വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 6:1-6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 യേശു അവിടെനിന്ന്‌ സ്വന്തം നാട്ടിലെത്തി.+ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. 2 ശബത്തിൽ യേശു സിനഗോഗിൽ ചെന്ന്‌ പഠിപ്പിക്കാൻതുടങ്ങി. കേൾവിക്കാരിൽ പലരും ആശ്ചര്യത്തോടെ പറഞ്ഞു: “ഈ മനുഷ്യൻ ഇതെല്ലാം എവിടെനിന്ന്‌ പഠിച്ചു?+ ഈ ജ്ഞാനമെല്ലാം ഇയാൾക്ക്‌ എങ്ങനെയാണ്‌ കിട്ടിയത്‌? എങ്ങനെയാണ്‌ ഈ അത്ഭുതങ്ങളൊക്കെ ചെയ്യാൻ പറ്റുന്നത്‌?+ 3 ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?+ ആ മറിയയുടെ മകൻ?+ യാക്കോബും+ യോസേഫും യൂദാസും ശിമോനും ഇയാളുടെ സഹോദരന്മാരല്ലേ?+ ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ?” ഇങ്ങനെ പറഞ്ഞ്‌ അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.* 4 എന്നാൽ യേശു അവരോട്‌, “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും മാത്രമേ ആദരിക്കാതിരിക്കൂ” എന്നു പറഞ്ഞു.+ 5 ഏതാനും രോഗികളുടെ മേൽ കൈകൾ വെച്ച്‌ അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റ്‌ അത്ഭുതങ്ങളൊന്നും അവിടെവെച്ച്‌ ചെയ്യാൻ യേശുവിനു കഴിഞ്ഞില്ല. 6 അവർക്കു വിശ്വാസമില്ലാത്തതു കണ്ട്‌ യേശുവിന്‌ അതിശയം തോന്നി. യേശു അടുത്തുള്ള ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച്‌ പഠിപ്പിച്ചുകൊണ്ടിരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക