വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 7 പേ. 71-82
  • മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിച്ചവർക്കു പുനരുത്ഥാനം ഉണ്ടാകും!
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ
  • “ലാസറേ, പുറത്ത്‌ വരൂ!”
  • “മോളേ, ഞാൻ നിന്നോ​ടു പറയുന്നു: എഴു​ന്നേൽക്ക്‌!”
  • പുനരു​ത്ഥാ​ന​വി​വ​ര​ണങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നത്‌
  • അവർ ‘അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരും’
  • സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​നം
  • മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ വീണ്ടും ജീവനി​ലേക്കു വരും!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ഒരേയൊരു പോംവഴി!
    2006 വീക്ഷാഗോപുരം
  • പുനരുത്ഥാനം—ആർക്ക്‌, എവിടെ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • എന്താണ്‌ പുനരുത്ഥാനം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 7 പേ. 71-82

അധ്യായം ഏഴ്‌

മരിച്ച​വർക്കു പുനരു​ത്ഥാ​നം ഉണ്ടാകും!

1-3. നമ്മളെ​ല്ലാം ഏതു തടവറ​യി​ലാണ്‌? യഹോവ നമ്മളെ എങ്ങനെ മോചി​പ്പി​ക്കും?

ചെയ്യാത്ത കുറ്റത്തി​നു നിങ്ങളെ ജീവപ​ര്യ​ന്തം ജയിലിൽ അടച്ചി​രി​ക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. ജയിലിൽനിന്ന്‌ മോചി​ത​നാ​കാ​നുള്ള ഒരു സാധ്യ​ത​യും കാണു​ന്നില്ല. ഭാവി ഇരുള​ട​ഞ്ഞ​താ​യി തോന്നു​ന്നു. ഇനി ഒന്നും ചെയ്യാ​നില്ല. എല്ലാ പ്രതീ​ക്ഷ​യും അസ്‌ത​മി​ച്ചു. അപ്പോൾ അതാ, നിങ്ങളെ മോചി​പ്പി​ക്കാൻ അധികാ​ര​മുള്ള ഒരാൾ നിങ്ങളെ വിട്ടയയ്‌ക്കാ​മെന്നു വാക്കു തരുന്നു! നിങ്ങൾക്ക്‌ എന്തു തോന്നും?

2 നമ്മളെ​ല്ലാം മരണത്തി​ന്റെ തടവറ​യി​ലാണ്‌. എന്തൊക്കെ ചെയ്‌താ​ലും രക്ഷപ്പെ​ടാൻ ഒരു വഴിയു​മില്ല. എന്നാൽ മരണത്തിൽനിന്ന്‌ മോചി​പ്പി​ക്കാ​നുള്ള ശക്തിയും അധികാ​ര​വും യഹോ​വയ്‌ക്കുണ്ട്‌. ‘അവസാ​നത്തെ ശത്രു​വാ​യി മരണത്തെ നീക്കം ചെയ്യും’ എന്ന്‌ യഹോവ വാക്കു തന്നിരി​ക്കു​ന്നു.—1 കൊരി​ന്ത്യർ 15:26.

3 മരിച്ചു​പോ​കു​മെന്ന പേടി​യി​ല്ലാ​തെ ജീവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. എന്തൊരു ആശ്വാസം, അല്ലേ? യഹോവ ചെയ്യാൻപോ​കു​ന്ന​തും അതാണ്‌: മരണത്തെ ഇല്ലാതാ​ക്കും. അതു മാത്രമല്ല മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​ക​യും ചെയ്യും. നിങ്ങളു​ടെ ജീവി​ത​ത്തിൽ അത്‌ എത്ര വലി​യൊ​രു കാര്യ​മാ​യി​രി​ക്കു​മെന്ന്‌ ഓർത്തു​നോ​ക്കൂ! മരിച്ചവർ വീണ്ടും ജീവി​ക്കു​മെന്ന്‌ യഹോവ ഉറപ്പു​ത​രു​ന്നു. (യശയ്യ 26:19) ഇതി​നെ​യാ​ണു ബൈബി​ളിൽ പുനരു​ത്ഥാ​നം എന്നു വിളി​ക്കു​ന്നത്‌.

പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ

4. (എ) ഒരു കുടും​ബാം​ഗ​മോ ഉറ്റ സുഹൃ​ത്തോ മരിക്കു​മ്പോൾ എവി​ടെ​നിന്ന്‌ ആശ്വാസം കിട്ടും? (ബി) യേശു​വി​ന്റെ ചില അടുത്ത കൂട്ടു​കാർ ആരായി​രു​ന്നു?

