8 എന്നാൽ ഞാൻ കേൾക്കെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു,
ഞാൻ പല തവണ ഇതു കേട്ടു:
9 ‘ഞാൻ നിർമലനാണ്, ലംഘനങ്ങൾ ചെയ്യാത്തവൻ;+
ഞാൻ ശുദ്ധിയുള്ളവനാണ്, തെറ്റുകൾ ചെയ്യാത്തവൻ.+
10 എന്നാൽ എന്നെ എതിർക്കാൻ ദൈവം കാരണങ്ങൾ കണ്ടെത്തുന്നു;
ദൈവം എന്നെ ഒരു ശത്രുവായി കാണുന്നു.+
11 ദൈവം എന്റെ കാലുകൾ തടിവിലങ്ങിൽ ഇടുന്നു,
എന്റെ വഴികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നു.’+