ഗീതം 112
യഹോവ—സമാധാനത്തിന്റെ ദൈവം
1. യാഹേ, എൻ ദൈവമേ,
സ്നേഹത്തിൻ സ്വരൂപമേ,
നിൻ ആത്മാവിൻ ദിവ്യശാന്തി
ഞങ്ങൾക്കായ് നൽകേണമേ.
നിന്നോമൽ മകന്റെ
അരികിൽ വരികയാൽ,
ആത്മബന്ധം അങ്ങയോടായ്
കൈവന്നു ഞങ്ങൾക്കെല്ലാം.
2. നാഥാ, നിൻ വചനം
ചൊരിയും നിൻ പ്രഭയാൽ
ഹൃദയങ്ങൾ ഇരുൾ നീങ്ങി,
ഇന്നിതാ ശോഭിതമായ്.
യുദ്ധങ്ങളൊഴിയും
ശുഭനാൾ വരുംവരെ
ദിവ്യശാന്തി ഞങ്ങൾക്കുള്ളിൽ
പകരൂ നിൻ ആത്മാവാൽ.
3. യാഹേ, നിൻ പ്രിയരെ
അരികിൽ അണച്ചു നീ.
ഇന്നിതാ നിൻ സ്നേഹരാജ്യം
ഞങ്ങൾ പോയ് ഘോഷിക്കുന്നു.
നീതി നിർഭരമാം
നിന്റെ സദ്ഭരണമോ,
സൗഖ്യശാന്തി സൗമ്യർക്കേകും
നിത്യമായ് ഈ ഭൂമിയിൽ.
(സങ്കീ. 4:8; ഫിലി. 4:6, 7; 1 തെസ്സ. 5:23 കൂടെ കാണുക.)