വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്‌: അഹരോ​ന്റെ പുത്ര​ന്മാർ യാഗപീ​ഠ​ത്തി​നു മുന്നിൽ യഹോ​വ​യു​ടെ സന്നിധി​യിൽ ഇത്‌ അർപ്പി​ക്കണം.

  • ലേവ്യ 6:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അതിൽ ബാക്കി​വ​രു​ന്നത്‌ അഹരോ​നും പുത്ര​ന്മാ​രും കഴിക്കണം.+ പുളി​പ്പി​ല്ലാത്ത അപ്പമായി വിശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ അതു കഴിക്കണം. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്തു​വെച്ച്‌ അവർ അതു കഴിക്കണം.+

  • ലേവ്യ 7:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “‘അപരാ​ധ​യാ​ഗ​ത്തി​ന്റെ നിയമം+ ഇതാണ്‌: ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.

  • ലേവ്യ 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പുരോഹിതന്മാരായ പുരു​ഷ​ന്മാരെ​ല്ലാം ഇതു കഴിക്കും.+ വിശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ വേണം കഴിക്കാൻ. ഇത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+

  • ലേവ്യ 10:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 പിന്നെ, മോശ അഹരോനോ​ടും അഹരോ​ന്റെ ശേഷിച്ച പുത്ര​ന്മാ​രായ എലെയാ​സ​രിനോ​ടും ഈഥാ​മാ​രിനോ​ടും പറഞ്ഞു: “അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച യാഗങ്ങ​ളിൽപ്പെട്ട ധാന്യ​യാ​ഗ​ത്തിൽ ബാക്കി​വ​ന്നത്‌ എടുത്ത്‌ യാഗപീ​ഠ​ത്തിന്‌ അടുത്തു​വെച്ച്‌ പുളി​പ്പി​ല്ലാത്ത അപ്പമായി കഴിക്കുക.+ കാരണം അത്‌ ഏറ്റവും വിശു​ദ്ധ​മാണ്‌.+ 13 വിശുദ്ധമായ ഒരു സ്ഥലത്തു​വെച്ച്‌ വേണം നിങ്ങൾ അതു കഴിക്കാൻ.+ കാരണം അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ച യാഗങ്ങ​ളിൽനിന്ന്‌ നിനക്കും നിന്റെ പുത്ര​ന്മാർക്കും ഉള്ള ഓഹരി​യാണ്‌ അത്‌. ഇതാണ്‌ എന്നോടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌.

  • ലേവ്യ 24:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഓരോ ശബത്തു​ദി​വ​സ​വും അവൻ പതിവാ​യി യഹോ​വ​യു​ടെ മുമ്പാകെ അത്‌ അടുക്കിവെ​ക്കണം.+ ഇത്‌ ഇസ്രായേ​ല്യ​രു​മാ​യി ചെയ്‌തി​രി​ക്കുന്ന ദീർഘ​കാ​ലത്തേ​ക്കുള്ള ഉടമ്പടി​യാണ്‌. 9 അത്‌ അഹരോ​നും പുത്ര​ന്മാർക്കും ഉള്ളതാ​യി​രി​ക്കും.+ അവർ അത്‌ ഒരു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ കഴിക്കും.+ കാരണം അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽനിന്ന്‌ പുരോ​ഹി​തനു കിട്ടുന്ന ഏറ്റവും വിശു​ദ്ധ​മായ ഓഹരി​യാണ്‌ അത്‌. ഇതു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു ചട്ടമാണ്‌.”

  • സംഖ്യ 18:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ അത്‌ അതിവി​ശു​ദ്ധ​മായ ഒരു സ്ഥലത്തു​വെച്ച്‌ തിന്നണം.+ നിങ്ങൾക്കി​ട​യി​ലെ ആണുങ്ങൾക്കെ​ല്ലാം അതു തിന്നാം. അതു നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും.+

  • യഹസ്‌കേൽ 40:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 വടക്കോട്ടു ദർശന​മുള്ള ഊണു​മു​റി യാഗപീ​ഠ​ത്തിൽ ശുശ്രൂഷ ചെയ്യാൻ ചുമത​ല​യുള്ള പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌.+ അവർ സാദോ​ക്കി​ന്റെ പുത്ര​ന്മാർ.+ ലേവ്യ​രിൽനിന്ന്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി തിരു​സ​ന്നി​ധി​യിൽ ചെല്ലാൻ നിയമി​ത​രാ​യ​വ​രാണ്‌ അവർ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക