ജനുവരി 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജനുവരി 2-ന് ആരംഭിക്കുന്ന വാരം
ഗീതം 34, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 13 ¶9-17 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 24–28 (10 മിനി.)
നമ്പർ 1: യെശയ്യാവു 27:1-13 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹത്തെ ഒരിക്കലും സംശയിക്കരുത് (യെശ. 57:15) (5 മിനി.)
നമ്പർ 3: മാനുഷ ജീവന്റെ ഉദ്ദേശ്യമെന്താണ്? (rs പേ. 243 ¶3–പേ. 245 ¶1) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ഈ പേജിൽ നൽകിയിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ജനുവരിയിലെ ആദ്യ ശനിയാഴ്ച എങ്ങനെ ഒരു ബൈബിളധ്യയനം ആരംഭിക്കാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: ജനുവരിയിൽ മാസികകൾ സമർപ്പിക്കാനുള്ള മാർഗങ്ങൾ. ചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട്, നിങ്ങളുടെ പ്രദേശത്ത് ആകർഷകമായിരുന്നേക്കാവുന്ന ചില ലേഖനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം, വീക്ഷാഗോപുരം മാസികയുടെ ആമുഖ ലേഖനങ്ങളിൽ താത്പര്യം ജനിപ്പിക്കാനായി ഉപയോഗിക്കാവുന്ന ചോദ്യം ഏതെന്നു സദസ്യർ പറയട്ടെ. തുടർന്ന്, ഏതു തിരുവെഴുത്ത് ഉപയോഗിക്കാനാകുമെന്ന് ചോദിക്കുക. ഉണരുക! മാസികയുടെ കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യുക. സമയം അനുവദിക്കുന്നെങ്കിൽ, വീക്ഷാഗോപുരത്തിലെയോ ഉണരുക!-യിലെയോ മറ്റേതെങ്കിലുമൊരു ലേഖനവും സമാനമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ചോദിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 86, പ്രാർഥന