19 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ+ ഉദ്യോഗസ്ഥനായ തോബീയയും+ ഗേശെം എന്ന അറേബ്യക്കാരനും+ ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചുതുടങ്ങി:+ “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? രാജാവിനെ ധിക്കരിക്കുന്നോ”+ എന്നു പറഞ്ഞ് അവർ ഞങ്ങളെ നിന്ദിച്ചു.
3 അപ്പോൾ, സൻബല്ലത്തിന്റെ അടുത്ത് നിന്നിരുന്ന അമ്മോന്യനായ+ തോബീയ+ പറഞ്ഞു: “ഒരു കുറുക്കൻ കയറിയാൽ മതി, അവർ പണിയുന്ന ആ കൻമതിൽ ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴും.”
14 എന്റെ ദൈവമേ, തോബീയയെയും+ സൻബല്ലത്തിനെയും അവരുടെ ഈ പ്രവൃത്തികളെയും ഓർക്കേണമേ; നോവദ്യ എന്ന പ്രവാചികയും എന്നെ നിരന്തരം പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബാക്കിയുള്ള പ്രവാചകന്മാരും ചെയ്‌ത കാര്യങ്ങൾ മറന്നുകളയുകയും അരുതേ.
7 യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ, എല്യാശീബ്+ ചെയ്‌ത ഒരു ഹീനകൃത്യം എന്റെ ശ്രദ്ധയിൽപ്പെട്ടു; അയാൾ തോബീയയ്‌ക്കു+ ദൈവഭവനത്തിന്റെ മുറ്റത്തുതന്നെ ഒരു സംഭരണമുറി വിട്ടുകൊടുത്തിരിക്കുന്നു.