വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 13:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എല്ലാ രാജ്യ​ങ്ങ​ളെ​ക്കാ​ളും പ്രൗഢമനോഹരിയായ* ബാബി​ലോൺ രാജ്യം,+

      കൽദയ​രു​ടെ സൗന്ദര്യ​വും അഭിമാ​ന​വും ആയ രാജ്യം,+

      ദൈവം അവരെ മറിച്ചി​ടുന്ന നാളിൽ അതു സൊ​ദോ​മും ഗൊ​മോ​റ​യും പോ​ലെ​യാ​യി​ത്തീ​രും.+

  • യിരെമ്യ 25:12-14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബി​ലോൺരാ​ജാ​വി​നോ​ടും ആ ജനത​യോ​ടും അവരുടെ തെറ്റിനു കണക്കു ചോദി​ക്കും’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ കൽദയ​രു​ടെ ദേശത്തെ എന്നേക്കു​മാ​യി ഒരു വിജന​സ്ഥ​ല​വും പാഴി​ട​വും ആക്കും.+ 13 ഞാൻ ആ ദേശത്തി​ന്‌ എതിരെ സംസാ​രിച്ച സന്ദേശങ്ങൾ, അതായത്‌ എല്ലാ ജനതകൾക്കും എതിരെ ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന യിരെ​മ്യ​യു​ടെ എല്ലാ പ്രവച​ന​ങ്ങ​ളും, അതിന്മേൽ വരുത്തും. 14 അനേകം ജനതക​ളും മഹാന്മാ​രായ രാജാക്കന്മാരും+ അവരെ അടിമ​ക​ളാ​ക്കും.+ അവരുടെ ചെയ്‌തി​കൾക്കും അവരുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾക്കും ചേർച്ച​യിൽ ഞാൻ അവർക്കു പകരം കൊടു​ക്കും.’”+

  • യോവേൽ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ യഹൂദ​യി​ലു​ള്ള​വ​രോ​ടു ദ്രോഹം ചെയ്‌തതുകൊണ്ടും+

      ആ ദേശത്ത്‌ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരിഞ്ഞതുകൊണ്ടും+

      ഏദോം വിജന​മായ ഒരു പാഴ്‌ഭൂ​മി​യാ​കും;+

      ഈജി​പ്‌ത്‌ വിജന​മാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക