ദൈവവചനത്തിലെ നിധികൾ | 2 കൊരിന്ത്യർ 4–6
“ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല”
ശോചനീയമായ അവസ്ഥയിലുള്ള ഒരു കെട്ടിടത്തിൽ താമസിക്കുന്ന രണ്ടു കുടുംബങ്ങളെ സങ്കൽപ്പിക്കുക. ഒരു കുടുംബം വളരെ നിരാശയിലാണ്. അതിശയകരമെന്നു പറയട്ടെ, മറ്റേ കുടുംബം സന്തോഷത്തിലാണ്. എന്തുകൊണ്ടാണ്? കാരണം, അവർ അടുത്തുതന്നെ മനോഹരമായ ഒരു പുതിയ വീട്ടിലേക്കു താമസം മാറാൻപോകുകയാണ്.
‘ഇന്നുവരെ സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുകയാണെങ്കിലും’ ദൈവദാസർക്ക് ഒരു പ്രത്യാശയുണ്ട്, അവരെ പിടിച്ചുനിറുത്തുന്ന ഒരു പ്രത്യാശ! (റോമ 8:22) ഇപ്പോൾ നമ്മൾ പല പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരിക്കും. ഒരുപക്ഷേ വർഷങ്ങളായി നമ്മുടെ മേൽ പിടിമുറുക്കിയിരിക്കുന്ന പ്രശ്നങ്ങളായിരിക്കാം ചിലത്. എന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യമായ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ അവ “ക്ഷണികവും നിസ്സാരവും” ആണെന്നു നമുക്ക് അറിയാം. ലഭിക്കാനിരിക്കുന്ന രാജ്യാനുഗ്രഹങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുനിറുത്തുന്നെങ്കിൽ, ഒരു അളവുവരെ സന്തോഷം നിലനിറുത്താനും മടുത്ത് പിന്മാറാതിരിക്കാനും നമുക്കു കഴിയും.