4 ഒരു കുടും​ബാം​ഗ​മോ ഉറ്റ സുഹൃ​ത്തോ മരിക്കു​മ്പോ​ഴു​ണ്ടാ​കുന്ന വേദന​യും ദുഃഖ​വും നമുക്കു താങ്ങാ​നാ​കില്ല. നിസ്സഹാ​യ​രാ​യി നോക്കി​നിൽക്കാ​നേ നമുക്കു പറ്റൂ. ആ വ്യക്തിയെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രാൻ നമുക്ക്‌ ഒന്നും ചെയ്യാൻ പറ്റില്ല. എന്നാൽ നമുക്ക്‌ ആവശ്യ​മായ ആശ്വാസം ബൈബിൾ തരുന്നു. (2 കൊരി​ന്ത്യർ 1:3, 4 വായി​ക്കുക.) നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോ​വ​യും യേശു​വും എത്രമാ​ത്രം ആഗ്രഹി​ക്കു​ന്നെന്നു കാണി​ക്കുന്ന ഒരു ഉദാഹ​രണം നമുക്കു നോക്കാം. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ലാസറി​നെ​യും പെങ്ങന്മാ​രായ മാർത്ത​യെ​യും മറിയ​യെ​യും കൂടെ​ക്കൂ​ടെ സന്ദർശി​ച്ചി​രു​ന്നു. ഈ മൂന്നു പേരും യേശു​വി​ന്റെ അടുത്ത കൂട്ടു​കാ​രാ​യി​രു​ന്നു. “യേശു മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും ലാസറി​നെ​യും സ്‌നേ​ഹി​ച്ചി​രു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം ലാസർ മരിച്ചു.—യോഹ​ന്നാൻ 11:3-5.

5, 6. (എ) ലാസറി​ന്റെ കുടും​ബാം​ഗ​ങ്ങ​ളും സ്‌നേ​ഹി​ത​രും സങ്കട​പ്പെ​ടു​ന്നതു കണ്ടപ്പോൾ യേശു എന്തു ചെയ്‌തു? (ബി) മരണ​ത്തെ​ക്കു​റിച്ച്‌ യേശു​വി​നു​ണ്ടായ വികാരം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

5 മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കാൻ യേശു അങ്ങോട്ടു പോയി. യേശു വരു​ന്നെന്നു കേട്ട മാർത്ത യേശു​വി​നെ സ്വീക​രി​ക്കാൻ നഗരത്തി​നു വെളി​യി​ലേക്കു ചെന്നു. യേശു​വി​നെ കണ്ടപ്പോൾ മാർത്ത​യ്‌ക്കു സന്തോഷം തോന്നി. എങ്കിലും മാർത്ത പറഞ്ഞു: “അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു.” യേശു വരാൻ വളരെ വൈകി​പ്പോ​യെന്നു മാർത്ത​യ്‌ക്കു തോന്നി. മാർത്ത​യു​ടെ സഹോ​ദ​രി​യായ മറിയ കരയു​ന്ന​തും യേശു കണ്ടു. അവരുടെ സങ്കടം കണ്ടപ്പോൾ യേശു​വി​നു വേദന തോന്നി; യേശു​വും കരഞ്ഞു. (യോഹ​ന്നാൻ 11:21, 33, 35) പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ നമുക്കു​ണ്ടാ​കുന്ന ആഴമായ ദുഃഖം യേശു അനുഭ​വിച്ച്‌ അറിഞ്ഞു.

6 മരണ​ത്തെ​ക്കു​റിച്ച്‌ നമുക്കുള്ള അതേ വികാ​രം​ത​ന്നെ​യാ​ണു യേശു​വി​നു​മു​ള്ള​തെന്ന്‌ അറിയു​ന്നതു നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു. ഇക്കാര്യ​ത്തിൽ യേശു തന്റെ പിതാ​വി​നെ​പ്പോ​ലെ​ത​ന്നെ​യാണ്‌. (യോഹ​ന്നാൻ 14:9) മരണത്തെ എന്നെ​ന്നേ​ക്കു​മാ​യി ഇല്ലായ്‌മ ചെയ്യാ​നുള്ള ശക്തിയും അധികാ​ര​വും യഹോ​വയ്‌ക്കുണ്ട്‌. യഹോവ ഉടൻതന്നെ അതു ചെയ്യും.

“ലാസറേ, പുറത്ത്‌ വരൂ!”

7, 8. ലാസറി​ന്റെ കല്ലറയു​ടെ വാതിൽക്കലെ കല്ലു മാറ്റാൻ മാർത്ത ആഗ്രഹി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? പക്ഷേ യേശു എന്തു ചെയ്‌തു?

7 ലാസറി​ന്റെ ശരീരം വെച്ചി​രുന്ന കല്ലറയ്‌ക്കൽ യേശു വന്നു. കല്ലറയു​ടെ വാതിൽ ഒരു വലിയ കല്ലു​കൊണ്ട്‌ അടച്ചി​രു​ന്നു. “ഈ കല്ല്‌ എടുത്തു​മാറ്റ്‌” എന്നു യേശു പറഞ്ഞു. എന്നാൽ അതു മാറ്റാൻ മാർത്ത ആഗ്രഹി​ച്ചില്ല. കാരണം ലാസറി​ന്റെ ശരീരം കല്ലറയിൽ വെച്ചിട്ട്‌ നാലു ദിവസം കഴിഞ്ഞി​രു​ന്നു. (യോഹ​ന്നാൻ 11:39) തന്റെ ആങ്ങളയു​ടെ കാര്യ​ത്തിൽ യേശു എന്താണു ചെയ്യാൻപോ​കു​ന്ന​തെന്നു മാർത്ത​യ്‌ക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.

