ജനുവരി 9-15
യശയ്യ 29-33
ഗീതം 123, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഒരു രാജാവ് നീതിയോടെ ഭരിക്കും:” (10 മിനി.)
യശ 32:1—നീതിയോടെ ഭരിക്കുന്ന ആ രാജാവ് യേശുക്രിസ്തുവാണ് (w14 2/15 6 ¶13)
യശ 32:2—ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിന് രാജാവായ യേശു പ്രഭുക്കന്മാരെ നിയമിച്ചിരിക്കുന്നു (ip-1 332-334 ¶7-8)
യശ 32:3, 4—നീതിയുടെ മാർഗത്തിൽ നടക്കുന്നതിനുവേണ്ട നിർദേശവും പരിശീലനവും യഹോവയുടെ ജനത്തിന് ലഭിക്കുന്നു (ip-1 334-335 ¶10-11)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ 30:21—യഹോവ തന്റെ ദാസരുമായി ആശയവിനിമയം ചെയ്യുന്നത് ഏതെല്ലാം വിധങ്ങളിലാണ്? (w14 8/15 21 ¶2)
യശ 33:22—യഹോവ ഇസ്രായേൽ ജനത്തിന്റെ ന്യായാധിപനും നിയമനിർമാതാവും രാജാവും ആയത് എപ്പോഴാണ്, എങ്ങനെയാണ്? (w14 10/15 14 ¶4)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ. 30:22-33
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-33 പേജ് 1—വാരാന്തയോഗത്തിന് വ്യക്തിയെ ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-33—മൊബൈലിൽനിന്നോ ടാബിൽനിന്നോ തിരുവെഴുത്ത് വായിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 35, 36 ¶12-13—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“കാറ്റത്ത് ഒരു ഒളിയിടം” (യശ 32:2): (9 മിനി.) വീഡിയോ പ്ലേ ചെയ്യുക.
യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക: (6 മിനി.) യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. അതിനു ശേഷം ചില കുട്ടികളെ അഭിമുഖം നടത്തുക. അവരോട് ഇങ്ങനെ ചോദിക്കുക: മീറ്റിങ്ങിലായിരിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കാൻ പറ്റാത്തതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്? പെട്ടകം എങ്ങനെ നിർമിക്കണമെന്ന് യഹോവ വിശദീകരിച്ചുകൊടുത്തപ്പോൾ നോഹ അത് ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? മീറ്റിങ്ങുകളിൽ ശ്രദ്ധിച്ചിരിക്കേണ്ടതിന്റെ കാരണം എന്താണ്?
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 17 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 61, പ്രാർഥന