2 തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!+
ഞാൻ പ്രഭാതത്തെ വിളിച്ചുണർത്തും.
3 യഹോവേ, ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്ത്തും;
രാഷ്ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്തുതിക്കും.
4 കാരണം, അങ്ങയുടെ അചഞ്ചലസ്നേഹം വലുതാണ്; അത് ആകാശത്തോളം എത്തുന്നു;+
അങ്ങയുടെ വിശ്വസ്തതയോ വാനംമുട്ടെ ഉയർന്നുനിൽക്കുന്നു.
5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;
അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+