യേശു ലാസറിനെ ഉയിർപ്പിക്കുന്നു, കുടുംബാംഗങ്ങളും കൂട്ടുകാരും സന്തോഷത്തിലാണ്‌

ലാസർ പുനരു​ത്ഥാ​ന​പ്പെ​ട്ട​പ്പോൾ കുടും​ബാം​ഗ​ങ്ങൾക്കും കൂട്ടു​കാർക്കും ഉണ്ടായ സന്തോഷം ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ! —യോഹ​ന്നാൻ 11:38-44

8 യേശു ലാസറി​നോട്‌, “പുറത്ത്‌ വരൂ!” എന്നു പറഞ്ഞു. മാർത്ത​യും മറിയ​യും അടുത്ത​താ​യി കണ്ടത്‌ അതിശ​യി​പ്പി​ക്കുന്ന കാഴ്‌ച​യാ​യി​രു​ന്നു. “മരിച്ച​യാൾ പുറത്ത്‌ വന്നു. അയാളു​ടെ കൈകാ​ലു​കൾ തുണി​കൊണ്ട്‌ ചുറ്റി​യി​രു​ന്നു.” (യോഹ​ന്നാൻ 11:43, 44) ലാസർ ജീവനി​ലേക്കു തിരി​ച്ചു​വന്നു! കുടും​ബാം​ഗ​ങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കും ലാസറി​നെ തിരികെ കിട്ടി. അവർക്കു ലാസറി​നെ തൊടാ​മാ​യി​രു​ന്നു, കെട്ടി​പ്പി​ടി​ക്കാ​മാ​യി​രു​ന്നു, ലാസറി​നോ​ടു വർത്തമാ​നം പറയാ​മാ​യി​രു​ന്നു. എന്തൊരു അത്ഭുതം! അതെ, യേശു ലാസറി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി!

“മോളേ, ഞാൻ നിന്നോ​ടു പറയുന്നു: എഴു​ന്നേൽക്ക്‌!”

9, 10. (എ) മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള ശക്തി യേശു​വി​നു കൊടു​ത്തത്‌ ആരാണ്‌? (ബി) പുനരു​ത്ഥാ​ന​വി​വ​ര​ണങ്ങൾ നമുക്കു പ്രയോ​ജ​ന​പ്പെ​ടു​ന്നത്‌ എങ്ങനെ?

9 സ്വന്തം ശക്തി​കൊ​ണ്ടാ​ണോ യേശു ആളുകളെ ഉയിർപ്പി​ച്ചത്‌? അല്ല. ലാസറി​നെ ഉയിർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ യഹോ​വ​യാണ്‌ ഉയിർപ്പി​ക്കാ​നുള്ള ശക്തി കൊടു​ത്തത്‌. (യോഹ​ന്നാൻ 11:41, 42 വായി​ക്കുക.) ലാസർ മാത്രമല്ല ഉയിർപ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളത്‌. കഠിന​മായ രോഗം​വന്ന ഒരു 12 വയസ്സു​കാ​രി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. എങ്ങനെ​യെ​ങ്കി​ലും മകളുടെ അസുഖ​മൊ​ന്നു മാറണ​മെന്നേ ഉണ്ടായി​രു​ന്നു​ള്ളൂ അവളുടെ അപ്പനായ യായീ​റൊ​സിന്‌. മകളെ സുഖ​പ്പെ​ടു​ത്ത​ണ​മെന്നു യായീ​റൊസ്‌ യേശു​വി​നോട്‌ അപേക്ഷി​ച്ചു. യായീ​റൊ​സി​ന്റെ ഒരേ​യൊ​രു മകളാ​യി​രു​ന്നു അവൾ. അദ്ദേഹം യേശു​വി​നോ​ടു സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചിലർ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചു​പോ​യി. ഇനി എന്തിനാ​ണു ഗുരു​വി​നെ ബുദ്ധി​മു​ട്ടി​ക്കു​ന്നത്‌?” എന്നാൽ യേശു യായീ​റൊ​സി​നോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി. അവൾ രക്ഷപ്പെ​ടും.” എന്നിട്ട്‌ യേശു യായീ​റൊ​സി​ന്റെ​കൂ​ടെ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്കു പോയി. അവർ വീട്ടിൽ എത്തിയ​പ്പോൾ ആളുകൾ കരയു​ന്നതു യേശു കണ്ടു. യേശു അവരോ​ടു പറഞ്ഞു: “കരയേണ്ടാ! അവൾ മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.” യേശു എന്താണ്‌ ഈ പറയു​ന്ന​തെന്ന്‌ അവളുടെ അപ്പനും അമ്മയും വിചാ​രി​ച്ചി​ട്ടു​ണ്ടാ​കണം. എല്ലാവ​രോ​ടും പുറ​ത്തേക്ക്‌ ഇറങ്ങാൻ പറഞ്ഞിട്ട്‌ യേശു അപ്പനെ​യും അമ്മയെ​യും കൂട്ടി​ക്കൊണ്ട്‌ അവൾ കിടന്നി​രുന്ന മുറി​യി​ലേക്കു ചെന്നു. യേശു മെല്ലെ അവളുടെ കൈപി​ടിച്ച്‌ ഇങ്ങനെ പറഞ്ഞു: “മോളേ, ഞാൻ നിന്നോ​ടു പറയുന്നു: ‘എഴു​ന്നേൽക്ക്‌!’ ഉടൻതന്നെ അവൾ എഴു​ന്നേറ്റ്‌ നടന്നു. ആ അപ്പനും അമ്മയ്‌ക്കും ഉണ്ടായ സന്തോഷം ഒന്ന്‌ ഓർത്തു​നോ​ക്കൂ! അതെ, യേശു അവരുടെ മകളെ ഉയിർപ്പി​ച്ചു! (മർക്കോസ്‌ 5:22-24, 35-42; ലൂക്കോസ്‌ 8:49-56) ആ നിമി​ഷം​മു​തൽ, മോളെ കാണു​മ്പോ​ഴെ​ല്ലാം യഹോവ യേശു​വി​ലൂ​ടെ തങ്ങൾക്കു​വേണ്ടി ചെയ്‌തത്‌ അവർ ഓർമി​ച്ചി​രി​ക്കണം.a

