വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lmd പാഠം 3
  • ദയ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദയ
  • സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യേശു​വി​ന്റെ മാതൃക
  • യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?
  • യേശു​വി​നെ അനുക​രി​ക്കു​ക
  • ആളുക​ളി​ലുള്ള താത്‌പ​ര്യം
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • “ദയയുടെ നിയമം”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ
    2004 വീക്ഷാഗോപുരം
  • ദൈവജനം ദയാതത്‌പരർ ആയിരിക്കണം
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
സ്‌നേഹിക്കുക, ശിഷ്യരാക്കുക
lmd പാഠം 3

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

അന്ധനായ മനുഷ്യനെ സുഖപ്പെടുത്താൻ യേശു ദയയോടെ അദ്ദേഹത്തിന്റെ അടുത്ത്‌ വരുന്നു.

യോഹ. 9:1-7

പാഠം 3

ദയ

തത്ത്വം: ‘സ്‌നേഹം ദയയു​ള്ള​താണ്‌.’—1 കൊരി. 13:4.

യേശു​വി​ന്റെ മാതൃക

അന്ധനായ മനുഷ്യനെ സുഖപ്പെടുത്താൻ യേശു ദയയോടെ അദ്ദേഹത്തിന്റെ അടുത്ത്‌ വരുന്നു.

വീഡി​യോ: യേശു അന്ധനായ ഒരു മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​ന്നു

1. വീഡി​യോ കാണുക, അല്ലെങ്കിൽ യോഹ​ന്നാൻ 9:1-7 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1. എ. യേശു എന്താണ്‌ ആദ്യം ചെയ്‌തത്‌—അന്ധനായ മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യോ അതോ അയാ​ളോ​ടു സന്തോ​ഷ​വാർത്ത പറഞ്ഞോ?—യോഹ. 9:35-38 കാണുക.

  2. ബി. യേശു​വി​ന്റെ ഈ രീതി, സന്തോ​ഷ​വാർത്ത ശ്രദ്ധി​ക്കാൻ ആ വ്യക്തിയെ സഹായി​ച്ചി​രി​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

യേശു​വിൽനിന്ന്‌ എന്തു പഠിക്കാം?

2. നമുക്ക്‌ ആളുക​ളെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയു​ണ്ടെന്ന്‌ അവർക്കു തോന്നി​യാൽ അവർ നമ്മുടെ സന്ദേശം കേൾക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.

യേശു​വി​നെ അനുക​രി​ക്കു​ക

3. സഹാനു​ഭൂ​തി കാണി​ക്കുക. ആ വ്യക്തി​യു​ടെ ചിന്തക​ളും വികാ​ര​ങ്ങ​ളും ഒന്നു മനസ്സിൽ കാണാൻ ശ്രമി​ക്കുക.

  1. എ. ചിന്തി​ച്ചു​നോ​ക്കുക: ‘ആ വ്യക്തിയെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കും? അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന, അല്ലെങ്കിൽ പ്രയോ​ജനം ചെയ്യുന്ന കാര്യങ്ങൾ എന്തെല്ലാ​മാ​യി​രി​ക്കും?’ ഇങ്ങനെ ചിന്തി​ക്കു​ന്നത്‌ ആത്മാർഥ​മായ ദയ കാണി​ക്കാൻ നമ്മളെ സഹായി​ക്കും.

  2. ബി. ആ വ്യക്തി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച്‌ കേട്ടു​കൊണ്ട്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്നു കാണി​ക്കുക. ഏതെങ്കി​ലും കാര്യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം തന്റെ അഭി​പ്രാ​യങ്ങൾ പറയു​ക​യോ താൻ നേരി​ടുന്ന ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക​യോ ചെയ്യു​മ്പോൾ നമ്മൾ വിഷയം മാറ്റരുത്‌.

4. ദയയോ​ടെ​യും ആദര​വോ​ടെ​യും സംസാ​രി​ക്കുക. നിങ്ങൾക്ക്‌ ആളുക​ളോട്‌ അനുക​മ്പ​യു​ണ്ടെ​ങ്കിൽ, അവരെ സഹായി​ക്കാൻ ശരിക്കും ആഗ്രഹ​മു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ സംസാ​ര​ത്തിൽനിന്ന്‌ അവർക്ക്‌ അതു വ്യക്തമാ​കും. നിങ്ങൾ പറയുന്ന വാക്കു​ക​ളും പറയുന്ന രീതി​യും നന്നായി ശ്രദ്ധി​ക്കുക. അവരെ അസ്വസ്ഥ​മാ​ക്കുന്ന കാര്യങ്ങൾ പറയാ​തി​രി​ക്കുക.

5. സഹായി​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക. ഉചിത​മായ അവസര​ങ്ങ​ളിൽ അവരെ പ്രാ​യോ​ഗി​ക​മാ​യി സഹായി​ക്കാൻ പറ്റുമോ എന്നു നോക്കുക. നമ്മുടെ ദയാ​പ്ര​വൃ​ത്തി​കൾ സംഭാ​ഷ​ണ​ത്തി​നുള്ള ഒരു അവസരം തുറന്നു​ത​ന്നേ​ക്കാം.

ഇവയും​കൂ​ടെ കാണുക

റോമ. 12:15, 16; ഗലാ. 6:10; എബ്രാ. 13:16

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക