-
ലേവ്യ 2:3-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ധാന്യയാഗത്തിൽ ശേഷിക്കുന്നതെല്ലാം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഭാഗമാണ്.+
4 “‘അടുപ്പിൽ ചുട്ടെടുത്തതാണു ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അത് ഒന്നുകിൽ നേർത്ത ധാന്യപ്പൊടികൊണ്ട്, എണ്ണ ചേർത്ത് വളയാകൃതിയിൽ ഉണ്ടാക്കിയ പുളിപ്പില്ലാത്ത* അപ്പമായിരിക്കണം. അല്ലെങ്കിൽ, കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പമായിരിക്കണം.+
5 “‘അപ്പക്കല്ലിൽ ഉണ്ടാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ+ അത് എണ്ണ ചേർത്ത, നേർത്ത, പുളിപ്പില്ലാത്ത മാവുകൊണ്ടുള്ളതായിരിക്കണം. 6 അതു നുറുക്കി കഷണങ്ങളാക്കിയിട്ട് അതിനു മുകളിൽ എണ്ണ ഒഴിക്കണം.+ ഇത് ഒരു ധാന്യയാഗമാണ്.
7 “‘ചട്ടിയിൽ തയ്യാറാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ അതു നേർത്ത ധാന്യപ്പൊടിയും എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കിയതായിരിക്കണം.
-