-
ആവർത്തനം 30:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “ഈ വാക്കുകളെല്ലാം, അതായത് ഞാൻ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഈ അനുഗ്രഹവും ശാപവും,+ നിങ്ങളുടെ മേൽ വരുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽവെച്ച്+ അവ നിങ്ങളുടെ മനസ്സിലേക്കു വരുകയും*+ 2 നിങ്ങളും മക്കളും നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ്+ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ദൈവത്തിന്റെ വാക്കുകളെല്ലാം നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും ചെയ്യുമ്പോൾ,+ 3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+
-
-
യശയ്യ 43:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ‘അവരെ വിട്ടുതരുക!’+ എന്നു ഞാൻ വടക്കിനോട് ആവശ്യപ്പെടും,
‘അവരെ പിടിച്ചുവെക്കരുത്!’ എന്നു തെക്കിനോടു കല്പിക്കും.
‘ദൂരെനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിരുകളിൽനിന്ന് എന്റെ പുത്രിമാരെയും കൊണ്ടുവരുക,+
-
യശയ്യ 60:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 തല ഉയർത്തി ചുറ്റും നോക്കുക!
അതാ, അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു.
-
-
-