9 ഉപരോധിച്ച നഗരത്തിലേക്ക് ആർ എന്നെ കൊണ്ടുപോകും?
ഏദോമിലേക്ക് ആർ എന്നെ വഴിനയിക്കും?+
10 അത് അങ്ങല്ലോ ദൈവമേ. പക്ഷേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലേ?
ഞങ്ങളുടെ ദൈവമേ, അങ്ങ് മേലാൽ ഞങ്ങളുടെ സൈന്യത്തോടൊപ്പം പോരുന്നില്ലല്ലോ.+
11 കഷ്ടതയിൽ ഞങ്ങളെ സഹായിക്കേണമേ;
കാരണം, മനുഷ്യരാലുള്ള രക്ഷകൊണ്ട് ഒരു ഗുണവുമില്ല.+
12 ദൈവത്താൽ ഞങ്ങൾ ശക്തിയാർജിക്കും;+
ഞങ്ങളുടെ ശത്രുക്കളെ ദൈവം ചവിട്ടിമെതിക്കും.+