10 യേശു ജീവനി​ലേക്കു തിരികെ കൊണ്ടു​വ​ന്നവർ പിന്നീടു വീണ്ടും മരിച്ചു. എങ്കിലും അവരെ​ക്കു​റിച്ച്‌ വായി​ച്ച​റി​യു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. അതു നമുക്ക്‌ യഥാർഥ​പ്ര​ത്യാ​ശ പകരും. മരിച്ച​വരെ ഉയിർപ്പി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോവ ഉറപ്പാ​യും അതു ചെയ്യും.

പുനരു​ത്ഥാ​ന​വി​വ​ര​ണങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നത്‌

മറ്റുള്ളവർ കാൺകെ പത്രോസ്‌ ഡോർക്കസിനെ ഉയിർപ്പിക്കുന്നു

പത്രോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​യായ ഡോർക്ക​സി​നെ ഉയിർപ്പി​ച്ചു. —പ്രവൃ​ത്തി​കൾ 9:36-42

ഏലിയ വിധവയുടെ മകനെ ഉയിർപ്പിച്ചു, അമ്മ മകനെ കെട്ടിപ്പിടിക്കുന്നു

ഏലിയ ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ച്ചു. —1 രാജാ​ക്ക​ന്മാർ 17:17-24

11. സഭാപ്രസംഗകൻ 9:5 ലാസറിന്റെ കാര്യത്തിൽ സത്യമാ​യി​രു​ന്നത്‌ എങ്ങനെ?

11 “മരിച്ചവർ ഒന്നും അറിയു​ന്നില്ല” എന്ന്‌ ബൈബിൾ വ്യക്തമാ​യി പറയുന്നു. ലാസറി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. (സഭാ​പ്ര​സം​ഗകൻ 9:5) മരിച്ച​പ്പോൾ ലാസർ ഉറങ്ങു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. അതുത​ന്നെ​യാ​ണ​ല്ലോ യേശു പറഞ്ഞതും. (യോഹ​ന്നാൻ 11:11) കല്ലറയി​ലാ​യി​രു​ന്ന​പ്പോൾ ലാസർ ‘ഒന്നും അറിഞ്ഞില്ല.’

12. ലാസറി​ന്റെ പുനരു​ത്ഥാ​നം ശരിക്കും നടന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

12 യേശു ലാസറി​നെ ഉയിർപ്പി​ച്ചത്‌ അനേക​മാ​ളു​കൾ കണ്ടു. യേശു ഇങ്ങനെ​യൊ​രു അത്ഭുതം ചെയ്‌തെന്ന്‌ ശത്രു​ക്കൾക്കും അറിയാ​മാ​യി​രു​ന്നു. കാരണം ലാസർ അപ്പോൾ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. പുനരു​ത്ഥാ​നം ശരിക്കും നടന്നു എന്നതിന്റെ തെളി​വാ​യി​രു​ന്നു അത്‌. (യോഹ​ന്നാൻ 11:47) ലാസറി​നെ കാണാൻ ഒരുപാ​ടു പേർ ചെന്നു. ദൈവ​മാ​ണു യേശു​വി​നെ അയച്ച​തെന്ന്‌ അവരും വിശ്വ​സി​ച്ചു. യേശു​വി​ന്റെ ശത്രു​ക്കൾക്ക്‌ അത്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ യേശു​വി​നെ​യും ലാസറി​നെ​യും കൊല്ലാൻ അവർ തീരു​മാ​നി​ച്ചു.—യോഹ​ന്നാൻ 11:53; 12:9-11.

13. മരിച്ച​വരെ ഉയിർപ്പി​ക്കാൻ യഹോ​വയ്‌ക്കാ​കു​മെന്നു നമുക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

