ദൈവവചനത്തിലെ നിധികൾ | യശയ്യ 29-33
“ഒരു രാജാവ് നീതിയോടെ ഭരിക്കും”
ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനായി രാജാവായ യേശു ‘പ്രഭുക്കന്മാരെ’ അഥവാ മൂപ്പന്മാരെ നിയമിച്ചിരിക്കുന്നു
പീഡനമോ നിരുത്സാഹമോ പോലുള്ള പേമാരിയിൽനിന്ന് ആടുകളെ സംരക്ഷിക്കുന്നതിനായി ‘പെരുമഴയത്ത് ഒരു അഭയസ്ഥാനം’ പോലെ അവർ പ്രവർത്തിക്കുന്നു
ആത്മീയമായി ദാഹിക്കുന്നവർക്ക് മായമില്ലാത്ത സത്യം നൽകിക്കൊണ്ട് “വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെ” അവർ നവോന്മേഷം പകരുന്നു
ആത്മീയമായ മാർഗനിർദേശവും പ്രോത്സാഹനവും നൽകിക്കൊണ്ട് “വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെ” അവർ ആശ്വാസം നൽകുന്നു