-
ലേവ്യ 25:39-42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 “‘നിന്റെ അയൽക്കാരനായ ഒരു സഹോദരൻ ദരിദ്രനായിട്ട് അവനെ നിനക്കു വിൽക്കേണ്ടിവന്നാൽ+ വെറുമൊരു അടിമയെപ്പോലെ അവനെക്കൊണ്ട് പണിയെടുപ്പിക്കരുത്.+ 40 പകരം ഒരു കൂലിക്കാരനോടോ+ ഒരു കുടിയേറ്റക്കാരനോടോ പെരുമാറുന്നതുപോലെ അവനോടു പെരുമാറണം. ജൂബിലിവർഷംവരെ അവൻ നിന്നെ സേവിക്കണം. 41 പിന്നെ അവൻ നിന്നെ വിട്ട് പോകും. അവനും കുട്ടികളും* അവന്റെ കുടുംബത്തിലേക്കു തിരികെപ്പോകും. അവൻ പൂർവികരുടെ അവകാശത്തിലേക്കു തിരികെപ്പോകണം.+ 42 കാരണം അവർ എന്റെ അടിമകളാണ്; ഈജിപ്ത് ദേശത്തുനിന്ന് ഞാൻ വിടുവിച്ച് കൊണ്ടുവന്നവർ.+ ഒരു അടിമയെ വിൽക്കുന്നതുപോലെ അവർ തങ്ങളെത്തന്നെ വിൽക്കരുത്.
-