13 ‘സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രെ​യും’ ഉയിർപ്പി​ക്കു​മെന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 5:28) അതിന്‌ അർഥം യഹോവ തന്റെ സ്‌മര​ണ​യിൽ അഥവാ ഓർമ​യിൽ വെച്ചി​രി​ക്കുന്ന എല്ലാവ​രെ​യും ജീവനി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​വ​രും എന്നാണ്‌. എന്നാൽ ഒരാളെ ഉയിർപ്പി​ക്കു​ന്ന​തിന്‌ ആ വ്യക്തി​യെ​ക്കു​റി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും യഹോവ ഓർക്കേ​ണ്ട​തുണ്ട്‌. അതു സാധി​ക്കു​മോ? പ്രപഞ്ച​ത്തിൽ കോടാ​നു​കോ​ടി നക്ഷത്ര​ങ്ങ​ളുണ്ട്‌. അവയിൽ ഓരോ​ന്നി​ന്റെ​യും പേര്‌ യഹോ​വയ്‌ക്ക്‌ അറിയാ​മെന്നു ബൈബിൾ പറയുന്നു. (യശയ്യ 40:26 വായി​ക്കുക.) ഇത്രയ​ധി​കം നക്ഷത്ര​ങ്ങ​ളു​ടെ പേര്‌ ഓർക്കാ​നാ​കു​മെ​ങ്കിൽ, ജീവനി​ലേക്കു കൊണ്ടു​വ​രാൻപോ​കുന്ന ഓരോ​രു​ത്ത​രെ​ക്കു​റി​ച്ചു​മുള്ള എല്ലാ വിവര​ങ്ങ​ളും ഓർക്കാൻ യഹോ​വയ്‌ക്ക്‌ ഒരു ബുദ്ധി​മു​ട്ടു​മു​ണ്ടാ​കില്ല. അതു മാത്രമല്ല, യഹോ​വ​യാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌. അതു​കൊണ്ട്‌ മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ശക്തിയും യഹോ​വയ്‌ക്കുണ്ട്‌.

14, 15. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഇയ്യോ​ബി​ന്റെ വാക്കുകൾ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

14 ദൈവ​ത്തി​ന്റെ വിശ്വസ്‌ത​ദാ​സ​നായ ഇയ്യോബ്‌ പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. ഇയ്യോബ്‌ ചോദി​ച്ചു: “മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ?” എന്നിട്ട്‌ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങ്‌ വിളി​ക്കും, ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ രൂപം നൽകി​യ​വയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.” അതെ, മരിച്ചു​പോ​യ​വരെ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​രാ​നുള്ള സമയത്തി​നാ​യി യഹോവ കാത്തി​രി​ക്കു​ക​യാ​ണെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു.—ഇയ്യോബ്‌ 14:13-15.

15 പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഒരുപക്ഷേ നിങ്ങൾ ചോദി​ച്ചേ​ക്കാം, ‘മരിച്ചു​പോയ എന്റെ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും കൂട്ടു​കാ​രു​ടെ​യും കാര്യ​മോ, അവരും പുനരു​ത്ഥാ​ന​ത്തിൽ വരുമോ?’ മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോവ ആഗ്രഹി​ക്കു​ന്നെന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌! ആരെല്ലാം ജീവനി​ലേക്കു തിരി​ച്ചു​വ​രും, അവർ എവിടെ ജീവി​ക്കും എന്നതി​നെ​ക്കു​റി​ച്ചെ​ല്ലാം ബൈബിൾ എന്തു പറയു​ന്നെന്നു നമുക്കു നോക്കാം.

അവർ ‘അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരും’

16. ഭൂമി​യിൽ വീണ്ടും ജീവനി​ലേക്കു വരുന്ന​വ​രു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

16 മുമ്പ്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടവർ അവരുടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്‌നേ​ഹി​ത​രു​ടെ​യും കൂടെ ഭൂമി​യിൽ ജീവിച്ചു. ഇതുത​ന്നെ​യാ​യി​രി​ക്കും ഭാവി​യി​ലും നടക്കാൻപോ​കു​ന്നത്‌. ഭാവി​യി​ലെ ആ പുനരു​ത്ഥാ​നം കൂടുതൽ മികച്ച​താ​യി​രി​ക്കും. എന്തു​കൊണ്ട്‌? കാരണം വീണ്ടും ജീവനി​ലേക്കു വരുന്ന​വർക്ക്‌ ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നാ​കും; പിന്നെ അവർ മരിക്കില്ല. ഇന്നു നമ്മൾ ജീവി​ക്കു​ന്ന​തിൽനിന്ന്‌ വളരെ വ്യത്യസ്‌ത​മായ ഒരു ലോക​ത്താ​യി​രി​ക്കും അവർ ജീവി​ക്കു​ന്നത്‌. അന്നു യുദ്ധമോ കുറ്റകൃ​ത്യ​മോ രോഗ​മോ ഒന്നുമു​ണ്ടാ​യി​രി​ക്കില്ല.

17. ആരെല്ലാം ഉയിർപ്പി​ക്ക​പ്പെ​ടും?

17 ആരെല്ലാം ഉയിർപ്പി​ക്ക​പ്പെ​ടും? “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരു”മെന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 5:28, 29) അതു​പോ​ലെ വെളി​പാട്‌ 20:13 പറയുന്നു: “കടൽ അതിലുള്ള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു. മരണവും ശവക്കു​ഴി​യും അവയി​ലുള്ള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു.” അതെ, കോടി​ക്ക​ണ​ക്കിന്‌ ആളുകൾ വീണ്ടും ജീവി​ക്കും! “നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകു”മെന്നു പൗലോസ്‌ അപ്പോസ്‌ത​ല​നും പറഞ്ഞു. (പ്രവൃ​ത്തി​കൾ 24:15 വായി​ക്കുക.) എന്താണ്‌ അതിന്റെ അർഥം?

