ഗീതം 130
ക്ഷമിക്കുന്നവരായിരിക്കുക
1. പാപങ്ങൾ ക്ഷമിപ്പാൻ,
മരണം ഇല്ലാതാക്കാൻ,
നമുക്കായ് നൽകി ദൈവം തൻ
മകനെ തിരുസ്നേഹാൽ.
ക്ഷമ തേടിടുമ്പോഴെല്ലാം
അനുതാപമുണ്ടെന്നാൽ
ക്ഷമയേകിടും ദൈവം താൻ
രക്ഷകന്റെ രക്തത്താൽ.
2. ദൈവത്തെപ്പോൽ നമ്മൾ
ക്ഷമിക്കിൽ ഉദാരമായ്,
കരുണാമയൻ യഹോവ
ക്ഷമയേകും നമ്മൾക്കും.
സഹിക്കാം നമ്മൾ ദോഷങ്ങൾ
പൊറുക്കാം, മറക്കാം നാം;
ബഹുമാനിക്കാം അന്യോന്യം,
ഹൃദയാ നാം സ്നേഹിക്കാം.
3. ആർദ്രമാം കാരുണ്യം
വളർത്തേണം നാമെല്ലാം;
അനിഷ്ടം, വിരോധം നീക്കാൻ
തുണയേകും കാരുണ്യം.
അതിശ്രേഷ്ഠമാം സ്നേഹത്തിൻ
ഉറവാം യഹോവെ നാം,
പകർത്തിടുകിൽ നിർലോപം
ക്ഷമയേകും ആർക്കും നാം.
(മത്താ. 6:12; എഫെ. 4:32; കൊലോ. 3:13 കൂടെ കാണുക.)