാത്ര ചെയ്‌ത്‌ എത്തിയ​താ​യി​രു​ന്നു. യോർദാൻ താഴ്‌വ​ര​യെ​ക്കാൾ 900 മീറ്ററോ (3,000 അടി) അതിൽ അധിക​മോ ഉയരത്തിൽ സ്ഥിതി ചെയ്‌തി​രുന്ന സുഖാ​റി​ലെ​ത്താൻ കുത്ത​നെ​യുള്ള കയറ്റം കയറണ​മാ​യി​രു​ന്നു.—യോഹ 4:3-5; അനു. എ7 കാണുക.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 3:29-ന്റെ പഠനക്കു​റിപ്പ്‌, nwtsty

മണവാ​ളന്റെ തോഴൻ: ബൈബിൾക്കാ​ല​ങ്ങ​ളിൽ മണവാ​ളന്റെ വളരെ അടുത്ത ഒരു പരിച​യ​ക്കാ​രൻ വിവാ​ഹ​സ​മ​യത്ത്‌ അദ്ദേഹ​ത്തി​ന്റെ ഔദ്യോ​ഗി​ക​പ്ര​തി​നി​ധി​യാ​യി അവിടെ കാണു​മാ​യി​രു​ന്നു. വിവാ​ഹ​വു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീ​ക​രി​ക്കു​ന്ന​തിൽ അദ്ദേഹ​ത്തി​നു വലി​യൊ​രു പങ്കുണ്ടാ​യി​രു​ന്നു. മണവാ​ള​നെ​യും മണവാ​ട്ടി​യെ​യും ഒരുമി​പ്പി​ക്കുന്ന വ്യക്തി​യാ​യി​ട്ടാണ്‌ അദ്ദേഹത്തെ കണ്ടിരു​ന്നത്‌. വിവാ​ഹ​ദി​വസം മണവാ​ട്ടി​യെ​യും​കൊ​ണ്ടുള്ള ഘോഷ​യാ​ത്ര മണവാ​ള​ന്റെ​യോ മണവാ​ളന്റെ അപ്പന്റെ​യോ വീട്ടിൽ എത്തി​ച്ചേ​രും. തുടർന്ന്‌ അവി​ടെ​വെച്ച്‌ വിവാ​ഹ​സദ്യ നടക്കും. വിവാ​ഹ​വി​രു​ന്നി​ന്റെ സമയത്ത്‌ മണവാളൻ മണവാ​ട്ടി​യോ​ടു സംസാ​രി​ക്കുന്ന സ്വരം കേൾക്കു​മ്പോൾ തോഴനു സന്തോ​ഷ​മാ​കും. കൂട്ടു​കാ​ര​നോ​ടുള്ള ഉത്തരവാ​ദി​ത്വം നന്നായി നിറ​വേ​റ്റി​യ​തി​ന്റെ ചാരി​താർഥ്യ​മാ​യി​രി​ക്കും അദ്ദേഹ​ത്തി​ന്റെ മനസ്സിൽ. ‘മണവാ​ളന്റെ തോഴ​നോ​ടാണ്‌’ യോഹ​ന്നാൻ സ്‌നാ​പകൻ തന്നെത്തന്നെ ഉപമി​ച്ചത്‌. യേശു​വാ​യി​രു​ന്നു മണവാളൻ; ഒരു കൂട്ടമെന്ന നിലയിൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ ആലങ്കാ​രി​ക​മ​ണ​വാ​ട്ടി​യും. മിശി​ഹ​യ്‌ക്കു വഴി​യൊ​രു​ക്കി​ക്കൊണ്ട്‌ യോഹ​ന്നാൻ സ്‌നാ​പകൻ “മണവാട്ടി”വർഗത്തി​ലെ ആദ്യത്തെ അംഗങ്ങളെ യേശു​വി​നു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. (യോഹ 1:29, 35; 2കൊ 11:2; എഫ 5:22-27; വെളി 21:2, 9) രണ്ടു വ്യക്തി​കളെ തമ്മിൽ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തോ​ടെ, ‘തോഴനു’ തന്റെ ഉത്തരവാ​ദി​ത്വം നിറ​വേ​റ്റി​യ​താ​യി ചിന്തി​ക്കാ​മാ​യി​രു​ന്നു. അതു കഴിഞ്ഞാൽപ്പി​ന്നെ അദ്ദേഹം ഒരു മുഖ്യ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കില്ല. യേശു​വി​നോ​ടുള്ള ബന്ധത്തിൽ തന്റെ സ്ഥാന​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാ​നും അതു​പോ​ലൊ​രു കാര്യം പറഞ്ഞു: “അദ്ദേഹം വളരണം, ഞാനോ കുറയണം.”—യോഹ 3:30.