പറുദീസയിൽ പുനരുത്ഥാനപ്പെടുന്നവർ പ്രിയപ്പെട്ടവരുടെകൂടെ ജീവിക്കും

മരിച്ചുപോയവർ പുനരു​ത്ഥാ​നം പ്രാപിച്ച്‌ പ്രിയ​പ്പെ​ട്ട​വ​രു​ടെ​കൂ​ടെ പറുദീ​സ​യിൽ വീണ്ടും ജീവി​ക്കും

18. ഉയിർപ്പി​ക്ക​പ്പെ​ടുന്ന ‘നീതി​മാ​ന്മാർ’ ആരാണ്‌?

18 യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന, യഹോ​വ​യു​ടെ വിശ്വസ്‌ത​ദാ​സ​ന്മാർ ‘നീതി​മാ​ന്മാ​രിൽ’ ഉൾപ്പെ​ടും. നോഹ, അബ്രാ​ഹാം, സാറ, മോശ, രൂത്ത്‌, എസ്ഥേർ എന്നിവർ ഭൂമി​യി​ലേക്കു വീണ്ടും ഉയിർപ്പി​ക്ക​പ്പെ​ടും. എബ്രായർ 11-ാം അധ്യാ​യ​ത്തിൽ അവരിൽ ചില​രെ​ക്കു​റിച്ച്‌ നിങ്ങൾക്കു വായി​ക്കാം. യഹോ​വ​യു​ടെ വിശ്വസ്‌ത​ദാ​സ​ന്മാ​രിൽ ഇക്കാലത്ത്‌ മരിക്കു​ന്ന​വ​രു​ടെ കാര്യ​മോ? അവരും ‘നീതി​മാ​ന്മാ​രാണ്‌.’ അവർക്കും പുനരു​ത്ഥാ​ന​മു​ണ്ടാ​കും.

19. ‘നീതി​കെ​ട്ടവർ’ ആരാണ്‌? യഹോവ അവർക്ക്‌ എന്തിനുള്ള അവസരം കൊടു​ക്കും?

19 ‘നീതി​കെ​ട്ട​വ​രിൽ,’ യഹോ​വയെ അറിയാൻ അവസരം കിട്ടാത്ത കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഉൾപ്പെ​ടും. അവർ മരിച്ചു​പോ​യെ​ങ്കി​ലും യഹോവ അവരെ മറന്നു​ക​ള​ഞ്ഞി​ട്ടില്ല. യഹോവ അവരെ ജീവനി​ലേക്കു കൊണ്ടു​വ​രും. അങ്ങനെ അവർക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നും യഹോ​വയെ സേവി​ക്കാ​നും ഉള്ള അവസരം കിട്ടും.

20. എല്ലാവർക്കും പുനരു​ത്ഥാ​നം ലഭിക്കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

20 അതിന്‌ അർഥം മരിച്ചു​പോയ എല്ലാവ​രും ഉയിർപ്പി​ക്ക​പ്പെ​ടും എന്നാണോ? അല്ല. ചിലരെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രില്ല എന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 12:5) ഒരു വ്യക്തിയെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​ര​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്നത്‌ ആരാണ്‌? യഹോ​വ​യാണ്‌ അന്തിമ​ന്യാ​യാ​ധി​പൻ. എന്നാൽ “ജീവി​ച്ചി​രി​ക്കു​ന്ന​വർക്കും മരിച്ച​വർക്കും ന്യായാ​ധി​പ​നാ​യി” യേശു​വി​നെ​യും യഹോവ അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 10:42) ദുഷ്ടനാ​യി വിധി​ക്ക​പ്പെ​ടു​ക​യും മാറ്റം വരുത്താൻ വിസ്സമ​തി​ക്കു​ക​യും ചെയ്യുന്ന ആർക്കും പുനരു​ത്ഥാ​നം ലഭിക്കില്ല.—പിൻകു​റിപ്പ്‌ 19 കാണുക.

സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​നം

21, 22. (എ) സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​നം എന്നാൽ എന്താണ്‌ അർഥം? (ബി) സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി പുനരു​ത്ഥാ​ന​പ്പെട്ട ആദ്യവ്യ​ക്തി ആരായി​രു​ന്നു?

21 ചിലയാ​ളു​കൾ സ്വർഗ​ത്തിൽ ജീവി​ക്കു​മെ​ന്നും ബൈബിൾ പറയുന്നു. ഭൂമി​യിൽ ജീവി​ക്കാ​നുള്ള ഒരു മനുഷ്യ​ശ​രീ​ര​ത്തോ​ടെയല്ല ആത്മവ്യ​ക്തി​ക​ളാ​യി​ട്ടാ​യി​രി​ക്കും അവർ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌.

