-
സംഖ്യ 23:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “എന്റെകൂടെ വരൂ, അവരെ കാണാനാകുന്ന മറ്റൊരു സ്ഥലത്തേക്കു നമുക്കു പോകാം. എന്നാൽ അവരുടെ ഒരു ഭാഗം മാത്രമേ താങ്കൾ കാണൂ; അവരെ എല്ലാവരെയും കാണില്ല. അവിടെ നിന്ന് എനിക്കുവേണ്ടി താങ്കൾ അവരെ ശപിക്കണം.”+ 14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്‌ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
-
-
സംഖ്യ 23:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അങ്ങനെ ബാലാക്ക് ബിലെയാമിനെ യശീമോന്*+ അഭിമുഖമായുള്ള പെയോരിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഈ സ്ഥലത്ത് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കായി ഒരുക്കുക.”+ 30 ബിലെയാം പറഞ്ഞതുപോലെതന്നെ ബാലാക്ക് ചെയ്‌തു. ബിലെയാം ഓരോ യാഗപീഠത്തിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും വീതം അർപ്പിച്ചു.
-