യോഹ 4:10-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ജീവജലം: ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ഒഴുക്കു​വെള്ളം; ഉറവജലം; കിണറ്റി​ലെ ശുദ്ധമായ ഉറവജലം” എന്നൊ​ക്കെ​യാണ്‌. ജലസം​ഭ​ര​ണി​യി​ലെ കെട്ടി​ക്കി​ട​ക്കുന്ന വെള്ളത്തെ കുറി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കാ​റില്ല. ലേവ 14:5-ൽ “ഒഴുക്കു​വെള്ളം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ജീവജലം” എന്നാണ്‌. യിര 2:13-ലും 17:13-ലും യഹോ​വയെ ‘ജീവജ​ല​ത്തി​ന്റെ ഉറവായി (അഥവാ “ഉറവയാ​യി”)’ വർണി​ച്ചി​ട്ടുണ്ട്‌. ആ ജലം, ആളുകൾക്കു ജീവൻ നൽകുന്ന ആലങ്കാ​രി​ക​ജ​ല​മാണ്‌. ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ച്ച​പ്പോൾ യേശു “ജീവജലം” എന്നു പറഞ്ഞത്‌ ആലങ്കാ​രി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും ആ സ്‌ത്രീ ആദ്യം അതു മനസ്സി​ലാ​ക്കി​യത്‌ അക്ഷരാർഥ​ത്തി​ലാ​ണെന്നു തോന്നു​ന്നു.—യോഹ 4:11; യോഹ 4:14-ന്റെ പഠനക്കു​റി​പ്പു കാണുക.

സെപ്‌റ്റം​ബർ 17-23

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 5-6

“ശരിയായ ആന്തര​ത്തോ​ടെ യേശു​വി​നെ അനുഗ​മി​ക്കുക”

യോഹ 6:10-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു: ഈ അത്ഭുത​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ ‘സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും’ കാര്യം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു മത്തായി മാത്ര​മാണ്‌. (മത്ത 14:21) അത്ഭുത​ക​ര​മാ​യി പോഷി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ മൊത്തം സംഖ്യ 15,000-ത്തിലധി​കം വരാൻ സാധ്യ​ത​യുണ്ട്‌.

യോഹ 6:14-ന്റെ പഠനക്കു​റിപ്പ്‌, nwtsty

പ്രവാ​ചകൻ: മോശ​യെ​പ്പോ​ലുള്ള പ്രവാ​ചകൻ എന്ന്‌ ആവ 18:15, 18-ൽ പറഞ്ഞി​രി​ക്കു​ന്നതു മിശി​ഹ​യെ​ക്കു​റി​ച്ചാ​ണെന്ന്‌ എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ പല ജൂതന്മാർക്കും അറിയാ​മാ​യി​രു​ന്നു. ലോക​ത്തേക്കു വരാനി​രുന്ന എന്ന പദപ്ര​യോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌ ആളുകൾ മിശി​ഹ​യു​ടെ വരവ്‌ പ്രതീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു എന്നാണ്‌. ഈ വാക്യ​ത്തിൽ കാണുന്ന വിവരങ്ങൾ യോഹ​ന്നാൻ മാത്ര​മാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

യോഹ 6:27, 54-ന്റെ പഠനക്കു​റി​പ്പു​കൾ,nwtsty

നശിച്ചു​പോ​കുന്ന ആഹാരം . . . നിത്യ​ജീ​വൻ നേടി​ത്ത​രുന്ന നശിക്കാത്ത ആഹാരം: ചില ആളുകൾ തന്റെയും ശിഷ്യ​ന്മാ​രു​ടെ​യും പിന്നാലെ വരുന്നതു ഭൗതി​ക​നേ​ട്ട​ത്തി​നു​വേണ്ടി മാത്ര​മാ​ണെന്നു യേശു​വി​നു മനസ്സി​ലാ​യി. ജീവൻ നിലനി​റു​ത്താൻ ദിവസ​വും ആഹാരം കഴിക്ക​ണ​മെ​ങ്കി​ലും നിത്യ​മാ​യി ജീവി​ക്ക​ണ​മെ​ങ്കിൽ മനുഷ്യർ ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ‘ആഹാരം’ കഴിക്ക​ണ​മാ​യി​രു​ന്നു. ‘നിത്യ​ജീ​വൻ നേടി​ത്ത​രുന്ന ആഹാര​ത്തി​നു​വേണ്ടി’ പ്രയത്‌നി​ക്കുക എന്നു യേശു ജനക്കൂ​ട്ട​ത്തോ​ടു പറഞ്ഞു. യേശു ഉദ്ദേശി​ച്ചത്‌, ആത്മീയ​ദാ​ഹം ശമിപ്പി​ക്കാ​നും പഠിക്കുന്ന കാര്യ​ങ്ങ​ളിൽ വിശ്വാ​സം വളർത്താ​നും അവർ കഠിന​മാ​യി ശ്രമി​ക്കണം എന്നായി​രു​ന്നു.—മത്ത 4:4; 5:3; യോഹ 6:28-39.

എന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും: യേശു​വി​ന്റെ മാംസം തിന്നാ​നും രക്തം കുടി​ക്കാ​നും പറഞ്ഞത്‌ ഒരു ആലങ്കാ​രി​കാർഥ​ത്തി​ലാ​ണെ​ന്നും അത്‌ അനുസ​രി​ക്കാൻ ഒരാൾ യേശു​വിൽ വിശ്വാ​സ​മർപ്പി​ച്ചാൽ മതിയാ​യി​രു​ന്നെ​ന്നും സന്ദർഭം സൂചി​പ്പി​ക്കു​ന്നു. (യോഹ 6:35, 40) യേശു ഈ പ്രസ്‌താ​വന നടത്തി​യത്‌ എ.ഡി. 32-ൽ ആയിരു​ന്ന​തു​കൊണ്ട്‌ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു കർത്താ​വി​ന്റെ അത്താഴ​മാ​യി​രു​ന്നില്ല. കാരണം, യേശു ആ ആചരണം ഏർപ്പെ​ടു​ത്തി​യത്‌ ഒരു വർഷത്തി​നു ശേഷമാണ്‌. ഈ വാക്കുകൾ യേശു പറഞ്ഞതു ‘ജൂതന്മാ​രു​ടെ പെസഹാ​പ്പെ​രു​ന്നാ​ളി​നു’ തൊട്ടു​മുമ്പ്‌ ആയിരു​ന്നെന്ന്‌ ഓർക്കുക. (യോഹ 6:4) അതു​കൊ​ണ്ടു​തന്നെ, ഈ വാക്കുകൾ കേട്ട​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്ക്‌ വന്നത്‌ തൊട്ട​ടു​ത്തെ​ത്തിയ ആ ഉത്സവമാ​യി​രി​ക്കാം. ഇസ്രാ​യേ​ല്യർ ഈജി​പ്‌ത്‌ വിട്ട രാത്രി​യിൽ അവരുടെ ജീവൻ രക്ഷിച്ച, കുഞ്ഞാ​ടി​ന്റെ രക്തത്തിന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ അവർ അപ്പോൾ ഓർത്തു​കാ​ണും. (പുറ 12:24-27) തന്റെ രക്തവും അതു​പോ​ലെ പ്രധാ​ന​പ്പെട്ട ഒരു പങ്കു വഹിക്കു​മെ​ന്നും അതു തന്റെ ശിഷ്യ​ന്മാർക്കു നിത്യ​ജീ​വൻ നേടി​ക്കൊ​ടു​ക്കു​മെ​ന്നും വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു യേശു ഇവിടെ.