22 ഈ വിധത്തിൽ സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​നം പ്രാപിച്ച ആദ്യവ്യ​ക്തി യേശു​വാണ്‌. (യോഹ​ന്നാൻ 3:13) കൊല്ല​പ്പെട്ട്‌ മൂന്നാം ദിവസം യേശു​വി​നെ യഹോവ ഉയിർപ്പി​ച്ചു. (സങ്കീർത്തനം 16:10; പ്രവൃ​ത്തി​കൾ 13:34, 35) ഒരു മനുഷ്യ​ശ​രീ​ര​ത്തോ​ടെയല്ല യേശു​വി​നെ ഉയിർപ്പി​ച്ചത്‌. പത്രോസ്‌ അപ്പോ​സ്‌തലൻ യേശു​വി​നെ​ക്കു​റിച്ച്‌ “മനുഷ്യ​നാ​യി മരണശിക്ഷ ഏൽക്കു​ക​യും ആത്മവ്യ​ക്തി​യാ​യി ജീവനി​ലേക്കു വരുക​യും ചെയ്‌തു” എന്നു പറഞ്ഞു. (1 പത്രോസ്‌ 3:18) ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി ദൈവം യേശു​വി​നെ ജീവനി​ലേക്കു കൊണ്ടു​വന്നു. (1 കൊരി​ന്ത്യർ 15:3-6) എന്നാൽ യേശു മാത്ര​മാ​യി​രി​ക്കില്ല ഈ രീതി​യിൽ പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​തെ​ന്നും ബൈബിൾ പറയുന്നു.

23, 24. യേശു പറഞ്ഞ ‘ചെറിയ ആട്ടിൻകൂ​ട്ടം’ ആരാണ്‌? അതിൽ എത്ര പേർ ഉണ്ട്‌?

23 മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു വിശ്വസ്‌ത​രായ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകു​ന്നത്‌.” (യോഹ​ന്നാൻ 14:2) അതിന്‌ അർഥം യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ ചിലർ പുനരു​ത്ഥാ​ന​പ്പെട്ട്‌ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ജീവി​ക്കു​മെ​ന്നാണ്‌. എത്ര പേർ? യേശു പറഞ്ഞതു കുറച്ച്‌ പേർ, ഒരു ‘ചെറിയ ആട്ടിൻകൂ​ട്ടം,’ എന്നാണ്‌. (ലൂക്കോസ്‌ 12:32) യോഹ​ന്നാൻ അപ്പോ​സ്‌തലൻ അവരുടെ കൃത്യം എണ്ണം പറഞ്ഞു. സ്വർഗീയ ‘സീയോൻ പർവത​ത്തിൽ 1,44,000 പേർ യേശു​വി​നോ​ടൊ​പ്പം നിൽക്കു​ന്നതു’ കണ്ടു എന്നാണു യോഹ​ന്നാൻ പറഞ്ഞത്‌.—വെളി​പാട്‌ 14:1.

24 എപ്പോ​ഴാ​യി​രി​ക്കും 1,44,000 ക്രിസ്‌ത്യാ​നി​കൾ പുനരു​ത്ഥാ​ന​പ്പെ​ടു​ന്നത്‌? ക്രിസ്‌തു സ്വർഗ​ത്തിൽ ഭരണം തുടങ്ങി​യ​ശേ​ഷ​മാ​യി​രി​ക്കും അതു സംഭവി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 15:23) നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നത്‌ ആ സമയത്താണ്‌. 1,44,000 പേരിൽ മിക്കവ​രും സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​ക​ഴി​ഞ്ഞു. എന്നാൽ 1,44,000 പേരിൽ ഭൂമി​യിൽ ശേഷി​ച്ചി​രി​ക്കു​ന്നവർ, മരിക്കുന്ന ഉടൻതന്നെ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടും. പക്ഷേ ഭൂരി​പക്ഷം മനുഷ്യ​രും ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കാ​നാ​യി​രി​ക്കും.

25. അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്തു പഠിക്കും?

25 പെട്ടെ​ന്നു​തന്നെ യഹോവ എല്ലാ മനുഷ്യ​രെ​യും മരണത്തിൽനിന്ന്‌ വിടു​വി​ക്കും. മരണത്തെ എന്നെ​ന്നേ​ക്കു​മാ​യി ഇല്ലാതാ​ക്കും! (യശയ്യ 25:8 വായി​ക്കുക.) എന്നാൽ സ്വർഗ​ത്തിൽ പോകു​ന്നവർ അവിടെ എന്തു ചെയ്യും? അവർ ഒരു സ്വർഗീ​യ​ഗ​വൺമെ​ന്റി​ന്റെ ഭാഗമാ​യി യേശു​വി​ന്റെ​കൂ​ടെ ഭരിക്കു​മെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. ആ ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ കൂടു​ത​ലാ​യി പഠിക്കും.

a ചെറുപ്പക്കാരുടെയും പ്രായ​മാ​യ​വ​രു​ടെ​യും, പുരു​ഷ​ന്മാ​രു​ടെ​യും സ്‌ത്രീ​ക​ളു​ടെ​യും, ഇസ്രാ​യേ​ല്യ​രു​ടെ​യും മറ്റുള്ള​വ​രു​ടെ​യും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചെ​ല്ലാം ബൈബി​ളിൽ വിവരി​ക്കു​ന്നുണ്ട്‌. 1 രാജാ​ക്ക​ന്മാർ 17:17-24; 2 രാജാ​ക്ക​ന്മാർ 4:32-37; 13:20, 21; മത്തായി 28:5-7; ലൂക്കോസ്‌ 7:11-17; 8:40-56; പ്രവൃ​ത്തി​കൾ 9:36-42; 20:7-12 എന്നീ വാക്യ​ങ്ങ​ളിൽ അതു കാണാം.

