ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2011 ഡിസംബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
1. നാം വ്രണപ്പെടുത്തിയ ഒരു വ്യക്തിയെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാൻ, സദൃശവാക്യങ്ങൾ 30:32-ലെ ഉദ്ബോധനം നമ്മെ സഹായിക്കുന്നത് എങ്ങനെ? [w87 10/1 പേ. 29 ഖ. 8]
2. ഏതുതരം ‘സന്തോഷമാണ്’ (‘സുഖഭോഗങ്ങളാണ്,’ പി.ഒ.സി. ബൈബിൾ) ഒരുവനെ അസംതൃപ്തിയിലേക്കു നയിക്കുന്നത്? (സഭാ. 2:1, 2) [g 4/06 പേ. 6 ഖ. 1-2]
3. സഭാപ്രസംഗി 3:1-9-ൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ വാക്കുകൾ വിധിവിശ്വാസത്തെ പിന്താങ്ങുന്നു എന്ന് ചിലർ പറയാറുണ്ടെങ്കിലും, വിധിയല്ല ജീവിതത്തെ നിയന്ത്രിക്കുന്നത് എന്നു സഭാപ്രസംഗി 9:11 തെളിയിക്കുന്നത് എങ്ങനെ? [w09 7/1 പേ. 4 ഖ. 4]
4. ‘അതിനീതിമാൻ’ ആയിരിക്കുന്നതിന്റെ അപകടമെന്ത്? (സഭാ. 7:16) [w10 10/15 പേ. 9 ഖ. 8-9]
5. തിടുക്കത്തിൽ ഒരു വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ബുദ്ധിശൂന്യമാണെന്ന് ഉത്തമഗീതം 2:7 പ്രകടമാക്കുന്നത് എങ്ങനെ? [w06 11/15 പേ. 19 ഖ. 1]
6. “നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്” എന്നീ പ്രസ്താവനകളുടെ അർഥമെന്താണ്? (ഉത്ത. 4:11) [w06 11/15 പേ. 19 ഖ. 6]
7. ദുഷ്ടരാജാവായ ആഹാസിന് യഹോവ രക്ഷ നൽകിയത് എന്തുകൊണ്ടാണ്? (യെശ. 7:3, 4) [w06 12/1 പേ. 9 ഖ. 4]
8. വിശ്വാസത്യാഗം ഭവിച്ച ഇസ്രായേലിനോട് ഇന്ന് ആരെ ഉപമിക്കാൻ കഴിയും, അതിനെ നശിപ്പിക്കാനുള്ള യഹോവയുടെ ‘കോൽ’ ആയി വർത്തിക്കുന്നത് ആരായിരിക്കും? (യെശ. 10:5, 6) [ip-1 പേ. 145 ഖ. 4-5; പേ. 153 ഖ. 20]
9. ബാബിലോണിൽ “ഒരു നാളും കുടിപാർപ്പുണ്ടാകയില്ല” എന്ന യെശയ്യാവിന്റെ പ്രവചനം ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്, അതിന്റെ നിവൃത്തി നമുക്ക് എന്ത് ഉറപ്പു നൽകുന്നു? (യെശ. 13:19, 20) [g 11/07 പേ. 9 ഖ. 4-5]
10. യേശുവിന് എന്നാണ് “ദാവീദ്ഗൃഹത്തിന്റെ താക്കോൽ” ലഭിച്ചത്, അവൻ അത് എങ്ങനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു? (യെശ. 22:22) [w09 1/15 പേ. 31 ഖ. 2]