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 6:44-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ആകർഷി​ക്കാ​തെ: ‘ആകർഷി​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യ്‌ക്ക്‌, മീൻ നിറഞ്ഞ വല വലിച്ചു​ക​യ​റ്റു​ന്ന​തി​നെ കുറി​ക്കാ​നും ആകും. (യോഹ 21:6, 11) എങ്കിലും ഇവിടെ ആ ക്രിയ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, താത്‌പ​ര്യ​മി​ല്ലാത്ത ആളുക​ളെ​പ്പോ​ലും യഹോവ ബലമായി തന്നി​ലേക്കു വലിച്ച​ടു​പ്പി​ക്കു​ന്നു എന്നു സൂചി​പ്പി​ക്കാ​നല്ല. ഈ വാക്കുകൾ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ യിര 31:3-ൽ യഹോവ തന്റെ പുരാ​ത​ന​ജ​ന​ത്തോട്‌ ‘അചഞ്ചല​സ്‌നേ​ഹ​ത്തോ​ടെ ഞാൻ നിന്നെ എന്നി​ലേക്ക്‌ അടുപ്പി​ച്ചു’ എന്നു പറഞ്ഞതാ​യി​രി​ക്കാം. (യിര 31:3-ൽ സെപ്‌റ്റു​വ​ജിന്റ്‌ ഇതേ ഗ്രീക്കു​ക്രി​യ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.) യേശു​വും എല്ലാ തരം മനുഷ്യ​രെ​യും അതു​പോ​ലെ ആകർഷി​ക്കു​ന്ന​താ​യി യോഹ 12:32 പറയുന്നു. യഹോവ മനുഷ്യർക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം കൊടു​ത്തി​ട്ടു​ണ്ടെന്നു തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നുണ്ട്‌. യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നത്‌ ഓരോ വ്യക്തി​യു​ടെ​യും തീരു​മാ​ന​മാണ്‌. (ആവ 30:19, 20) യഹോവ തന്നി​ലേക്ക്‌ ആകർഷി​ക്കു​ന്നതു ശരിയായ മനോ​ഭാ​വം ഉള്ളവ​രെ​യാണ്‌, അതിനാ​യി യഹോവ ബലം പ്രയോ​ഗി​ക്കില്ല. (സങ്ക 11:5; സുഭ 21:2; പ്രവൃ 13:48) ബൈബി​ളി​ലെ സന്ദേശ​ത്തി​ലൂ​ടെ​യും തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും ആണ്‌ യഹോവ ആളുകളെ ആകർഷി​ക്കു​ന്നത്‌. യോഹ 6:45-ൽ ഉദ്ധരി​ച്ചി​രി​ക്കുന്ന യശ 54:13-ലെ പ്രവചനം, പിതാവ്‌ ആകർഷിച്ച അത്തരം വ്യക്തി​ക​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌.—യോഹ 6:65 താരത​മ്യം ചെയ്യുക.