ചുരുക്കം

സത്യം 1: യഹോവ മരണത്തെ നീക്കും

“അവസാ​നത്തെ ശത്രു​വാ​യി മരണ​ത്തെ​യും നീക്കം ചെയ്യും.” —1 കൊരി​ന്ത്യർ 15:26

ആരെയെങ്കിലും മരണത്തിൽ നഷ്ടപ്പെ​ടു​മ്പോൾ ബൈബിൾ നമുക്ക്‌ ആശ്വാസം നൽകു​ന്നത്‌ എങ്ങനെ?

  • 2 കൊരി​ന്ത്യർ 1:3, 4

    ഒരു കുടും​ബാം​ഗ​മോ ഉറ്റ സ്‌നേ​ഹി​ത​നോ മരിക്കു​മ്പോൾ നിസ്സഹാ​യ​രാ​യി നോക്കി നിൽക്കാ​നേ നമുക്കു പറ്റൂ. ബൈബിൾ നമുക്കു ശരിക്കുള്ള ആശ്വാസം തരുന്നു.

  • യശയ്യ 25:8; 26:19

    മരണത്തെ എന്നേക്കു​മാ​യി നീക്കം ചെയ്യാ​നുള്ള ശക്തിയും അധികാ​ര​വും യഹോ​വയ്‌ക്കുണ്ട്‌. മരിച്ചു​പോ​യ​വ​രെ​പ്പോ​ലും ദൈവം ജീവനി​ലേക്കു തിരിച്ച്‌ കൊണ്ടു​വ​രും.

സത്യം 2: പുനരുത്ഥാനത്തിൽ നമുക്കു വിശ്വ​സി​ക്കാ​നാ​കും

“മോളേ, ഞാൻ നിന്നോ​ടു പറയുന്നു: എഴു​ന്നേൽക്ക്‌!” —മർക്കോസ്‌ 5:41

നമുക്കു പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

  • യോഹന്നാൻ 11:1-44

    യേശു ലാസറി​നെ ഉയിർപ്പി​ച്ചു.

  • മർക്കോസ്‌ 5:22-24, 35-42

    യേശു ഒരു പെൺകു​ട്ടി​യെ ഉയിർപ്പി​ച്ചു.

  • യോഹന്നാൻ 11:41, 42

    യഹോവയിൽനിന്നുള്ള ശക്തി ഉപയോ​ഗിച്ച്‌ യേശു മരിച്ച​വരെ ഉയിർപ്പി​ച്ചു.

  • യോഹന്നാൻ 12:9-11

    യേശു മരിച്ച​വരെ ഉയിർപ്പി​ച്ച​തിന്‌ അനേകം ദൃക്‌സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. യേശു​വിന്‌ അങ്ങനെ ചെയ്യാ​നാ​കു​മെന്നു ശത്രു​ക്കൾക്കു​പോ​ലും അറിയാ​മാ​യി​രു​ന്നു.

സത്യം 3: യഹോവ കോടാ​നു​കോ​ടി ആളുകളെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രും

“അങ്ങ്‌ വിളി​ക്കും, ഞാൻ വിളി കേൾക്കും. അങ്ങയുടെ കൈകൾ രൂപം നൽകി​യ​വയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.”—ഇയ്യോബ്‌ 14:13-15.

ആരായിരിക്കും ഉയിർപ്പി​ക്ക​പ്പെ​ടുക?

  • യോഹന്നാൻ 5:28, 29

    യഹോവയുടെ ഓർമ​യി​ലുള്ള എല്ലാവ​രും ജീവനി​ലേക്കു വരും.

  • പ്രവൃത്തികൾ 24:15

    നീതിമാന്മാരും നീതി​കെ​ട്ട​വ​രും പുനരു​ത്ഥാ​ന​പ്പെ​ടും.

  • യശയ്യ 40:26

    ഓരോ നക്ഷത്ര​ത്തി​ന്റെ​യും പേര്‌ ഓർക്കാൻ കഴിയുന്ന യഹോ​വയ്‌ക്ക്‌ താൻ ജീവനി​ലേക്കു കൊണ്ടു​വ​രാൻപോ​കു​ന്ന​വ​രെ​ക്കുറി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും ഓർക്കാൻ ഒരു ബുദ്ധി​മു​ട്ടു​മു​ണ്ടാ​കില്ല.

സത്യം 4: ചിലരെ ഉയിർപ്പി​ക്കു​ന്നതു സ്വർഗ​ത്തിൽ ജീവി​ക്കാ​നാണ്‌

“ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകു​ന്നത്‌.”—യോഹ​ന്നാൻ 14:2

സ്വർഗത്തിൽ ജീവി​ക്കാ​നാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌ ആരാണ്‌?

  • 1 പത്രോസ്‌ 3:18

    സ്വർഗത്തിൽ ജീവി​ക്കാൻ ഉയിർപ്പി​ക്ക​പ്പെട്ട ആദ്യവ്യ​ക്തി യേശു​വാണ്‌.

  • ലൂക്കോസ്‌ 12:32

    ശിഷ്യന്മാരിൽ ഒരു ചെറി​യ​കൂ​ട്ടം മാത്രമേ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി ഉയിർപ്പിക്കപ്പെടുകയുള്ളൂ എന്നു യേശു പറഞ്ഞു.

  • വെളിപാട്‌ 14:1

    സ്വർഗത്തിൽ ജീവി​ക്കാൻ യഹോവ 1,44,000 പേരെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക