-
1 കൊരിന്ത്യർ 2:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 “തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യമനസ്സിനു വിഭാവനചെയ്യാൻപോലും കഴിഞ്ഞിട്ടില്ല” എന്ന് എഴുതിയിട്ടുണ്ടല്ലോ.+ 10 എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവിലൂടെ അവ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.+ ആത്മാവ്+ എല്ലാ കാര്യങ്ങളും, എന്തിന്, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേഷിച്ചറിയുന്നു.
-
-
എഫെസ്യർ 1:9-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം+ നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്‌തു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ചുള്ളതും ദൈവം മനസ്സിൽ തീരുമാനിച്ചതും ആയ 10 ഈ രഹസ്യത്തിൽ, നിശ്ചയിച്ച കാലം തികയുമ്പോൾ നടക്കുന്ന ഒരു ഭരണനിർവഹണം* ഉൾപ്പെട്ടിട്ടുണ്ട്. സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്‌തുവിൽ ഒന്നിച്ചുചേർക്കുക എന്നതാണ് അത്.+ 11 ക്രിസ്‌തുവിനോടു യോജിപ്പിലായ ഞങ്ങളെ ക്രിസ്‌തുവിൽ അവകാശികളുമാക്കിയിരിക്കുന്നു.+ താൻ തീരുമാനിക്കുന്നതുപോലെ, തന്റെ ഇഷ്ടമനുസരിച്ച് എല്ലാം ചെയ്യുന്ന ദൈവം തന്റെ ഉദ്ദേശ്യപ്രകാരം നേരത്തേതന്നെ ഞങ്ങളെ ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. 12 ക്രിസ്‌തുവിൽ ആദ്യം പ്രത്യാശ വെച്ച ഞങ്ങളിലൂടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും കൈവരാനാണു ദൈവം ഇതു ചെയ്‌തത്.
-
-
കൊലോസ്യർ 1:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 ഈ പാവനരഹസ്യം,+ കഴിഞ്ഞുപോയ വ്യവസ്ഥിതികൾക്കും*+ തലമുറകൾക്കും മറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതു ദൈവത്തിന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നു.+ 27 ഈ പാവനരഹസ്യത്തിന്റെ മഹത്ത്വമാർന്ന സമ്പത്തിനെക്കുറിച്ച്+ ജനതകളുടെ ഇടയിൽ അറിയിക്കാൻ ദൈവത്തിന് ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്‌തുവിനോടു യോജിപ്പിലായ നിങ്ങൾ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ പങ്കാളികളാകും+ എന്നതാണ് ആ പാവനരഹസ്യം.
-
-
കൊലോസ്യർ 2:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം തോന്നണമെന്നും+ അവർ സ്നേഹത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെപ്പറ്റി പൂർണബോധ്യമുള്ളവരായിട്ട് അവർക്ക് അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെന്നും അങ്ങനെ, അവർ ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടണമെന്നും ആണ് എന്റെ ആഗ്രഹം.+
-