യോഹ 6:64-ന്റെ പഠനക്കു​റി​പ്പു​കൾ, nwtsty

തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെ​ന്നും . . . യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു: യേശു ഇവിടെ യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​നെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌. ഒരു രാത്രി മുഴുവൻ പിതാ​വി​നോ​ടു പ്രാർഥി​ച്ച​ശേ​ഷ​മാ​ണു യേശു 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തത്‌. (ലൂക്ക 6:12-16) യൂദാസ്‌ തുടക്ക​ത്തിൽ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. എന്നാൽ ഒരു അടുത്ത സഹകാരി തന്നെ ചതിക്കു​മെന്നു യേശു എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​ങ്ങ​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. (സങ്ക 41:9; 109:8; യോഹ 13:18, 19) യേശു​വി​നു ഹൃദയ​വും ചിന്തക​ളും വായി​ക്കാ​നുള്ള കഴിവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യൂദാസ്‌ തെറ്റായ ഒരു വഴിയി​ലേക്കു തിരി​യാൻ തുടങ്ങി​യ​പ്പോൾതന്നെ യേശു ആ മാറ്റം വായി​ച്ചെ​ടു​ത്തു. (മത്ത 9:4) ദൈവ​ത്തി​നു ഭാവി​കാ​ര്യ​ങ്ങൾ അറിയാൻ കഴിവു​ള്ള​തു​കൊണ്ട്‌, ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്തു​തന്നെ യേശു​വി​നെ വഞ്ചിക്കു​മെന്നു ദൈവം മനസ്സി​ലാ​ക്കി. എന്നാൽ വഞ്ചകനാ​യി​ത്തീ​രു​ന്നതു യൂദാസ്‌ ആയിരി​ക്കു​മെന്നു ദൈവം മുൻകൂ​ട്ടി നിശ്ചയി​ച്ചി​രു​ന്നു എന്ന വാദം ദൈവ​ത്തി​ന്റെ ഗുണങ്ങ​ളു​മാ​യി ഒട്ടും ചേരില്ല. മുൻകാ​ല​ങ്ങ​ളിൽ ദൈവം മറ്റുള്ള​വ​രോട്‌ ഇടപെട്ട വിധം പരി​ശോ​ധി​ച്ചാ​ലും ദൈവ​ത്തിന്‌ അങ്ങനെ​യൊ​രു കാര്യം ചെയ്യാ​നാ​കില്ല എന്നു വ്യക്തമാ​കും. അതെ, യൂദാ​സി​ന്റെ ഭാവി ദൈവം മുൻകൂ​ട്ടി വിധി​ച്ച​താ​യി​രു​ന്നില്ല.

ആദ്യം​മു​ത​ലേ: അഥവാ “ആരംഭം​മു​തലേ; തുടക്കം​മു​തലേ.” ഇവിടെ പറയു​ന്നതു യൂദാ​സി​ന്റെ ജനന​ത്തെ​ക്കു​റി​ച്ചല്ല; യൂദാ​സി​നെ ഒരു അപ്പോ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടുത്ത സമയ​ത്തെ​ക്കു​റി​ച്ചു​മല്ല. കാരണം ഒരു രാത്രി മുഴുവൻ പ്രാർഥി​ച്ച​ശേ​ഷ​മാ​ണു യേശു അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ത്തത്‌. (ലൂക്ക 6:12-16) യൂദാസ്‌ വഞ്ചന കാണി​ച്ചു​തു​ട​ങ്ങിയ സമയ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ വാക്യ​ത്തിൽ പറയു​ന്നത്‌; യേശു അത്‌ ഉടനടി തിരി​ച്ച​റി​യു​ക​യും ചെയ്‌തു. (യോഹ 2:24, 25; വെളി 1:1; 2:23; യോഹ 6:70; 13:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) മുന്നമേ ആസൂ​ത്രണം ചെയ്‌ത്‌, കരുതി​ക്കൂ​ട്ടി​യാ​ണു യൂദാസ്‌ എല്ലാം ചെയ്‌ത​തെ​ന്നും അതു പെട്ടെ​ന്നു​ണ്ടായ ഒരു മനംമാ​റ്റ​ത്തി​ന്റെ ഫലമല്ലാ​യി​രു​ന്നെ​ന്നും ഇതു സൂചി​പ്പി​ക്കു​ന്നു. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ “ആദ്യം; ആരംഭം; തുടക്കം” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം​കൊണ്ട്‌ (ഗ്രീക്കിൽ, ആർഖീ) ഉദ്ദേശി​ക്കു​ന്നത്‌ എന്താ​ണെന്നു സന്ദർഭം നോക്കി​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌. ഉദാഹ​ര​ണ​ത്തിന്‌, 2പത്ര 3:4-ന്റെ മൂലഭാ​ഷാ​പ്ര​തി​ക​ളിൽ കാണുന്ന “ആരംഭ​ത്തിൽ” എന്ന പദം സൃഷ്ടി​യു​ടെ ആരംഭ​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ മറ്റു പല സ്ഥലങ്ങളി​ലും ഈ പദത്തിന്‌ അതിലും അർഥവ്യാ​പ്‌തി കുറവാണ്‌. ഉദാഹ​ര​ണ​ത്തിന്‌, “അന്നു (അക്ഷ. “ആരംഭ​ത്തിൽ”) നമ്മുടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നതു​പോ​ലെ” ജനതക​ളു​ടെ മേലും വന്നു എന്ന പത്രോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. (പ്രവൃ 11:15) “അന്ന്‌” അഥവാ “ആരംഭ​ത്തിൽ” എന്നു പറഞ്ഞ​പ്പോൾ പത്രോസ്‌ ഉദ്ദേശി​ച്ചതു താൻ ജനിച്ച സമയമോ അപ്പോ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട സമയമോ അല്ല, മറിച്ച്‌ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ നാളാ​യി​രു​ന്നു. കാരണം ഒരു പ്രത്യേക ഉദ്ദേശ്യ​ത്തി​നാ​യി പരിശു​ദ്ധാ​ത്മാ​വി​നെ പകരാൻ ‘ആരംഭിച്ച’ ദിവസ​മാ​യി​രു​ന്നു അത്‌. (പ്രവൃ 2:1-4) “ആദ്യം; ആരംഭം; തുടക്കം” എന്നൊ​ക്കെ​യുള്ള പദങ്ങളു​ടെ അർഥം സന്ദർഭ​മ​നു​സ​രിച്ച്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും എന്നു തെളി​യി​ക്കുന്ന മറ്റ്‌ ഉദാഹ​ര​ണങ്ങൾ ലൂക്ക 1:2; യോഹ 15:27; 1യോഹ 2:7 എന്നീ വാക്യ​ങ്ങ​ളിൽ കാണാം.

സെപ്‌റ്റം​ബർ 24-30

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 7-8

ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കു​ക

യോഹ 8:58-ന്റെ പഠനക്കു​റിപ്പ്‌, nwtsty

ഞാനു​ണ്ടാ​യി​രു​ന്നു: യേശു ‘അബ്രാ​ഹാ​മി​നെ കണ്ടിട്ടുണ്ട്‌’ എന്നു പറയു​ന്നതു കേട്ട്‌ ചില ജൂതന്മാർ യേശു​വി​നെ കല്ലെറി​യാൻ തുനിഞ്ഞു. ‘50 വയസ്സു​പോ​ലു​മാ​യി​ട്ടി​ല്ലാത്ത’ യേശു അബ്രാ​ഹാ​മി​നെ എങ്ങനെ കാണാ​നാണ്‌ എന്നായി​രു​ന്നു ആ എതിരാ​ളി​ക​ളു​ടെ വാദം. (യോഹ 8:57) താൻ മനുഷ്യ​നാ​യി വരുന്ന​തി​നും മുമ്പുള്ള കാല​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടാ​ണു യേശു അതിന്‌ ഉത്തരം കൊടു​ത്തത്‌. അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി യേശു സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എന്നാൽ യേശു ഇവിടെ, താൻ ദൈവ​മാ​ണെന്നു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു എന്നാണു ചിലരു​ടെ വാദം. ഇവിടെ കാണുന്ന എഗോ എയ്‌മി (ചില ഭാഷക​ളിൽ, “ഞാൻ ആകുന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്ന പദപ്ര​യോ​ഗ​ത്തി​നു സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യി​ലെ പുറ 3:14-മായി ബന്ധമു​ണ്ടെ​ന്നും അതു​കൊ​ണ്ടു​തന്നെ ഈ രണ്ടു വാക്യ​ങ്ങ​ളും ഒരേ രീതി​യിൽ പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആണ്‌ അവരുടെ പക്ഷം. (യോഹ 4:26-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ എയ്‌മി എന്ന ഗ്രീക്കു​ക്രിയ സൂചി​പ്പി​ക്കുന്ന അവസ്ഥ, “അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ” ഉള്ളതാ​ണെ​ന്നും അത്‌ അപ്പോ​ഴും ഉണ്ടായി​രു​ന്നെ​ന്നും സന്ദർഭം സൂചി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ ക്രിയയെ “ഞാൻ ആകുന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കാൾ യോജി​ക്കു​ന്നതു “ഞാനു​ണ്ടാ​യി​രു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​താണ്‌. ഇതിനെ ഇങ്ങനെ തർജമ ചെയ്യു​ന്ന​തി​നോ​ടു പല പുരാ​ത​ന​ഭാ​ഷാ​ന്ത​ര​ങ്ങ​ളും ആധുനി​ക​പ​രി​ഭാ​ഷ​ക​ളും യോജി​ക്കു​ന്നു​മുണ്ട്‌. ‘ഞാൻ ഇത്രയും കാലം നിങ്ങളു​ടെ​കൂ​ടെ ഉണ്ടായി​രു​ന്നി​ട്ടും ഫിലി​പ്പോ​സേ, നിനക്ക്‌ എന്നെ അറിയി​ല്ലേ’ എന്ന യേശു​വി​ന്റെ വാക്കുകൾ കാണുന്ന യോഹ 14:9-ലും എയ്‌മി എന്ന ഗ്രീക്കു​ക്രി​യ​യു​ടെ ഇതേ രൂപമാ​ണു കാണു​ന്നത്‌. മിക്ക ഭാഷാ​ന്ത​ര​ങ്ങ​ളി​ലും ഈ ഭാഗം ഇങ്ങനെ​ത​ന്നെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌, എയ്‌മി എന്ന പദം സന്ദർഭ​മ​നു​സ​രിച്ച്‌, ‘ഉണ്ടായി​രു​ന്നു’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തിൽ വ്യാക​ര​ണ​പ​ര​മാ​യി ഒരു തെറ്റു​മില്ല എന്നാണ്‌. (വർത്തമാ​ന​കാ​ല​ത്തി​ലുള്ള ഗ്രീക്കു​ക്രി​യയെ ഭൂതകാ​ല​ത്തി​ലുള്ള ക്രിയ​യാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​ന്റെ മറ്റു ചില ഉദാഹ​ര​ണങ്ങൾ ലൂക്ക 2:48; യോഹ 1:9; 15:27 എന്നീ വാക്യ​ങ്ങ​ളിൽ കാണാം.) ഇനി, താനും പിതാ​വും ഒന്നാ​ണെന്നു സൂചി​പ്പി​ക്കാൻ യേശു ശ്രമി​ച്ചി​ല്ലെ​ന്നാ​ണു യോഹ 8:54, 55-ൽ കാണുന്ന യേശു​വി​ന്റെ ന്യായ​വാ​ദ​വും തെളി​യി​ക്കു​ന്നത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക